ഒരു ഭാഷാവൃത്തമാണ്‌ കേക. 3,2,2,3,2,2 എന്ന് കേരളപാണിനി ഗണവ്യവസ്ഥ നൽകിയിരിക്കുന്നു. ഇവ്വിധം പതിന്നാലക്ഷരങ്ങളിൽ ആറു ഗണങ്ങൾ ഈരടിയുടെ ഓരോ വരിയിലും. എല്ലാ ഗണത്തിലും ഒരു ഗുരുവക്ഷരമെങ്കിലും വേണം. ഏഴക്ഷരം കഴിഞ്ഞ് യതി. പാദങ്ങൾ തുല്യമാത്രകളിൽ തുടങ്ങണം.

ഉദാ: സൂര്യകാന്തി

മന്ദമ | ന്ദമെൻ | താഴും | മുഗ്ദ്ധമാം | മുഖം | പൊക്കി

സുന്ദര | ദിവാ | കരൻ | ചോദിച്ചു | മധു | രമായ്

ഉദാ: മാമ്പഴം

അങ്കണ | ത്തൈമാ | വിൽനി | ന്നാദ്യത്തെ | പ്പഴം | വീഴ്കെ

അമ്മതൻ | നേത്ര | ത്തിൽനി | ന്നുതിർന്നൂ | ചുടു | കണ്ണീർ

കേകാവൃത്തത്തിൽ എഴുതിയ പ്രശസ്തകൃതികൾ

തിരുത്തുക

എഴുത്തച്ഛൻറെ മഹാഭാരതം കിളിപ്പാട്ടിലെ  ശകുന്തളോപാഖ്യാനം

അച്ഛനും മകളും - വള്ളത്തോൾ നാരായണമേനോൻ

എന്റെ ഗുരുനാഥൻ – വള്ളത്തോൾ

മാമ്പഴം - വൈലോപ്പിള്ളി ശ്രീധരമേനോൻ

കണ്ണീർപ്പാടം - വൈലോപ്പിള്ളി ശ്രീധരമേനോൻ

ഊഞ്ഞാലിൽ - വൈലോപ്പിള്ളി

മഴുവിന്റെ കഥ - ബാലാമണിയമ്മ

സൂര്യകാന്തി - ജി ശങ്കരക്കുറുപ്പ്

എന്റെ വിദ്യാലയം - ഒളപ്പമണ്ണ

കൊച്ചുതൊമ്മൻ - എൻ. വി. കൃഷ്ണവാര്യർ

ഓർക്കുക വല്ലപ്പോഴും - പി. ഭാസ്കരൻ


മാമ്പഴക്കാലം - പി. പി. രാമചന്ദ്രൻ

നിർവ്വചനവും വിമർശനങ്ങളും

തിരുത്തുക

മറ്റു ഭാഷാവൃത്ത നിർവ്വചനങ്ങളെപ്പോലെ കേകയ്ക്കു നൽകിയിരിക്കുന്ന നിർവചനവും ഒട്ടേറെ വിമർശിക്കപ്പെട്ടിട്ടുണ്ട്.പാദാദിപ്പൊരുത്തം കവികൾ പാലിക്കാറില്ല[അവലംബം ആവശ്യമാണ്].


"https://ml.wikipedia.org/w/index.php?title=കേക&oldid=4077216" എന്ന താളിൽനിന്ന് ശേഖരിച്ചത്