പഞ്ചചാമരം
പഞ്ചചാമരം: ഒരു സംസ്കൃതവർണ്ണവൃത്തം. അഷ്ടി എന്ന ഛന്ദസ്സിൽ പെട്ട (ഒരു വരിയിൽ 16 അക്ഷരങ്ങൾ) സമവൃത്തം.
ലക്ഷണം
തിരുത്തുകലക്ഷണം മലയാളത്തിൽ:
“ | ജരം ജരം ജഗം നിരന്നു പഞ്ചചാമരം വരും | ” |
ലക്ഷണം സംസ്കൃതത്തിൽ:
“ | जरौ जरौ जगाविदं वदन्ति पञ्चचामरम्। [1] ജരൗ ജരൗ ജഗാവിദം വദന്തി പഞ്ചചാമരം |
” |
ഛന്ദശ്ശാസ്ത്രപ്രകാരം “ജ ര ജ ര ജ” എന്നീ ഗണങ്ങളും ഒരു ഗുരുവും വരുന്ന വൃത്തമാണു പഞ്ചചാമരം. ഈ വൃത്തത്തിന്റെ ലക്ഷണം നൽകിയിരിക്കുന്നതുതന്നെ ഇതേവൃത്തത്തിലാണ്.
ലഘു, ഗുരു, ലഘു, ഗുരു എന്നിങ്ങനെ 16 അക്ഷരങ്ങൾ ലഘുവും ഗുരുവും ഇടവിട്ടു് ഈ വൃത്തത്തിൽ വരുന്നു. അതിനാൽ ഈ ലക്ഷണവും വൃത്തമഞ്ജരിയിൽ ഉണ്ടു്.
“ | ലഗം ലഗം നിരന്നു പത്തുമാറു പഞ്ചചാമരം | ” |
ഇതിന് വേറൊരു ലക്ഷണം കൂടിയുണ്ട്.
“ | ജരജരജ എന്നീ ഗണങ്ങളും ഒടുവിൽ ഒരു ഗുരുവും വന്നാൽ പഞ്ചചാമരം | ” |
ഉദാഹരണങ്ങൾ
തിരുത്തുകഉദാ:-1
- സിസ്റ്റർ മേരി ബനീഞ്ജയുടെ ലോകമേ യാത്ര എന്ന കവിതയിൽ നിന്നു്.
“ | അരിക്കകത്തു കൈവിരൽ പിടിച്ചുവച്ചൊരക്ഷരം വരച്ച നാൾ തുടങ്ങിയെന്റെ മേൽഗതിയ്ക്കു വാഞ്ഛയാ |
” |
ഉദാ:-2
- ശങ്കരാചാര്യർ ധാരാളം സ്തോത്രങ്ങൾ ഈ വൃത്തത്തിൽ എഴുതിയിട്ടുണ്ടു്. ഒരു ഗണപതീസ്തുതിയിൽ നിന്നു്:
“ | മുദാകരാത്തമോദകം, സദാവിമുക്തിസാധകം, കലാധരാവദംസകം, വിലാസി ലോകരക്ഷകം, |
” |
ഉദാ:-3
- രാവണൻ എഴുതിയെന്നു് ഐതിഹ്യങ്ങൾ പറയുന്ന ശിവതാണ്ഡവസ്തോത്രം ഈ വൃത്തത്തിലാണു്. അതിലെ ഒരു ശ്ലോകം:
“ | ജടാടവീഗളജ്ജലപ്രവാഹപാവിതസ്ഥലേ ഗളേऽവലംബ്യ ലംബിതാം ഭുജംഗതുംഗമാലികാം |
” |
സവിശേഷതകൾ
തിരുത്തുകഗാനാത്മകമായ വൃത്തങ്ങളിൽ പ്രമുഖമാണ് പഞ്ചചാമരം. പഞ്ചചാമരത്തിൽ രചിച്ച ശ്ലോകങ്ങൾ അതീവമന്ദതാളത്തിലും മന്ദതാളത്തിലും മധ്യമതാളത്തിലും ദ്രുതതാളത്തിലും അതിദ്രുതതാളത്തിലും മനോഹരമായി ചൊല്ലാൻ സാധിക്കും. ശിവതാണ്ഡവസ്തോത്രത്തിലെ ശ്ലോകങ്ങൾ (ഉദാ:- ജടാടവീഗളജ്ജലപ്രവാഹപാവിതസ്ഥലേ,ഗളേऽവലംബ്യ ലംബിതാം ഭുജംഗതുംഗമാലികാം..) അതിദ്രുതതാളത്തിലും "മുദാ കരാത്തമോദകം, സദാ വിമുക്തി സാധകം..." എന്നശ്ലോകം മധ്യമതാളത്തിലുമാണ് സാധാരണ ആലപിക്കുന്നത്.
അവലംബം
തിരുത്തുക- ↑ കേദാരഭട്ടൻ രചിച്ച വൃത്തരത്നാകരം