ഇക്ഷുദണ്ഡിക
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
ഒരു ദണ്ഡകമാണ് (ഒരു പാദത്തിൽ 26നു മേൽ അക്ഷരമുള്ള സമവൃത്തം) ഇക്ഷുദണ്ഡിക.
ലക്ഷണം
തിരുത്തുകആട്ടക്കഥകളിലെ ദണ്ഡകങ്ങൾക്കുള്ള സാമാന്യലക്ഷണവും, ഇക്ഷുദണ്ഡികയ്ക്കുള്ള വിശേഷലക്ഷണവും പരാമർശിക്കാറുണ്ട്.
“ | യഥേച്ഛമിച്ചൊന്ന മട്ടിൽ ഗണം ഗുരുലഘുക്കളും ഭംഗിനോക്കിക്കണക്കാക്കിച്ചെയ്യാം ദണ്ഡകമെത്രയും |
” |
ഇത് ആട്ടക്കഥാദണ്ഡകങ്ങൾക്കുള്ള സാമാന്യലക്ഷണം. ഇവിടെ ഒന്നും മൂന്നും, രണ്ടും നാലും പാദങ്ങൾക്ക് ലക്ഷണം തുല്യമായതിനാൽ ഇത് അർദ്ധസമമാണ്.
“ | തഭലങ്ങൾ മൂന്നുരു, ഗഗാന്തമാദിമം ഭയ ചേർന്നു രണ്ടു കുറിയാം ദ്വിതീയകം |
” |
മേല്പ്പറഞ്ഞത് ഇക്ഷു ദണ്ഡികയുടെ വിശേഷലക്ഷണം. വിഷമപാദങ്ങളിൽ ഒന്നാം ഖണ്ഡം തഭല-തഭല-തഭല-ഗഗ എന്നും;രണ്ടാം ഖണ്ഡം ഭയ-ഭയ എന്നും ;മൂന്നാം ഖണ്ഡം ഭനന-ഭനന-ഭനന-ഗഗ എന്നും; സമപാദങ്ങളിൽ ഒന്നാം ഖണ്ഡം സജലല-സജലല-സജലല-ഗഗ എന്നും; രണ്ടാം ഖണ്ഡം നസഗ-നസഗ എന്നും; മൂന്നാം ഖണ്ഡം നനനല-നനനല-നനനല-ഗഗ എന്നും വരുന്ന ദണ്ഡകം ഇക്ഷുദണ്ഡിക.