പി.പി. രാമചന്ദ്രൻ

ഇന്ത്യയിലെ ഒരു എഴുത്തുകാരന്‍

മലയാളത്തിലെ ഉത്തരാധുനിക കവി, ബ്ലോഗർ, വെബ്ബ് മാസികാ പത്രാധിപർ, അദ്ധ്യാപകൻ എന്നീ നിലകളിൽ ശ്രദ്ധേയനാണ്‌ പി.പി. രാമചന്ദ്രൻ.

പി.പി. രാമചന്ദ്രൻ
തൊഴിൽഎഴുത്തുകാരൻ, അദ്ധ്യാപകൻ

അറുപതുകളിൽ മലയാളകവിതയിൽ രൂപപ്പെട്ട ആധുനികത കാല്പനികതയുടെ നിരാകരണമായിരുന്നു.നേർത്ത നവകാല്പനികഭാവുത്വത്തെ നിശിതമായി വിമർശിക്കുന്ന ഒരു പരുക്കൻ ഭാവുകത്വം ഇതിന്റെ ഫലമായി രൂപപ്പെട്ടു. ദാർശനികമായി അസ്തിത്വവാദത്തോട് ചേർന്നു നിന്ന ആധുനികത പിന്നീട് മാർക്സിസത്തോട് ആഭിമുഖ്യം പുലർത്തി.ആധുനികതയുടെ ചുവന്ന വാൽ എന്ന് ഒട്ട് പരിഹാസത്തോടെ നരേന്ദ്രപ്രസാദ് ഇതിനെ വിശേഷിപ്പിക്കുകയുണ്ടായി. ഇതേതുടർന്ന് രൂപപ്പെട്ട നവഭാവുകത്വമാണ് ആധുനികോത്തരതയായി വിലയിരുത്തപ്പെടുന്നത്. ആധുനികോത്തര മലയാളകവിതയിലെ ശ്രദ്ധേയനായ കവിയാണ് പി.പി.രാമചന്ദ്രൻ. Hypertexന് തത്തുല്യമായി 'തിരമൊഴി' എന്ന സംജ്ഞ സൃഷ്ടിച്ചു.

ജീവിതരേഖ

തിരുത്തുക

മലപ്പുറം ജില്ലയിലെ വട്ടംകുളത്തു് 1962ൽ ജനിച്ചു. പ്രൈമറി അദ്ധ്യാപകപരിശീലനത്തിനുശേഷം അദ്ധ്യാപകനായി. തുടർന്നു് ബിരുദം നേടുകയും പൊന്നാനി ഏ.വി.ഹൈസ്കൂളിൽ അദ്ധ്യാപകനാവുകയും ചെയ്തു. മലപ്പുറം ജില്ലയിലെ സാംസ്കാരികരംഗത്തു് അക്കാലം മുതൽ സജീവമായി പ്രവർത്തിക്കുന്നു. കവിതാരചനയോടൊപ്പം അമേച്വർ നാടകപ്രവർത്തനവും സജീവമായി നിർവ്വഹിക്കുന്നു.രണ്ടു കവിതാസമാഹാരങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. 'കാണെക്കാണെ' (കറന്റ് ബുക്സ്-1999), 'രണ്ടായ്‌ മുറിച്ചത്‌' (കറന്റ് ബുക്സ്-2004).

പുരസ്കാരങ്ങൾ

തിരുത്തുക

കാണെക്കാണെ 2002 ലെ കേരള സാഹിത്യ അക്കാദമി അവാർഡു നേടി[1]. വി.ടി. കുമാരൻ, ചെറുകാട് , കുഞ്ചുപിള്ള, ചങ്ങമ്പുഴ, വി കെ ഉണ്ണികൃഷ്ണൻ എന്നിവരുടെ ഓർമ്മയ്ക്കായി ഏർപ്പെടുത്തിയ കവിതാപുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്‌. 2013 ലെ പി കുഞ്ഞിരാമൻ നായർ സാഹിത്യ പുരസ്കാരം പി. പി. രാമചന്ദ്രന്റെ 'കാറ്റേ കടലേ' എന്ന കവിതാ സമാഹാരത്തിന് ലഭിച്ചു. പൊന്നാനി നാടക വേദിയുടെ' മുഖ്യ സംഘാടകനായും പ്രവർ‌ത്തിച്ചിട്ടുണ്ട്. നിലവിൽ‌ പൊന്നാനി ഏ വി ഹൈസ്കൂളിൽ അദ്ധ്യാപകനായും ‍ [2] എന്ന മലയാള കവിതാജാലികയുടെ പത്രാധിപനായും പ്രവർ‌ത്തിക്കുന്നു.

പുറമെ നിന്നുള്ള കണ്ണികൾ

തിരുത്തുക
  1. സാഹിത്യ അക്കാദമി വെബ്സൈറ്റ്
  2. ഹരിതകം.കോം



"https://ml.wikipedia.org/w/index.php?title=പി.പി._രാമചന്ദ്രൻ&oldid=4116378" എന്ന താളിൽനിന്ന് ശേഖരിച്ചത്