സുകൃതം (ചലച്ചിത്രം)

1994-ൽ പുറത്തിറങ്ങിയ ഒരു മലയാള ചലച്ചിത്രം
(സുകൃതം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഹരികുമാറിന്റെ സംവിധാനത്തിൽ മമ്മൂട്ടി, മനോജ്‌ കെ. ജയൻ, നരേന്ദ്ര പ്രസാദ്, ഗൗതമി തടിമല്ല എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിച്ച് 1994-ൽ പ്രദർശനത്തിനിറങ്ങിയ ഒരു മലയാള ചലച്ചിത്രമാണ് സുകൃതം. ഈ ചിത്രത്തിലെ അഭിനയത്തിന് മമ്മൂട്ടിക്ക് മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം ലഭിച്ചു. ചന്ദ്രകാന്ത് ഫിലിംസിന്റെ ബാനറിൽ നിർമ്മിച്ച ഈ ചിത്രം വിതരണം ചെയ്തത് ചന്ദ്രകാന്ത് റിലീസ് ആണ്. കഥ, തിരക്കഥ, സംഭാഷണം എന്നിവ നിർവ്വഹിച്ചത് എം.ടി. വാസുദേവൻ നായർ ആണ്.

സുകൃതം
വി.സി.ഡി. പുറംചട്ട
സംവിധാനംഹരികുമാർ
നിർമ്മാണംചന്ദ്രകാന്ത് ഫിലിംസ്
രചനഎം.ടി. വാസുദേവൻ നായർ
അഭിനേതാക്കൾമമ്മൂട്ടി
മനോജ്‌ കെ. ജയൻ
നരേന്ദ്രപ്രസാദ്
ഗൗതമി തടിമല്ല
സംഗീതം
ഗാനരചനഒ.എൻ.വി. കുറുപ്പ്
ഛായാഗ്രഹണംവേണു
ചിത്രസംയോജനംജി. മുരളി
സ്റ്റുഡിയോചന്ദ്രകാന്ത് ഫിലിംസ്
വിതരണംചന്ദ്രകാന്ത് റിലീസ്
റിലീസിങ് തീയതി1994 ഡിസംബർ 23
രാജ്യംഇന്ത്യ
ഭാഷമലയാളം

അഭിനേതാക്കൾ

തിരുത്തുക
അഭിനേതാവ് കഥാപാത്രം
മമ്മൂട്ടി രവിശങ്കർ
മനോജ്‌ കെ. ജയൻ രാജേന്ദ്രൻ
നരേന്ദ്രപ്രസാദ് ഡോക്ടർ
ഒടുവിൽ ഉണ്ണികൃഷ്ണൻ
ഗൗതമി തടിമല്ല മാലിനി
ശാന്തികൃഷ്ണ ദുർഗ്ഗ
കവിയൂർ പൊന്നമ്മ

ഒ.എൻ.വി. കുറുപ്പ് എഴുതിയ ഗാനങ്ങൾക്ക് സംഗീതം പകർന്നത് രവി ബോംബേ ആണ്. പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത് ജോൺസൺ.

ഗാനങ്ങൾ
  1. കടലിന്നഗാധമാം നീലിമയിൽ – കെ.ജെ. യേശുദാസ്, കെ.എസ്. ചിത്ര
  2. സഹസ്ര ദലസം – കെ.ജെ. യേശുദാസ്, കോറസ്
  3. ബന്ധങ്ങളേ ജന്മാന്തര സ്നേഹ ബന്ധങ്ങളേ – കെ.എസ്. ചിത്ര
  4. പോരൂ എന്നൊടൊത്തുണരുന്ന പുലരികളേ – കെ.ജെ. യേശുദാസ്

അണിയറ പ്രവർത്തകർ

തിരുത്തുക
അണിയറപ്രവർത്തനം നിർ‌വ്വഹിച്ചത്
ഛായാഗ്രഹണം വേണു
ചിത്രസം‌യോജനം ജി. മുരളി
കല നേമം പുഷ്പരാജ്
വസ്ത്രാലങ്കാരം ഇന്ദ്രൻസ്
പരസ്യകല സാബു കൊളോണിയ
ലാബ് പ്രസാദ് കളർ ലാബ്
നിശ്ചല ഛായാഗ്രഹണം കെ. ശ്രീകുമാർ
വാർത്താപ്രചരണം വാഴൂർ ജോസ്, എബ്രഹാം ലിങ്കൻ, പി.എസ്. ഗീത
നിർമ്മാണ നിയന്ത്രണം ആൽ‌വിൻ ആന്റണി
വാതിൽ‌പുറചിത്രീകരണം ശ്രീമൂവീസ്

പുരസ്കാരങ്ങൾ

തിരുത്തുക
1994 ദേശീയ ചലച്ചിത്ര പുരസ്കാരം
  • മികച്ച മലയാള ചലച്ചിത്രം
  • മികച്ച സംഗീത സംവിധാനം – ബോംബെ രവി (പരിണയം എന്ന ചിത്രത്തിനും കൂടി ചേർത്ത്)
  • മികച്ച പശ്ചാത്തല സംഗീതം – ജോൺസൺ
മറ്റ് പുരസ്കാരങ്ങൾ
  • കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം മികച്ചനടൻ – മമ്മൂട്ടി
  • കേരള ഫിലിം ക്രിട്ടിക്സ് അവാർഡ് – മികച്ച നടൻ – മമ്മൂട്ടി

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=സുകൃതം_(ചലച്ചിത്രം)&oldid=3647559" എന്ന താളിൽനിന്ന് ശേഖരിച്ചത്