വിദ്യുന്മാല
ഓരോ പാദത്തിലും എട്ട് അക്ഷരം വീതംവരുന്ന അനുഷ്ടുപ്പ് ഛന്ദസ്സിലുള്ള വൃത്തമാണ് വിദ്യുന്മാല.
ലക്ഷണം
തിരുത്തുകമലയാളത്തിൽ | ||
---|---|---|
വൃത്തമഞ്ജരി | മംമംഗംഗം വിദ്യുന്മാലാ | രണ്ട് മഗണം ശേഷം രണ്ട് ഗുരു എന്ന ക്രമത്തിൽ വന്നാൽ വിദ്യുന്മാലാ വൃത്തമായി. അതായത് എല്ലാ അക്ഷരവും ഗുരു. ഇതിന് മധ്യത്തിൽ (നാലാമക്ഷരത്തിനു ശേഷം)ഒരു യതി വേണം. 'ഗംഗംഗം।ഗം ഗംഗം।ഗംഗം' എന്ന് ചൊൽത്താളം. |
കാന്തവൃത്തം - കൊടുങ്ങല്ലൂർ കൊച്ചുണ്ണി തമ്പുരാൻ | ഹൃദ്യേ! ദീർഘംസർവ്വം പുണ്യാ- സ്വാദ്യേ നന്നാലാകിൽശ്ചേദം വിദ്യുന്മാലാരാജൽകായേ! വിദ്യുന്മാലാവൃത്തത്തിന്ന് |
|
സംസ്കൃതത്തിൽ | ||
വൃത്തരത്നാകരം - കേദാരഭട്ടൻ | ।मो मो गो गो विद्युन्माला | മോ മോ ഗോ ഗോ വിദ്യുന്മാലാ |
നാട്യശാസ്ത്രം - ഭരതമുനി | അഷ്ടാക്ഷരകൃതേ പാദേ സർവ്വാണ്യേവ ഭവന്തി ഹി |
എട്ടക്ഷരമുള്ള പാദത്തിൽ എല്ലാ അക്ഷരങ്ങളും ഗുരുക്കളായ വൃത്തത്തിനു വിദ്യുന്മാല എന്നു പേര് |
ഉദാഹരണം
തിരുത്തുക“ | വിദ്യുന്മാലാ സൌന്ദര്യത്തി ന്നുദ്ദാമത്വം മന്ദിപ്പിക്കും |
” |
— "എ.ആർ. രാജരാജവർമ്മ" |
“ | നീരുൾക്കൊണ്ടേറ്റം ഗർജ്ജിക്കും നീലക്കാർ തിങ്ങീ വിണ്ണാകേ |
” |
— "നാട്യശാസ്ത്രം. വിവർത്തനം:കെ.പി. നാരായണ പിഷാരോടി" |