ഉപേന്ദ്രവജ്ര (വൃത്തം)
ത്രിഷ്ടുപ്ഛന്ദസ്സിലുള്ള ഒരു വൃത്തമാണ് ഉപേന്ദ്രവജ്ര. ഒരു വരിയിൽ മൂന്ന് അക്ഷരം വീതമുള്ള മൂന്ന് ഗണങ്ങളും രണ്ട് ഗുരുവും ചേർന്ന് വരുന്ന വൃത്തമാണിത്. ഉപേന്ദ്രവജ്ര ഒരു സംസ്കൃതവൃത്തമാണ്. സംസ്കൃതത്തിൽ ഇത് ഉപേന്ദ്രവജ്രാ (उपेन्द्रवज्रा) എന്നറിയപ്പെടുന്നു.
ലക്ഷണം
തിരുത്തുക“ | ഉപേന്ദ്രവജ്രക്ക് ജതം ജഗംഗം | ” |
ലക്ഷണം സംസ്കൃതത്തിൽ:
“ | उपेन्द्रवज्रा जतजास्ततो गौ। ഉപേന്ദ്രവജ്രാ ജതജാസ്തതോ ഗൗ। |
” |
ജഗണം, തഗണം, ജഗണം രണ്ട് ഗുരുക്കൾ എന്നിവ ക്രമത്തിൽ വരുന്നത് ഉപേന്ദ്രവജ്ര. ഇന്ദ്രവജ്രയും ഉപേന്ദ്രവജ്രയും തമ്മിൽ അല്പവ്യത്യാസമേ ഉള്ളൂ. പാദാദ്യാക്ഷരം ഗുരുവായാൽ ഇന്ദ്രവജ്ര. ലഘുവായാൽ ഉപേന്ദ്രവജ്ര. ബാക്കിയെല്ലാം തുല്യം. ഒരു ശ്ലോകത്തിൽ ഈ രണ്ടു വൃത്തങ്ങളും കലർന്നുവരുമ്പോൾ 'ഉപജാതി'യാകുന്നു. ഇന്ദ്രവജ്രയുടെയും ഉപേന്ദ്രവജ്രയുടെയും ഉപജാതിയുടെയും ലക്ഷണവും ഉദാഹരണവും ഒറ്റ ശ്ലോകത്തിൽ ഒതുക്കിയിരിക്കുന്നൂ കേരളപാണിനി വൃത്തമഞ്ജരിയിൽ-
“ | 'കേളിന്ദ്രവജ്രക്കു തതംജഗംഗം
ഉപേന്ദ്രവജ്രക്കു ജതംജഗംഗം അത്രേന്ദ്രവജ്രാംഘ്രിയുപേന്ദ്രവജ്ര കലർന്നുവന്നാലുപജാതിയാകും , |
” |
ഈ ശ്ലോകത്തിലെ ഒന്നും മൂന്നും പാദങ്ങൾ ഇന്ദ്രവജ്ജ്രയും രണ്ടും നാലും പാദങ്ങൾ ഉപേന്ദ്രവജ്ജ്രയുമാണ്. എന്നാൽ ഒരുശ്ലോകത്തിൽ ഈ രണ്ടുവൃത്തങ്ങളും കലർന്നു വന്നതുകൊണ്ട് ശ്ലോകത്തിന്റെ വൃത്തം ഉപജാതിയാണ്.
കൊടുങ്ങല്ലൂർ കൊച്ചുണ്ണി തമ്പുരാന്റെ കാന്തവൃത്തം എന്ന ഗ്രന്ഥത്തിലെ ലക്ഷണം
“ | ചിതത്തോടാദ്യത്തിലെഴുന്ന വർണ്ണ- മതാര്യശീലേ!ലഘുവായി വന്നാൽ ഇതെൻപ്രിയേ!നൂനമുപേന്ദ്രവജ്ര- യതെന്നു ചൊല്ലുന്നു കവീശ്വരന്മാർ |
” |
ഇന്ദ്രവജ്രയിൽ പറഞ്ഞതുപോലെ 3, 6, 7, 9, എന്നീസ്ഥാനത്തുള്ള അക്ഷരങ്ങൾ ലഘുവാക്കണം. എന്നാൽ ഒന്നാമത്തെ അക്ഷരവും ലഘുവാക്കിയാൽ അത് ഉപേന്ദ്രവജ്രയാകും.
ഉദാഹരണങ്ങൾ
തിരുത്തുകഉദാ:-1
“ | ഗമിക്ക നീ ചെന്നിഹ കണ്ടുപോന്നാൽ നമുക്കു വേണ്ടുന്നതു നല്കുമല്ലോ |
” |
ഉദാ:-2
“ | സ്മിതം നിറം മാധുരി ചന്തമംഗ മൃദുത്വമെന്നുള്ള ഗുണങ്ങളാലേ |
” |
ഇവകൂടി കാണുക
തിരുത്തുക