മലയാളഭാഷയിലും സംസ്കൃതഭാഷയിലും ഉപയോഗത്തിലുള്ള ഒരു അർദ്ധസമവൃത്തമാണ്‌ വിയോഗിനി. ശോകരസം അവതരിപ്പിക്കുന്നതിന് എറ്റവും അനുയോജ്യമായികരുതുന്ന ഈ വൃത്തം പലമഹാകാവ്യങ്ങളിലും ധാരാളം ഉപയോഗിക്കപ്പെട്ടിട്ടുണ്ട്. കുമാരനാശാന്റെ ചിന്താവിഷ്ടയായ സീതയിലും, ഉള്ളൂരിന്റെ ഉമാകേരളത്തിലും വിയോഗിനി വൃത്തം പ്രയോഗിച്ചിട്ടുണ്ട്. ഇതിന് ലളിത എന്നും പേരുണ്ട്.

വിശദീകരണം

തിരുത്തുക

ഒന്നും മൂന്നും വരികളിൽ (വിഷമപാദം) സസജ എന്നീ മൂന്ന് ഗണങ്ങളും ഒരു ഗുരുവും, രണ്ടും നാലും വരികളിൽ (സമപാദം) സഭര എന്നിങ്ങനെ മൂന്നു ഗണങ്ങളും ഒരു ലഘുവും, ഒരു ഗുരുവും ചേരുന്ന വൃത്തമാണ് വിയോഗിനി.

ഉദാ: 1

ഉദാ: 2


"https://ml.wikipedia.org/w/index.php?title=വിയോഗിനി&oldid=3420465" എന്ന താളിൽനിന്ന് ശേഖരിച്ചത്