ഓരോ പാദത്തിലും എട്ട് അക്ഷരം വീതമുള്ള വൃത്തമാണ്‌ വക്ത്രം. വരിയിലെ ആദ്യത്തേയും അവസാനത്തേയും അക്ഷരങ്ങൾ വിട്ട് അവയുടെ ഇടയിലുള്ള ആറ് അക്ഷരങ്ങളെ രണ്ട് ഗണമാക്കിയാൽ ഇത്തരം വൃത്തമാകും. അനുഷ്ടുപ്പ് ഛന്ദസ്സിലെ വിലക്ഷണ വൃത്തങ്ങളിൽ ഒന്നാണിത്. മറ്റുള്ള വൃത്തങ്ങൾ പത്ഥ്യാവക്ത്രം, ചപലാവക്ത്രം, വിപരീതപത്ഥ്യാവക്ത്രം, ഭവിപുല, മവിപുല, രവിപുല, നവിപുല, തവിപുല എന്നിവയാണ്.


ഇങ്ങനെ തിരിക്കുമ്പോൾ ആദ്യത്തെ ഗണം ഗണം ഗണം എന്നീ ഗണങ്ങൾ ഒഴികെ ഏതുഗണവും (മഗണം, തഗണം, രഗണം, യഗണം, ഭഗണം, ജഗണം) ആകാം. രണ്ടാമത്തെ ഗണം ഗണം തന്നെയായിരിക്കുകയും വേണം. ആദ്യത്തേയും അവസാനത്തേയും അക്ഷരങ്ങൾ ലഘുവോ ഗുരുവോ ആകാം. ഈ രീതിൽ വരുന്ന വൃത്തത്തെ വക്ത്രം എന്നു പറയുന്നു.

ഉദാഹരണം

തിരുത്തുക
 
Wiktionary
വക്ത്രം എന്ന വാക്കിനർത്ഥം മലയാളം വിക്കി നിഘണ്ടുവിൽ കാണുക
"https://ml.wikipedia.org/w/index.php?title=വക്ത്രം&oldid=2904066" എന്ന താളിൽനിന്ന് ശേഖരിച്ചത്