കാകളി

മലയാളവ്യാകരണത്തിലെ ഒരു വൃത്തമാണ്‌ കാകളി

മലയാളവ്യാകരണത്തിലെ ഒരു വൃത്തമാണ്‌ കാകളി. മൂന്ന് അക്ഷരത്തിൽ അഞ്ച് മാത്ര വരുന്ന എട്ട് ഗണങ്ങൾ അടങ്ങിയതാണ് കാകളിയുടെ ഒരു ഈരടി. അതായത്, രണ്ട് ഗുരുവും ഒരു ലഘുവും അടങ്ങുന്നതാകണം ഒരു ഗണം. അങ്ങനെ എട്ട് ഗണങ്ങൾ ചേർന്നതാണ് കാകളിയുടെ ഈരടി. രഗണം, തഗണം യഗണം എന്നിവയിലേതെങ്കിലും ഗണങ്ങൾ എട്ടെണ്ണം ചേർത്താൽ കാകളി ആകും. മഗണം ഒഴിച്ച് നഗണം, ഭഗണം,ജഗണം,സഗണം എന്നിവയും കാകളിയിൽ ഉപയോഗിക്കാം. കാകളിയുമായി ഏറെ സാമ്യമുള്ള മറ്റൊരു വൃത്തമാണ്‌ മഞ്ജരി. കിളിപ്പാട്ട്‌ പ്രസ്ഥാനത്തിലെ പ്രധാന വൃത്തങ്ങളിലൊന്നാണിത്‌.

പ്രസിദ്ധമായ കവിതകൾ തിരുത്തുക

അധ്യാത്മരാമായണം അയോധ്യാകാണ്ഡം, മഹാഭാരതം സഭാപർവം, ചാണക്യസൂത്രം രണ്ടാം പാദം എന്നിവ കാകളി വൃത്തത്തിലാണ്‌ രചിക്കപ്പെട്ടിട്ടുള്ളത്. ശീതങ്കൻ തുള്ളൽപ്പാട്ടുകളിലും കാകളി വ്യാപകമായി ഉപയോഗിച്ചിട്ടുണ്ട്.

ലക്ഷണം തിരുത്തുക

കാകളിയുടെ ലക്ഷണം വൃത്തമഞ്ജരിയിൽ

കേരളകൗമുദി എന്ന വ്യാകരണ വൃത്താലങ്കാര ലക്ഷണ ഗ്രന്ഥത്തിലുള്ള ലക്ഷണം

വൃത്തവിചാരം എന്ന ഗ്രന്ഥത്തിൽ നല്കിയിരിക്കുന്ന നിർവ്വചനം

[1]

വകഭേദങ്ങൾ തിരുത്തുക

കളകാഞ്ചി, മണികാഞ്ചി, മിശ്രകാകളി, ഊനകാകളി, ദ്രുതകാകളി, മഞ്ജരി തുടങ്ങിയ വൃത്തങ്ങൾ കാകളിയുടെ വകഭേദങ്ങളാണ്‌. ഗണത്തിന്‌ മൂന്നക്ഷരത്തിൽ, അധികം വരുന്ന കാകളികളാണ് അധികാകളികൾ. കളകാഞ്ചി, മണികാഞ്ചി, അതിസമ്മത, മിശ്രകാകളി, കലേന്ദുവദന, സ്‌തിമിത, അതിസ്‌തിമിത എന്നിവ അധികകാകളികളാണ്. ഊനത വരുന്ന കാകളികളാണ് ഊനകാകളികൾ . ഊനകാകളി, ദ്രുതകാകളി, കല്യാണി, സമ്പുടിതം എന്നിവയാണവ. ഗണത്തിനു മൂന്നക്ഷരമെങ്കിലും ആറാറുമാത്ര വരുന്ന കാകളികളാണ് ശ്ലഥകാകളികൾ. ഏതെങ്കിലും ഗണത്തിന്‌ ആറുമാത്രയ്‌ക്കു വേണ്ടത്ര വർണം തികയാത്ത കാകളികളാണ് ഊനശ്ലഥകാകളികൾ . മഞ്ജരി, സർപ്പിണി, ഉപസർപ്പിണി, സമാസമം എന്നിവ ഊനശ്ലഥകാകളികൾ.


  1. വൃത്തവിചാരം, കെ കെ വാദ്ധ്യാർ എൻ ബി എസ് കോട്ടയം 1967 പേജ് 42
"https://ml.wikipedia.org/w/index.php?title=കാകളി&oldid=3735679" എന്ന താളിൽനിന്ന് ശേഖരിച്ചത്