വള്ളത്തോൾ നാരായണമേനോൻ
കേരളീയനായ ഒരു മഹാകവിയും വിവർത്തകനുമാണ് വള്ളത്തോൾ നാരായണമേനോൻ(16 ഒക്ടോബർ 1878 - 13 മാർച്ച് 1958). കേരള കലാമണ്ഡലത്തിന്റെ സ്ഥാപകനായ അദ്ദേഹം കേരളത്തിന്റെ തനത് കല കഥകളിയെ പരിപോഷിപ്പിക്കുന്നതിനും ശ്രമിച്ചിട്ടുണ്ട്. കേരള വാല്മീകിയായി വിശേഷിപ്പിക്കപ്പെട്ട വള്ളത്തോൾ ദേശീയ കവിയായി അറിയപ്പെട്ടു.
ആധുനിക കവിത്രയം |
---|
ജീവിതരേഖ
തിരുത്തുക1878 ഒക്ടോബർ 16-ന് മലപ്പുറം ജില്ലയിലെ തിരൂരിനു സമീപം ചേന്നര ഗ്രാമത്തിൽ കോഴിപ്പറമ്പിൽ കുട്ടിപ്പാറു അമ്മ എന്ന പാർവതി അമ്മയുയുടെയും കടുങ്ങോട്ട് മല്ലിശേരി ദാമോദരൻ ഇളയതിന്റെയും മകനായി ജനിച്ചു.[1] അമ്മാവനായിരുന്ന രാമനുണ്ണി മേനോന് കീഴിൽ നടന്ന സംസ്കൃതപഠനത്തിനുശേഷം കൈക്കുളങ്ങര രാമവാര്യരിൽനിന്നു തർക്കശാസ്ത്രം പഠിച്ചു. വാല്മീകി രാമായണവിവർത്തനം 1907-ൽ പൂർത്തിയാക്കി. 1908-ൽ ഒരു രോഗബാധയെതുടർന്ന് അദ്ദേഹം ബധിരനായി. ഇതേത്തുടർന്നാണ് 'ബധിരവിലാപം' എന്ന കവിത രചിച്ചത്. 1915-ൽ ചിത്രയോഗം പ്രസിദ്ധീകരിച്ചു. അതേവർഷം കേരളോദയത്തിന്റെ പത്രാധിപനായി.
ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിൽ ആകൃഷ്ടനായ അദ്ദേഹം ദേശസ്നേഹം തുളുമ്പുന്ന നിരവധി കവിതകൾ രചിച്ചിട്ടുണ്ട്. ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ ചെന്നൈ (1927), കൽക്കത്ത (1928) സമ്മേളനങ്ങളിൽ വള്ളത്തോൾ പങ്കെടുത്തിരുന്നു.[2]
അവസാനകാലത്ത് വാർദ്ധക്യസഹജമായ അസുഖങ്ങൾ അലട്ടിയ വള്ളത്തോൾ, 1958 മാർച്ച് 13-ന് 79-ാം വയസ്സിൽ എറണാകുളത്തെ മകന്റെ വീട്ടിൽ വച്ച് അന്തരിച്ചു. മൃതദേഹം പൂർണ ഔദ്യോഗിക ബഹുമതികളോടെ ചെറുതുരുത്തിയിലെ കേരള കലാമണ്ഡലം വളപ്പിൽ സംസ്കരിച്ചു.
സാഹിത്യ ജീവിതം
തിരുത്തുകപന്ത്രണ്ടാം വയസ്സു മുതൽ വള്ളത്തോൾ കവിതകൾ എഴുതിത്തുടങ്ങി. കിരാത ശതകം, വ്യാസാവതാരം എന്നിവയായിരുന്നു അദ്ദേഹത്തിന്റെ പ്രസിദ്ധീകരിച്ച ആദ്യകാല കൃതികൾ.[3] 1894-ൽ ഭാഷാപോഷിണി മാസികയുടെ കവിതാ പുരസ്‌കാരം അദ്ദേഹം നേടി.[3] തുടർന്ന് ഭാഷാപോഷിണി, കേരള സഞ്ചാരി, വിജ്ഞാന ചിന്താമണി തുടങ്ങി നിരവധി പ്രസിദ്ധീകരണങ്ങളിൽ അദ്ദേഹത്തിന്റെ കവിതകൾ പ്രത്യക്ഷപ്പെടാൻ തുടങ്ങി.[3] വാൽമീകി രാമായണത്തിൻ്റെ മലയാളത്തിലേക്കുള്ള വിവർത്തനമായിരുന്നു വിവർത്തനത്തിൽ അദ്ദേഹത്തിന്റെ ആദ്യത്തെ പ്രധാന സാഹിത്യ സംഭാവന. 1905-ൽ ആരംഭിച്ച ഈ കൃതി പൂർത്തിയാക്കാൻ രണ്ട് വർഷം വേണ്ടി വന്നു.[4]
1908-ൽ ഒരു രോഗബാധയെതുടർന്ന് അദ്ദേഹം ബധിരനായി. ഇതേത്തുടർന്നാണ് 'ബധിരവിലാപം' എന്ന കവിത രചിച്ചത്. 1913-ലാണ് ചിത്രയോഗം എന്ന മഹാകാവ്യം രചിച്ചത്. വാല്മീകിരാമായണം, അഭിജ്ഞാനശാകുന്തളം, ഋഗ്വേദം, മാതംഗലീല, പദ്മപുരാണം, മാർക്കണ്ഡേയപുരാണം, വാമനപുരാണം, മത്സ്യപുരാണം, ഊരുഭംഗം, മധ്യമവ്യായോഗം, അഭിഷേക നാടകം, സ്വപ്നവാസവദത്തം തുടങ്ങിയ സംസ്കൃതകൃതികൾ അദ്ദേഹം മലയാളത്തിലേക്ക് വിവർത്തനം ചെയ്തിട്ടുണ്ട്.
മഹാത്മ ഗാന്ധിയുടെ ആദർശങ്ങളിൽ അടിയുറച്ചു വിശ്വസിക്കുകയും, ഗാന്ധിജിയെ ഗുരുനാഥനായി സ്വീകരിക്കുകയും ചെയ്ത മഹാത്മജിയെപ്പറ്റിയെഴുതിയ കൃതിയാണ് എന്റെ ഗുരുനാഥൻ.[2] ഗാന്ധിജിയുടെ മരണത്തിൽ ദുഃഖിച്ച് അദ്ദേഹം എഴുതിയ വിലാപകാവ്യമാണ് ബാപ്പുജി.
രചനകൾ
തിരുത്തുകകൃതി | പ്രസാധകർ | വർഷം |
---|---|---|
അച്ഛനും മകളും | മംഗളോദയം-തൃശ്ശൂർ | 1936 |
അഭിവാദ്യം | വള്ളത്തോൾ ഗ്രന്ഥാലയം-ചെറുതുരുത്തി | 1956 |
അല്ലാഹ് | - | 1968 |
ഇന്ത്യയുടെ കരച്ചിൽ | വെള്ളിനേഴി-പാലക്കാട് | 1943 |
ഋതുവിലാസം | വിദ്യാവിലാസം-കോഴിക്കോട് | 1922 |
എന്റെ ഗുരുനാഥൻ | വെള്ളിനേഴി-പാലക്കാട് | 1944 |
ഒരു കത്ത് അഥവാ രുഗ്മിയുടെ പശ്ചാത്താപം | എ.ആർ.പി-കുന്നംകുളം | 1917 |
ഓണപ്പുടവ | വള്ളത്തോൾ ഗ്രന്ഥാലയം-ചെറുതുരുത്തി | 1950 |
ഔഷധാഹരണം | മംഗളോദയം-തൃശ്ശൂർ | 1915 |
കാവ്യാമൃതം | ശ്രീരാമവിലാസം-കൊല്ലം | 1931 |
കൈരളീകടാക്ഷം | വി.പി-തിരുവനന്തപുരം | 1932 |
കൈരളീകന്ദളം | സുന്ദരയ്യർ ആന്റ് സൺസ്-തൃശ്ശൂർ | 1936 |
കൊച്ചുസീത | മംഗളോദയം-തൃശ്ശൂർ | 1930 |
കോമള ശിശുക്കൾ | ബാലൻ-തിരുവനന്തപുരം | 1949 |
ഖണ്ഡകൃതികൾ | വള്ളത്തോൾ ഗ്രന്ഥാലയം-ചെറുതുരുത്തി | 1965 |
ഗണപതി | എ.ആർ.പി-കുന്നംകുളം | 1920 |
ചിത്രയോഗം അഥവാ താരാവലീ ചന്ദ്രസേനം | ലക്ഷ്മീസഹായം-കോട്ടയ്ക്കൽ | 1914 |
ദണ്ഡകാരണ്യം | വള്ളത്തോൾ ഗ്രന്ഥാലയം-ചെറുതുരുത്തി | 1960 |
ദിവാസ്വപ്നം | പി.കെ.-കോഴിക്കോട് | 1944 |
നാഗില | വള്ളത്തോൾ ഗ്രന്ഥാലയം-ചെറുതുരുത്തി | 1962 |
പത്മദളം | കമലാലയം-തിരുവനന്തപുരം | 1949 |
പരലോകം | വെള്ളിനേഴി-പാലക്കാട് | |
ബധിരവിലാപം | ലക്ഷ്മീസഹായം-കോട്ടയ്ക്കൽ | 1917 |
ബന്ധനസ്ഥനായ അനിരുദ്ധൻ | എ.ആർ.പി-കുന്നംകുളം | 1918 |
ബാപ്പുജി | വള്ളത്തോൾ ഗ്രന്ഥാലയം-ചെറുതുരുത്തി | 1951 |
ഭഗവൽസ്തോത്രമാല | വള്ളത്തോൾ ഗ്രന്ഥാലയം-ചെറുതുരുത്തി | 1962 |
മഗ്ദലനമറിയം അഥവാ പശ്ചാത്താപം | - | 1921 |
രണ്ടക്ഷരം | സരസ്വതീ വിലാസം-തിരുവനന്തപുരം | 1919 |
രാക്ഷസകൃത്യം | എസ്.വി-തിരുവനന്തപുരം | 1917 |
വള്ളത്തോളിന്റെ ഖണ്ഡകാവ്യങ്ങൾ | മാതൃഭൂമി-കോഴിക്കോട് | 1988 |
വള്ളത്തോളിന്റെ പദ്യകൃതികൾ ഒന്നാം ഭാഗം | സാഹിത്യപ്രവർത്തക സഹകരണസംഘം-കോട്ടയം | 1975 |
വള്ളത്തോളിന്റെ പദ്യകൃതികൾ രണ്ടാം ഭാഗം | സാഹിത്യപ്രവർത്തക സഹകരണസംഘം-കോട്ടയം | 1975 |
വള്ളത്തോൾ കവിതകൾ | ഡി.സി.ബുക്സ്-കോട്ടയം | 2003 |
വള്ളത്തോൾ സുധ | വള്ളത്തോൾ ഗ്രന്ഥാലയം-ചെറുതുരുത്തി | 1962 |
വിലാസലതിക | എ.ആർ.പി-കുന്നംകുളം | 1917 |
വിഷുക്കണി | വള്ളത്തോൾ ഗ്രന്ഥാലയം-ചെറുതുരുത്തി | 1941 |
വീരശൃംഖല | വി.സുന്ദരയ്യർ ആന്റ് സൺസ്-തൃശ്ശൂർ | |
ശരണമയ്യപ്പാ | വള്ളത്തോൾ ഗ്രന്ഥാലയം-ചെറുതുരുത്തി | 1942 |
ശിഷ്യനും മകനും | എ.ആർ.പി-കുന്നംകുളം | 1919 |
സാഹിത്യമഞ്ജരി-ഒന്നാം ഭാഗം | എ.ആർ.പി-കുന്നംകുളം | 1918 |
സാഹിത്യമഞ്ജരി-രണ്ടാം ഭാഗം | എ.ആർ.പി-കുന്നംകുളം | 1920 |
സാഹിത്യമഞ്ജരി-മൂന്നാം ഭാഗം | എ.ആർ.പി-കുന്നംകുളം | 1922 |
സാഹിത്യമഞ്ജരി-നാലാം ഭാഗം | എ.ആർ.പി-കുന്നംകുളം | 1924 |
സാഹിത്യമഞ്ജരി-അഞ്ചാം ഭാഗം | എ.ആർ.പി-കുന്നംകുളം | 1926 |
സാഹിത്യമഞ്ജരി-ആറാം ഭാഗം | എ.ആർ.പി-കുന്നംകുളം | 1934 |
സാഹിത്യമഞ്ജരി-ഏഴാം ഭാഗം | എ.ആർ.പി-കുന്നംകുളം | 1935 |
സാഹിത്യമഞ്ജരി-എട്ടാം ഭാഗം | എ.ആർ.പി-കുന്നംകുളം | 1951 |
സാഹിത്യമഞ്ജരി-ഒമ്പതാം ഭാഗം | എ.ആർ.പി-കുന്നംകുളം | 1959 |
സാഹിത്യമഞ്ജരി-പത്താം ഭാഗം | എ.ആർ.പി-കുന്നംകുളം | 1964 |
സാഹിത്യമഞ്ജരി-പതിനൊന്നാം ഭാഗം | എ.ആർ.പി-കുന്നംകുളം | 1970 |
സ്ത്രീ | വള്ളത്തോൾ ഗ്രന്ഥാലയം-ചെറുതുരുത്തി | 1944 |
റഷ്യയിൽ | വള്ളത്തോൾ ഗ്രന്ഥാലയം-ചെറുതുരുത്തി | 1951 |
ഗ്രന്ഥവിചാരം | മംഗളോദയം-തൃശ്ശൂർ | 1928 |
പ്രസംഗവേദിയിൽ | വള്ളത്തോൾ ഗ്രന്ഥാലയം-ചെറുതുരുത്തി | 1964 |
വള്ളത്തോളിന്റെ ഗ്രന്ഥനിരൂപണങ്ങളും | | പ്രസംഗവേദിയിൽ | വള്ളത്തോൾ ഗ്രന്ഥാലയം-ചെറുതുരുത്തി | 1964 |
വള്ളത്തോളിന്റെ ഗ്രന്ഥനിരൂപണങ്ങളും പ്രസംഗങ്ങളും | മാതൃഭൂമി-കോഴിക്കോട് | 1986പ്രസംഗങ്ങള |
പുരസ്കാരങ്ങൾ
തിരുത്തുക- കവിതിലകൻ
- കവിസാർവഭൗമ
- പത്മവിഭൂഷൺ
അവലംബം
തിരുത്തുക- ↑ ലേഖകൻ, മനോരമ. "ഇവിടെയാണു മഹാകവിക്കു സ്മാരകമുയരുന്നത്". manoramaonline.com. മനോരമ ഓൺലൈൻ. Retrieved 20 നവംബർ 2020.
- ↑ 2.0 2.1 "വള്ളത്തോൾ നാരായണമേനോൻ – പൂക്കാലം". Retrieved 2022-09-21.
- ↑ 3.0 3.1 3.2 "Vallathol Narayana Menon". Kerala Sahitya Akademi. Retrieved 18 April 2014.
- ↑ A. Sreedhara Menon (1982). The Legacy of Kerala. DC Books. p. 77. ISBN 9788126437986.
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- http://www.sahithyam.cjb.net/An active web forum about Malayalam Literature]
- - Short articl:1878-ൽ ജനിച്ചവർ]