വിപരീതാഖ്യാനകി അർദ്ധസമവൃത്തമാണ്.[1] വൃത്തമഞ്ജരിയിൽ അർദ്ധസമവൃത്തപ്രകരണത്തിലാണ് ഈ വൃത്തം പ്രതിപാദിക്കുന്നത്. വിഷമപാദങ്ങളിൽ ഇന്ദ്രവജ്രയും സമപാദങ്ങളിൽ ഉപേന്ദ്രവജ്രയും പ്രയോഗിച്ചാൽ ആഖ്യാനകി വൃത്തമാകും. ഇതു തിരിച്ചായാൽ, അതായത് വിഷമപാദങ്ങളിൽ ഉപേന്ദ്രവജ്രയും സമപാദങ്ങളിൽ ഇന്ദ്രവജ്രയും പ്രയോഗിച്ചാൽ വിപരീതാഖ്യാനകി എന്ന വൃത്തം രൂപപ്പെടുന്നു.

ആഖ്യനകിയുടെ ലക്ഷണം താഴെ പറയുന്നു.

വിപരീതാഖ്യാനകിയാവുമ്പോൾ

[2]

ഉദാഹരണം

തിരുത്തുക

നിബദ്ധമുഗ്ദ്ധാഞ്ജലിരേഷ യാചേ
നീരന്ധ്രദൈന്യോന്നതമുക്തകണ്ഠം
ദയാംബുധേ ദേവ ഭവത്‌കടാക്ഷ-
ദാക്ഷിണ്യലേശേന സകൃന്നിഷിഞ്ച

--ശ്രീകൃഷ്ണകർണ്ണാമൃതം

  1. "വൃത്തങ്ങളുടെ പേരുകൾ". keralaliterature.com. Retrieved 2011-11-11.[പ്രവർത്തിക്കാത്ത കണ്ണി]
  2. വൃത്തമ‍‍ഞ്ജരി ഏ.ആർ.രാജരാജ വർമ്മ‍
 
Wiktionary
"https://ml.wikipedia.org/w/index.php?title=വിപരീതാഖ്യാനകി&oldid=3645145" എന്ന താളിൽനിന്ന് ശേഖരിച്ചത്