തിരഞ്ഞെടുത്ത ലേഖനം

എ.ടി.കെ ക്ലബ്ബിന്റെ ഔദ്യോഗിക ലോഗോ

ഇന്ത്യൻ സൂപ്പർ ലീഗിലെ കൊൽക്കത്തയെ പ്രതിനിധികരിക്കുന്ന ടീമാണ് എ.ടി.കെ..ആദ്യ മൂന്നു വർഷങ്ങളിൽ അത്‌ലറ്റിക്കോ ഡി കൊൽക്കത്ത എന്ന പേരിൽ അറിയപ്പെട്ട എ.ടി.കെ. 2014 മേയ് 7 ന് ലീഗിലെ ആദ്യ ടീമായി മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ സൗരവ് ഗാംഗുലിയുടെയും ലാലിഗയിലെ ടീമായ അത്‌ലറ്റിക്കോ മാഡ്രിഡിന്റെയും വ്യാപാരികളായ ഹർഷവർദ്ധൻ നെയോട്ടിയയുടെയും സഞ്ജീവ് ഗോയൻകയുടെയും ഉടമസ്ഥതയിലാണ് സ്ഥാപിതമായത്. പ്രഥമ സീസണിലെ ജേതാക്കളായ കൊൽക്കത്ത ആദ്യ രണ്ടു വർഷങ്ങളിൽ സ്പെയിൻകാരനായ അന്റോണിയോ ലോപസ് ഹബാസിന്റെ കീഴിലാണ് ഇറങ്ങിയത്. മൂന്നാം സീസണിൽ മുൻ വില്ലറയൽ പരിശീലകനായ ജോസ് ഫ്രാൻസിസ്കോ മൊലിനയുടെ കീഴിൽ ഇറങ്ങിയ കൊൽക്കത്ത രണ്ടാം തവണയും ഇന്ത്യൻ സൂപ്പർ ലീഗ് കിരീടം നേടി. നിലവിൽ മുൻ മാഞ്ചസ്റ്ററ്റർ യുണെറ്റഡ് താരമായിരുന്ന ടെഢി ഷെരിംഹാം ആണ് പരിശീലകൻ.


തിരഞ്ഞെടുത്ത പ്രമാണം

നാഗത്താൻപാമ്പ്

പറക്കും അണ്ണാനെപ്പോലെ പറക്കുന്ന ഒരിനം പാമ്പാണ് നാഗത്താൻപാമ്പ് (ശാസ്ത്രീയനാമം: Chrysopelea ornata). പറക്കും പാമ്പ് എന്നും അറിയപ്പെടുന്നു. പറക്കാൻ കഴിവുണ്ട് എന്നതുകൊണ്ട് ഈ പാമ്പിന് ചിലർ ദിവ്യത്വം കല്പ്പിക്കാറുണ്ട്. പൊന്നിന്റെ നിറവും ചുവപ്പും കറുപ്പും വരകളും കുറികളുമൊക്കെ ശരീരത്തുലുള്ള ഒരു പാമ്പാണിത്. മരംകയറി പാമ്പുകളായ ഇവ മുകളിൽനിന്ന് താഴേയ്ക്ക് തെന്നി പറന്നിറങ്ങാറുണ്ട്. പ്രധാനമായും സഹ്യപർവ്വതനിരകളിലെ കാടുകളിലാണ് ഇവയെ കാണപ്പെടുന്നത്. പല്ലികളും ഓന്തുകളുമാണ് പ്രധാന ഭക്ഷണം. ഇരയെ ജീവനോടെ വിഴുങ്ങുകയാണ് ഇവയുടെ പതിവ്. നാഗത്താൻ പാമ്പുകളുടെ വായിൽ 20-22 പല്ലുകളുണ്ട്. വിഷമുണ്ടെങ്കിലും പൊതുവേ മനുഷ്യർക്ക് ഹാനികരമല്ല.

ഛായാഗ്രഹണം: ഷഗിൽ കണ്ണൂർ

"https://ml.wikipedia.org/w/index.php?title=പ്രധാന_താൾ&oldid=1675130" എന്ന താളിൽനിന്നു ശേഖരിച്ചത്
മറ്റൊരു ഭാഷയിൽ വായിക്കുക