ഏ. ആർ. രാജരാജവർമ്മയുടെ വൃത്തമഞ്ജരിയിൽ പ്രതിപാദിക്കുന്ന വൃത്തങ്ങളിലൊന്നാണ് ഉജ്ജ്വല.[1] സമവൃത്തപ്രകരണത്തിലാണ് ഈ വൃത്തം പ്രതിപാദിച്ചിട്ടുള്ളത്. ജഗതി ഛന്ദസ്സിൽ ഉൾപ്പെട്ട വൃത്തമാണിത്.

രണ്ട് നഗണവും അതിനെത്തുടർന്ന് ഭഗണവും പിന്നീട് രഗണവും ക്രമേണ വരുന്നത് ഉജ്ജ്വല എന്ന വൃത്തം. അതായത് മൂന്ന് ലഘു ചേർന്ന രണ്ട് പദവും തുടർന്ന് ആദ്യഗുരുവുള്ള ഒരു പദവും പിന്നീട് മദ്ധ്യലഘുവുള്ള ഒരു പദവും വന്നാൽ ഉജ്ജ്വല.

υ υ υ/υ υ υ/– υ υ/– υ – ഇത്തരത്തിൽ ഗണം തിരിക്കാവുന്നതാണ്.

  1. "വൃത്തമഞ്ജരി" (PDF). സായാഹ്ന. September 4, 2020. Retrieved September 4, 2020.

പുറം കണ്ണികൾ

തിരുത്തുക


"https://ml.wikipedia.org/w/index.php?title=ഉജ്ജ്വല&oldid=3447376" എന്ന താളിൽനിന്ന് ശേഖരിച്ചത്