പതിനൊന്നക്ഷരമുള്ള ത്രിഷ്ടുപ് ഛന്ദസ്സിൽ ഉൾപ്പെട്ട വൃത്തമാണ് ദോധകം.

മുന്ന് ഭഗണവും രണ്ടുഗുരുക്കളും യഥാക്രമം വന്നാൽ ദോധകവൃത്തമാകും. വൃത്തമഞ്ജരിയിൽ ഏ.ആർ ഇതിന് ഉദാഹരണം നല്കിയിട്ടില്ല. മാത്രമല്ല ഇതേ ലക്ഷണമുള്ള ചാരണഗീതം എന്നൊരു വൃത്തവും അദ്ദേഹം സൂചിപ്പിക്കുന്നുണ്ട്.

വൃത്തശാസ്ത്രത്തിലെ ഗണങ്ങളുടെ പേര് വിശദമാക്കുന്ന പ്രസിദ്ധമായ പദ്യം സംസ്കൃതത്തിലുള്ളത് ഈ വൃത്തത്തിലാണെന്ന് വൃത്തമഞ്ജരിയുടെ അടിക്കുറിപ്പായി സൂചിപ്പിക്കുന്നുണ്ട്. പ്രസ്തുതശ്ലോകം താഴെ ഉദ്ധരിക്കുന്നു:


ചടുലമായ നടനതാളമുള്ള ഒരു വൃത്തമാണ് ദോധകം. ലക്ഷണശ്ലോകമനുസരിച്ച് ഇതിന്റെ താളം 'ഗംലല|ഗംലല|ഗംലല|ഗംഗം' എന്നു രേഖപ്പെടുത്താം.നാട്യശാസ്ത്രത്തിലെ ഉദാഹരണശ്ലോകത്തിൽ ഒരു മദയാനയുടെ ഗതിയോടാണ് ഭരതമുനി ഈ വൃത്തത്തെ ഉപമിച്ചിട്ടുള്ളത്.

"https://ml.wikipedia.org/w/index.php?title=ദോധകം&oldid=2388241" എന്ന താളിൽനിന്ന് ശേഖരിച്ചത്