ഒരു സംസ്കൃത വൃത്തമാണ്‌ പത്ഥ്യാവക്ത്രം. അനുഷ്ടുപ്പ് ഛന്ദസ്സിലെ വിലക്ഷണ വൃത്തങ്ങളിൽ ഒന്നാണിത്. മറ്റുള്ള വൃത്തങ്ങൾ വക്ത്രം, ചപലാവക്ത്രം, വിപരീതപത്ഥ്യാവക്ത്രം, ഭവിപുല, മവിപുല, രവിപുല, നവിപുല, തവിപുല എന്നിവയാണ്.

വിഷമപാദങ്ങളിൽ വക്ത്രത്തിന്റെ ലക്ഷണം തന്നെ.സമപാദങ്ങളിൽ ഒന്നാമക്ഷരം കഴിഞ്ഞുള്ള ഗണത്തിന്‌ വക്ത്രത്തിനുള്ള നിയമം തന്നെ ചെയ്തുകൊണ്ട് നാലാമക്ഷരത്തിനു മേലുള്ള ഗണം മാത്രം യഗണത്തിനു പകരം ജഗണമാക്കിയാൽ അത് പത്ഥ്യാവക്‌ത്രമാകും.

ഉദാഹരണം

തിരുത്തുക

വിളക്കൊന്നു തെളിക്കാം ഞാൻ
വെളിച്ചം ഹൃദി നല്കിടൂ
ലളിതാംബികേ മനസ്സിൽ
തെളിഞ്ഞു വരണേ സദാ

"https://ml.wikipedia.org/w/index.php?title=പത്ഥ്യാവക്‌ത്രം&oldid=2904192" എന്ന താളിൽനിന്ന് ശേഖരിച്ചത്