സ്രഗ്ദ്ധര
ഒരു സംസ്കൃതവർണ്ണവൃത്തമാണ് സ്രഗ്ദ്ധര. പ്രകൃതി എന്ന ഛന്ദസ്സിൽ പെട്ട (ഒരു വരിയിൽ 21 അക്ഷരങ്ങൾ) സമവൃത്തം.
ലക്ഷണം (വൃത്തമഞ്ജരി)
തിരുത്തുക“ | ഏഴേഴായ് മൂന്നു ഖണ്ഡം മരഭനയയയം സ്രഗ്ദ്ധരാവൃത്തമാകും | ” |
വൃത്തശാസ്ത്ര സങ്കേതമനുസരിച്ചു് “മ ര ഭ ന യ യ യ” എന്നീ ഗണങ്ങൾ 7, 14 എന്നീ അക്ഷരങ്ങൾക്കു ശേഷം യതിയോടുകൂടി വരുന്ന വൃത്തമാണ് സ്രഗ്ദ്ധര.
ഉദാഹരണങ്ങൾ
തിരുത്തുകഉദാ: താരിൽത്തന്വീകടാക്ഷാഞ്ചല...
“ | താരിൽത്തന്വീകടാക്ഷാഞ്ചലമധുപകുലാരാമ! രാമാജനാനാം നീരിൽത്താർബാണ! വൈരാകരനികരതമോമണ്ഡലീചണ്ഡഭാനോ! |
” |
സാദൃശ്യമുള്ള മറ്റു വൃത്തങ്ങൾ
തിരുത്തുക- സ്രഗ്ദ്ധരയുടെ അഞ്ചു മുതൽ എട്ടു വരെയുള്ള അക്ഷരങ്ങൾ ഓരോ വരിയിലും ഉപേക്ഷിച്ചാൽ മന്ദാക്രാന്ത എന്ന വൃത്തം കിട്ടും.
- സ്രഗ്ദ്ധരയുടെ അഞ്ചു മുതൽ 14 വരെയുള്ള അക്ഷരങ്ങൾ ഓരോ വരിയിലും ഉപേക്ഷിച്ചാൽ ശാലിനി എന്ന വൃത്തം കിട്ടും.
- സ്രഗ്ദ്ധരയുടെ അവസാനത്തെ ഏഴു് അക്ഷരങ്ങൾ ചേർന്ന ഭാഗം (- v - - v - -) മറ്റു പല വൃത്തങ്ങളുടെയും അവസാനത്തിലുണ്ടു്.
മറ്റു വിവരങ്ങൾ
തിരുത്തുകദീർഘവൃത്തങ്ങളിൽ ശാർദ്ദൂലവിക്രീഡിതം കഴിഞ്ഞാൽ ഏറ്റവുമധികം ശ്ലോകങ്ങൾ ഈ വൃത്തത്തിലാണുള്ളതു്. എല്ലാ ഭാവങ്ങളെയും പ്രകടിപ്പിക്കാൻ കഴിവുള്ള ഈ വൃത്തം അക്ഷരശ്ലോകപ്രേമികളുടെ ഒരു പ്രിയപ്പെട്ട വൃത്തമാണു്.