മഞ്ജരി (വൃത്തം)

മലയാള കവിതയിലെ വൃത്തം
(മഞ്ജരി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കാകളിയുടെ ഗണവ്യവസ്ഥയെ കൃത്യമായി പാലിക്കാത്ത വകഭേദത്തിൽ രണ്ടാം പാദത്തിൽനിന്ന് രണ്ടക്ഷരം കുറഞ്ഞുവരുന്ന വൃത്തമാണ് മഞ്ജരി. ഗാഥ വൃത്തം എന്നും അറിയപ്പെടുന്നു.

കാകളി വൃത്തത്തിലെ രണ്ടാമത്തെ വരിയിലെ അവസാനത്തെ ഗണത്തിൽ 3 അക്ഷരത്തിനു പകരം ഒരക്ഷരമേ ഒള്ളു എങ്കിൽ അതാണ് മഞ്ജരി വൃത്തം.

ഉദാ:

ഉന്തുന്തു | ന്തുന്തുന്തു | ന്തുന്തുന്തു | ന്തുന്തുന്തു,

ന്തുന്തുന്തു | ന്തുന്തുന്തു | ന്താളേയു | ന്ത്‌

ഉദാ:

ഇന്ദിരാ | തന്നുടെ | പുഞ്ചിരി | യായൊരു

ചന്ദ്രികാ | മെയ്യിൽ പ | രക്കയാ | ലെ

മഞ്ജരി വൃത്തത്തിലെഴുതിയ പ്രശസ്തകവിതകൾ

തിരുത്തുക

കൃഷ്ണഗാഥ - ചെറുശ്ശേരി

ഭാരതഗാഥ

ശീലാവതിപ്പാട്ട്

ഇരുപത്തിനാലു വൃത്തത്തിൽ പത്തും പന്ത്രണ്ടും വൃത്തങ്ങൾ ഇതാകുന്നു.

കൊച്ചുസീത (രണ്ടാം സർഗ്ഗം) - വള്ളത്തോൾ

മഗ്ദലനമറിയം - വള്ളത്തോൾ

ദുരവസ്ഥ - എൻ. കുമാരനാശാൻ

നിമിഷം – ജി. ശങ്കരക്കുറുപ്പ്

പേരക്കിടാവ് – യൂസഫലി കേച്ചേരി

മഞ്ജരിവൃത്തത്തിലെഴുതിയ ചലച്ചിത്രഗാനങ്ങൾ

തിരുത്തുക

അരികിൽ നീ - ഒ. എൻ. വി. കുറുപ്പ്

വാതിൽപ്പഴുതിലൂടെൻ - ഒ. എൻ. വി. കുറുപ്പ്

ഒരു ദളം മാത്രം - ഒ. എൻ. വി. കുറുപ്പ്

എന്റെ മൺ വീണയിൽ - ഒ. എൻ. വി. കുറുപ്പ്

താരകരൂപിണി - ശ്രീകുമാരൻ തമ്പി

മാണിക്യവീണയുമായെൻ - ഒ. എൻ. വി. കുറുപ്പ്

ഒരു നേരമെങ്കിലും കാണാതെ വയ്യെന്റെ - ചൊവ്വല്ലൂർ കൃഷ്ണൻകുട്ടി


"https://ml.wikipedia.org/w/index.php?title=മഞ്ജരി_(വൃത്തം)&oldid=3996393" എന്ന താളിൽനിന്ന് ശേഖരിച്ചത്