ശ്രീകുമാരൻ തമ്പി
മലയാള സിനിമയിലെ ഗാനരചയിതാവും ബഹുമുഖ പ്രതിഭയുമാണ്ശ്രീകുമാരൻ തമ്പി (ജനനം:1940 മാർച്ച് 16). കവി, നോവൽ രചയിതാവ്, ചലച്ചിത്രഗാനരചയിതാവ്, സംവിധായകൻ, തിരക്കഥാകൃത്ത്, നിർമ്മാതാവ്, സംഗീതസംവിധായകൻ, ടെലിവിഷൻ നിർമ്മാതാവ് എന്നിങ്ങനെ വിവിധമേഖലകളിൽ അദ്ദേഹം തനതായ വ്യക്തിമുദ്രപതിപ്പിച്ചു.
കരിമ്പാലേത്ത് പത്മനാഭൻതമ്പി ശ്രീകുമാരൻ തമ്പി | |
---|---|
![]() ശ്രീകുമാരൻ തമ്പി | |
ജനനം | ഹരിപ്പാട് കരിമ്പാലേത്ത് പദ്മനാഭൻ തമ്പി ശ്രീകുമാരൻ തമ്പി 16 മാർച്ച് 1940 |
മറ്റ് പേരുകൾ | ശ്രീമാരൻ, തമ്പി ചേട്ടൻ |
തൊഴിൽ | എഞ്ചിനീയർ, കവി, നോവലെഴുത്തുകാരൻ, ഗാനരചയിതാവ്, ചലച്ചിത്രസംവിധായകൻ, തിരക്കഥാകൃത്ത്, ചലച്ചിത്രനിർമ്മാതാവ്, സംഗീതസംവിധായകൻ, ടെലിവിഷൻ നിർമ്മാതാവ് |
സജീവ കാലം | 1966–തുടരുന്നു |
ജീവിതപങ്കാളി(കൾ) | രാജേശ്വരി തമ്പി(വൈക്കം മണിയുടെ മകൾ) |
കുട്ടികൾ | പരേതനായ രാജ്‌കുമാർ തമ്പി, കവിത തമ്പി, വളർത്തുമകൾ പൂർണിമ |
മാതാപിതാക്ക(ൾ) | കളരിക്കൽ കൃഷ്ണപിള്ള(അച്ഛൻ) കരിമ്പാലേത്ത് ഭവാനിയമ്മതങ്കച്ചി(അമ്മ) |
ബന്ധുക്കൾ | പി.ജി. തമ്പി, പി.വി. തമ്പി, പ്രസന്നവദനൻ തമ്പി (സഹോദരന്മാർ) തുളസിബായ് തങ്കച്ചി എന്ന അമ്മിണി (സഹോദരി) ഡോ. പി സി പദ്മനാഭൻ തമ്പി(ഹരിപ്പാട്ട് നിന്നുള്ള ശ്രീമൂലംപ്രജാസഭ അംഗം,, ഡെന്റൽ ഡോക്ടർ ) അമ്മാവൻ |
പുരസ്കാരങ്ങൾ | കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം (മികച്ച ഗാനരചയിതാവ്), ജെ സി ഡാനിയേൽ പുരസ്‌കാരം( സംസ്ഥാനത്തെ സിനിമ മേഖലയിലെ ഉന്നത പുരസ്‌കാരം) |
ഏകദേശം മൂവായിരത്തിലധികം മലയാളചലച്ചിത്രഗാനങ്ങൾ ശ്രീകുമാരൻ തമ്പി രചിച്ചിട്ടുണ്ട്.[1] പ്രണയഗാനങ്ങളെഴുതുന്നതിൽ അസാമാന്യവൈഭവം പുലർത്തിപ്പോരുന്ന ഇദ്ദേഹം ഹ്യദയഗീതങ്ങളുടെ കവി എന്നും അറിയപ്പെടുന്നു.[2][അവലംബം ആവശ്യമാണ്] വയലാർ രാമവർമ്മ, പി. ഭാസ്കരൻ, ഒ.എൻ.വി. കുറുപ്പ് എന്നിവർക്കൊപ്പം മലയാളചലച്ചിത്രഗാനശാഖയെ സമ്പുഷ്ടമാക്കിയ കവികളിലൊരാളായി അദ്ദേഹം വിലയിരുത്തപ്പെടുന്നു.
മുപ്പത് സിനിമകൾ സംവിധാനം ചെയ്തിട്ടുള്ള ഇദ്ദേഹം എഴുപത്തെട്ട് സിനിമകൾക്കു വേണ്ടി തിരക്കഥയെഴുതിയിട്ടുണ്ട്. കൂടാതെ ഇരുപത്തിരണ്ട് ചലച്ചിത്രങ്ങളും ആറ് ടെലിവിഷൻ പരമ്പരകളും നിർമ്മിച്ചിട്ടുണ്ട്. നാല് കവിതാസമാഹരങ്ങളുടേയും രണ്ടു നോവലുകളുടേയും രചയിതാവു കൂടിയാണ് അദ്ദേഹം. ചലച്ചിത്രങ്ങൾക്കു പുറമേ, ടെലിവിഷൻ പരമ്പരകൾക്കായും സംഗീത ആൽബങ്ങൾക്കായും ശ്രീകുമാരൻ തമ്പി ഗാനരചന നടത്തിയിട്ടുണ്ട്.[1][2]
ചലച്ചിത്രരംഗത്തെ നിരവധി പുരസ്കാരങ്ങൾക്ക് അർഹനായിട്ടുള്ള ശ്രീകുമാരൻ തമ്പി, ചലച്ചിത്ര-സാഹിത്യരംഗത്തെ സംഘടനകളുടെ നേതൃസ്ഥാനങ്ങളിലും പ്രവർത്തിച്ചിട്ടുണ്ട്. മലയാള സിനിമാരംഗത്തെ സമഗ്ര സംഭാവനകൾക്കായി നൽകപ്പെടുന്ന ജെ.സി. ഡാനിയേൽ പുരസ്കാരത്തിന് ശ്രീകുമാരൻ തമ്പിയെ തെരഞ്ഞെടുത്തിരുന്നു. അഞ്ചുലക്ഷം രൂപയോടൊപ്പം ഫലകവും പ്രശസ്തിപത്രവുമടങ്ങുന്ന പുരസ്കാരം 2018 ആഗസ്റ്റ് 18 നു തിരുവനന്തപുരത്ത് നടന്ന സിനിമാ അവാർഡ് ദാനച്ചടങ്ങിൽ അദ്ദേഹത്തിനു സമർപ്പിക്കപ്പെട്ടു.[3] സംസ്ഥാന സർക്കാർ നൽകുന്ന ഏറ്റവും വലിയ പുരസ്കാരമാണിത്.
വ്യക്തിജീവിതം തിരുത്തുക
പരേതരായ കളരിക്കൽ പി.കൃഷ്ണപിള്ളതാങ്കളുടെയും കരിമ്പാലേത്ത് ഭവാനിയമ്മതങ്കച്ചിയുടെയും അഞ്ചു മക്കളിൽ മൂന്നാമനായി 1940 മാർച്ച് 16-ന് ആലപ്പുഴ ജില്ലയിലെ ഹരിപ്പാട് പുന്നൂർ കൊട്ടാരത്തിന്റെ ശാഖ ആയ കരിമ്പാലേത്ത് ആണ് ശ്രീകുമാരൻ തമ്പി ജനിച്ചത്. പ്രശസ്ത നോവലിസ്റ്റ് പരേതനായ പി.വി. തമ്പി (പി. വാസുദേവൻ തമ്പി), പ്രമുഖ അഭിഭാഷകനും മുൻ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻസുമായിരുന്ന പരേതനായ പി.ജി. തമ്പി (പി. ഗോപാലകൃഷ്ണൻ തമ്പി) എന്നിവർ അദ്ദേഹത്തിന്റെ ജ്യേഷ്ഠന്മാരായിരുന്നു. ഇവരെക്കൂടാതെ തുളസിബായി തങ്കച്ചി എന്നൊരു അനുജത്തിയും പ്രസന്നവദനൻ തമ്പി എന്നൊരു അനുജനും അദ്ദേഹത്തിനുണ്ടായിരുന്നു. ഇദ്ദേഹത്തിന്റെ അമ്മാവൻ ശ്രീ കരിമ്പാലേത്ത് പദ്മനാഭൻ തമ്പി ശ്രീമൂലം പ്രജാസഭ അംഗം ആയിരുന്നു.ഹരിപ്പാട്ട് ഗവ. ഗേൾസ് സ്‌കൂൾ, ഗവ. ബോയ്‌സ് ഹൈസ്‌കൂൾ, ആലപ്പുഴ സനാതനധർമ കോളജ്, തൃശ്ശൂർ എഞ്ചിനീയറിങ്ങ് കോളജ് , മദ്രാസ് ഐ.ഐ.ഇ.റ്റി., എന്നിവിടങ്ങളിലായി വിദ്യാഭ്യാസം പൂർത്തിയാക്കി. പഠനകാലത്തുതന്നെ സാഹിത്യപരിഷത്ത്, കൗമുദി വാരിക, ഓൾ ഇൻഡ്യാ റേഡിയോ എന്നിവയുടെ കാവ്യരചനാമത്സരങ്ങളിൽ സമ്മാനം നേടിയിരുന്നു. ഇരുപതാമത്തെ വയസ്സിൽ ആദ്യത്തെ കവിതാസമാഹാരമായ 'ഒരു കവിയും കുറേ മാലാഖമാരും'[4] പ്രസിദ്ധപ്പെടുത്തി.[1][2]
എഞ്ചിനീയറിംങ് ബിരുദധാരിയായ തമ്പി മദ്രാസിൽ എഞ്ചിനീയറിംഗ് മേഖലയിൽ പ്രവർത്തിച്ചുകൊണ്ടിരിക്കെ കഥകളും കവിതകളും രചിച്ചു. 1966-ൽ കോഴിക്കോട്ട് അസിസ്‌റ്റന്റ് ടൗൺ പ്ലാനറായിരിക്കെ ഉദ്യോഗം രാജിവച്ച് പൂർണ്ണമായും കലാസാഹിത്യരംഗത്ത് മുഴുകി.
ചലച്ചിത്രനടനും ഗായകനുമായിരുന്ന വൈക്കം എം.പി. മണിയുടെ മകൾ രാജേശ്വരിയാണ് അദ്ദേഹത്തിൻറെ പത്നി. കവിത, പരേതനായ രാജകുമാരൻ എന്നീ രണ്ടുമക്കൾ.[1] തെലുഗുചലച്ചിത്രരംഗത്തെ ഒരു സംവിധായകനായിരുന്ന രാജകുമാരൻ തമ്പി 2009-ൽ ആത്മഹത്യ ചെയ്യുകയായിരുന്നു.[5] വരദ, തന്മയ, തനയ എന്നിങ്ങനെ മൂന്ന് പേരക്കുട്ടികളും അദ്ദേഹത്തിനുണ്ട്. അദ്ദേഹം ഇപ്പോൾ തിരുവനന്തപുരം കരിമ്പാലേത്ത് വീട്ടിൽ സ്വസ്ഥ ജീവിതം നയിക്കുന്നു.
ചലച്ചിത്രരംഗം തിരുത്തുക
1966-ൽ പ്രശസ്ത സിനിമാ നിർമ്മാണ കമ്പനിയായ മെറിലാൻഡിന്റെ ഉടമ പി. സുബ്രഹ്മ്ണ്യത്തിന്റെ കാട്ടുമല്ലിക എന്ന ചലച്ചിത്രത്തിനു വേണ്ടി ഗാനങ്ങൾ രചിച്ചുകൊണ്ടായിരുന്നു ശ്രീകുമാരൻ തമ്പി സിനിമാലോകത്ത് അരങ്ങേറ്റം കുറിക്കുന്നത്. തുടർന്ന് മൂവായിരത്തിലധികം ചലച്ചിത്രഗാനങ്ങൾ രചിച്ചിട്ടുള്ള[1][2] ശ്രീകുമാരൻ തമ്പിയുടെ തെരഞ്ഞെടുത്ത 1001 ഗാനങ്ങൾ 'ഹ്യദയസരസ്സ്' എന്ന പേരിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
എഴുപത്തെട്ട് ചലച്ചിത്രങ്ങൾക്ക് തിരക്കഥയെഴുതിയിട്ടുള്ള ശ്രീകുമാരൻ തമ്പി, തോപ്പിൽ ഭാസിക്കും എസ്.എൽ. പുരത്തിനും ശേഷം മലയാളസിനിമക്കുവേണ്ടി ഏറ്റവും കൂടുതൽ തിരക്കഥകൾ രചിച്ചിട്ടുള്ള എഴുത്തുകാരനാണ്. 1974-ൽ ചന്ദ്രകാന്തം എന്ന സിനിമയിലൂടെ അദ്ദേഹം സംവിധായകനായി അരങ്ങേറി. മുപ്പത് ചലച്ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുള്ളതിൽ ഗാനം, മോഹിനിയാട്ടം എന്നിവ ഏറ്റവും ശ്രദ്ധിക്കപ്പെട്ടവയാണ്. 22 ചലച്ചിത്രങ്ങൾ നിർമ്മിക്കുകയും ചെയ്തു.[2]
ടെലിവിഷനു വേണ്ടി 6 പരമ്പരകൾ ശ്രീകുമാരൻ തമ്പി നിർമ്മിച്ചു. അന്തരിച്ച പ്രശസ്ത നടി ശ്രീവിദ്യ അവസാനമായി അഭിനയിച്ചതു ശ്രീകുമാരൻ തമ്പിയുടെ പരമ്പരയായ അമ്മത്തമ്പുരാട്ടിയിലായിരുന്നു.
മറ്റുള്ളവരുടെ വ്യക്തിതാത്പര്യങ്ങൾക്കു വേണ്ടിയോ, സാമ്പത്തികലാഭത്തിനു വേണ്ടിയോ സ്വന്തം സ്യഷ്ടികളെ മാറ്റിമറിക്കാൻ വിസമ്മതിക്കുന്ന[6] ശ്രീകുമാരൻ തമ്പി ഇക്കാരണത്താൽത്തന്നെ വിമർശനവിധേയനായിട്ടുണ്ട്. സന്ധി ചെയ്യാനാകാതെ, സ്വന്തം ആദർശങ്ങളെ മുറുകെ പിടിച്ചു നില്ക്കുന്ന വ്യക്തിത്വമാണ് ശ്രീകുമാരൻ തമ്പിയുടേത്. ശ്രീകുമാരൻ തമ്പിയുടെ ആദ്യ നോവലായ 'കാക്കത്തമ്പുരാട്ടി' ചലച്ചിത്രമാക്കിയപ്പോൾ അതിലെ സ്ത്രീ കഥാപാത്രത്തെ പുനർവിവാഹം കഴിപ്പിക്കുന്ന രീതിയിലേക്കു കഥയിൽ മാറ്റമുണ്ടാക്കണമെന്ന നിർമ്മാതാവിന്റെ ആവശ്യം പാടേ നിഷേധിച്ചതിനാൽ അന്നു സിനിമയാകാതിരുന്ന ആ കഥ പിന്നീടു പി. ഭാസ്കരനാണു ചലച്ചിത്രമാക്കിയത്. നേരത്തേ ചിട്ടപ്പെടുത്തിയ സംഗീതത്തിനനുസരിച്ചു ഗാനങ്ങൾ രചിക്കുന്ന ഇന്നത്തെ രീതിയോടു എതിർപ്പു പ്രകടിപ്പിക്കുന്ന ശ്രീകുമാരൻ തമ്പി ഇതിനെതിരായി സിനിമയ്ക്കായി ഗാനരചന നിർത്തിയിരുന്നു.[2] കൂടാതെ അദ്ദേഹത്തിന്റെ പല ഗാനങ്ങളും വയലാർ, പി. ഭാസ്കരൻ, ഒ.എൻ.വി. കുറുപ്പ് എന്നിവരുടെ പേരുകളിൽ അടിച്ചിറക്കിയിട്ടുമുണ്ട്.[അവലംബം ആവശ്യമാണ്] ജയൻ, മമ്മൂട്ടി, മോഹൻലാൽ പോലെ പല പ്രശസ്തരായ സിനിമ താരങ്ങൾക്കും പ്രാധാന്യമുള്ള കഥാപാത്രങ്ങളെ അവതരിക്കാനുള്ള അവസരമൊരുക്കിയതു ശ്രീകുമാരൻ തമ്പിയാണ് [7]
പുരസ്കാരങ്ങൾ തിരുത്തുക
ശ്രീകുമാരൻ തമ്പിയുടെ സിനിമ-കണക്കും കവിതയും എന്ന ഗ്രന്ഥം, മികച്ച ചലച്ചിത്രഗ്രന്ഥത്തിനുളള ദേശീയ അവാർഡു നേടിയിട്ടുണ്ട്. 1971-ൽ മികച്ച ഗാനരചയിതാവിനുളള കേരളസംസ്‌ഥാന ചലച്ചിത്രപുരസ്കാരം ലഭിച്ചു. വിലയ്ക്കു വാങ്ങിയ വീണ എന്ന ചിത്രത്തിലെ "സുഖമെവിടെ ദുഃഖമെവിടെ" എന്ന ഗാനത്തിനാണ് ഈ പുരസ്കാരം ലഭിച്ചത്. ഫിലിം ഫാൻസ് അവാർഡ്, ഫിലിം ക്രിട്ടിക്‌സ് അവാർഡ്, മികച്ച സംവിധായകനുളള ഫിലിംഫെയർ അവാർഡ് എന്നിങ്ങനെ നിരവധി പുരസ്കാരങ്ങൾ ശ്രീകുമാരൻ തമ്പിക്ക് ലഭിച്ചിട്ടുണ്ട്. ശ്രീകുമാരൻ തമ്പി സംവിധാനം ചെയ്ത ഗാനം എന്ന ചലച്ചിത്രം 1981-ലെ ജനപ്രീതിയാർജ്ജിച്ച ചിത്രത്തിനുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം നേടിയിട്ടുണ്ട്. മികച്ച ഗാനരചയിതാവിനുള്ള 2011-ലെ കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം, ആശാൻ പുരസ്ക്കാരം[8] എന്നിവ ഇദ്ദേഹത്തിനു ലഭിച്ചു[9]. നാടക ഗാനരചന, ലളിതസംഗീതം എന്നിവയിലെ സമഗ്രസംഭാവനയ്ക്കുള്ള കേരള സംഗീത നാടക അക്കാദമിയുടെ പുരസ്‌കാരം 2015 ൽ അദ്ദേഹത്തിനു ലഭിച്ചു.
പദവികൾ തിരുത്തുക
ശ്രീകുമാരൻ തമ്പി സംവിധാനം ചെയ്ത മോഹിനിയാട്ടം എന്ന സിനിമ, മലയാളത്തിലെ ആദ്യത്തെ സ്ത്രീപക്ഷസിനിമ എന്ന പേരിൽ ഏറെ ചർച്ചചെയ്യപ്പെടുകയും 1977-ലെ സാൻഫ്രാൻസിസ്കോ ചലച്ചിത്രമേളയിൽ പ്രദർശനത്തിന് തിരഞ്ഞെടുക്കപ്പെടുകയും ചെയ്തിരുന്നു.[1][2]
കേരള സാഹിത്യ അക്കാദമി, കേരളസംഗീതനാടക അക്കാദമി എന്നിവയുടെ ജനറൽ കൗൺസിലിലും സൗത്ത് ഇന്ത്യൻ ഫിലിം ചേംബർ ഒഫ് കോമേഴ്‌സിന്റെ ഭരണസമിതിയിലും ശ്രീകുമാരൻ തമ്പി അംഗമായിരുന്നിട്ടുണ്ട്. മലയാളചലച്ചിത്രപരിഷത്ത്, മലയാളം ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ എന്നിവയുടെ വൈസ് പ്രസിഡന്റ് സ്ഥാനം വഹിച്ചീട്ടുണ്ട്. ദേശീയ ഫീച്ചർ ഫിലിം ജ്യൂറിയിൽ മൂന്നു പ്രാവശ്യം അംഗമായിരുന്നു.[1]
പ്രവർത്തന മേഖലകൾ തിരുത്തുക
സംവിധാനം | : | 30 |
---|---|---|
നിർമ്മാണം | : | 22 |
തിരക്കഥ | : | 78 |
നോവൽ | : | 2 (കാക്കത്തമ്പുരാട്ടി, കുട്ടനാട്) |
കവിതാ സമാഹാരങ്ങൾ തിരുത്തുക
- എഞ്ചിനീയറുടെ വീണ
- നീലത്താമര
- എൻ മകൻ കരയുമ്പോൽ
- ശീർഷകമില്ലാത്ത കവിതകൾ
ചലച്ചിത്രപ്രവർത്തനം തിരുത്തുക
ഗാനങ്ങൾ[10] തിരുത്തുക
പാട്ട് | ചിത്രം | വർഷം | സംഗീതം | പാട്ടുകാർ | പാട്ടുകാരി | രാഗം |
---|---|---|---|---|---|---|
തിമി ധിം ധിമി | കാട്ടുമല്ലിക | 1966 | എം. എസ്. ബാബുരാജ് | എൽ.ആർ. ഈശ്വരി,കോറസ് | ||
രണ്ടേ രണ്ട് നാൾ | പി.ബി. ശ്രീനിവാസ് | |||||
മാനത്തെ പൂമരക്കാട്ടിൽ | ||||||
താമരത്തോണിയിൽ | കെ ജെ യേശുദാസ് | എസ്. ജാനകി | ||||
പെണ്ണേ നിൻ കണ്ണിലെ | കമുകറ പുരുഷോത്തമൻ | ബി. വസന്ത | ||||
പണ്ടത്തെ പാട്ടുകൾ | കമുകറ പുരുഷോത്തമൻ | പി. ലീല | ||||
മരണത്തിൻ നിഴലിൽ | കമുകറ പുരുഷോത്തമൻ | |||||
അവളുടെ കണ്ണുകൾ | പി.ബി. ശ്രീനിവാസ് | |||||
കല്ല്യാണമാകാത്ത | പി. ലീല,എസ്. ജാനകി | |||||
കണ്ണുനീർ കാട്ടിലെ | ||||||
അനുരാഗത്തിന്നലകടൽ | പ്രിയതമ | ബ്രദർ ലക്ഷ്മണൻ | ||||
ജീവിതം ഒരു കൊച്ചു | പി.ബി. ശ്രീനിവാസ് | |||||
കനവിൽ വന്നെൻ | പി. സുശീല | |||||
കണ്ണാടിക്കടപ്പുറത്ത് | എൽ.ആർ. ഈശ്വരി | |||||
കരളിൻ വാതിലിൽ | യേശുദാസ് | എസ്. ജാനകി | കാനഡ | |||
മുത്തേ നമ്മുടെ മുറ്റത്തും | പി. ലീല | |||||
പൂവായ് വിരിഞ്ഞതെല്ലാം | കമുകറ പുരുഷോത്തമൻ | |||||
ചന്തമുള്ളൊരു പെണ്മണി | കൊച്ചിൻ എക്സ് പ്രസ്സ് | 1967 | വി. ദക്ഷിണാമൂർത്തി | എൽ.ആർ. ഈശ്വരി | വൃന്ദാവന സാരംഗ | |
ഇന്നു നമ്മൾ രമിയ്ക്കുക | വി. ദക്ഷിണാമൂർത്തി | എൽ.ആർ. ഈശ്വരി | ||||
ഏതു രാവിലെന്നറിയില്ല | പി. ലീല | |||||
ഇരതേടിപ്പിരിയും | എസ്. ജാനകി,കോറസ് | വൃന്ദാവന സാരംഗ | ||||
കഥയൊന്നു കേട്ടു ഞാൻ | എസ്. ജാനകി | ചാരുകേശി | ||||
കണ്ണുകൾ തുടിച്ചപ്പോൾ | പി. ലീല | |||||
ആകാശദീപമേ | ചിത്രമേള | ജി. ദേവരാജൻ | കെ.ജെ. യേശുദാസ് | |||
അപസ്വരങ്ങൾ | ||||||
ചെല്ല ചെറുകിളീയെ | ||||||
മദം പൊട്ടിച്ചിരിക്കുന്ന | ||||||
നീയെവിടെ നിൻ നിഴലെവിടേ | ||||||
കണ്ണുനീർ കായലിലേ | ||||||
നീയൊരു മിന്നലായ് | ||||||
പാടുവാൻ മോഹം | ||||||
കാട്ടുചെമ്പകം | വെളുത്ത കത്രീന | 1968 | എ.എം. രാജ | |||
കണ്ണിൽ കാമബാണം | എൽ.ആർ. ഈശ്വരി | |||||
മാനം തെളിഞ്ഞു [തുണ്ട്] | പി. ലീല | |||||
മകരം പോയിട്ടും | പി. ജയചന്ദ്രൻ | പി. സുശീല | ||||
മെതിക്കളത്തിലെ [തുണ്ട്] | കവിയൂർ പൊന്നമ്മ | |||||
ഒന്നാം കണ്ടത്തിൽ | പി. ബി. ശ്രീനിവാസ് | പി. ലീല | ||||
പനിനീർക്കാറ്റിൻ താരാട്ടിലാടി | പി. സുശീല | |||||
പൂജാപുഷ്പമേ | കെ ജെ യേശുദാസ് | സിന്ധുഭൈരവി | ||||
പ്രഭാതം വിടരും | കെ ജെ യേശുദാസ് | രവിചന്ദ്രിക | ||||
അമ്മേ മഹാകാളിയമ്മേ | ലവ് ഇൻ കേരള | എം. എസ്. ബാബുരാജ് | കെ.പി. ഉദയഭാനു,സി. ഒ. ആന്റോ | |||
അതിഥി അതിഥി | എസ്. ജാനകി | |||||
കുടുകുടുത്തിര കുമ്മി | പി. ലീലകമല | |||||
ലവ് ഇൻ കേരള | സീറോ ബാബു,ആർച്ചി ഹട്ടൺ | എൽ.ആർ. ഈശ്വരി | ||||
മധുപകർന്ന ചുണ്ടുകളിൽ | പി. ജയചന്ദ്രൻ | ബി. വസന്ത | ||||
ഓം നമഃശ്ശിവായ [തുണ്ട്] | ജോസ് പ്രകാശ് കോറസ് | |||||
പ്രേമിയ്ക്കാൻ മറന്നു | പി. ലീല, മഹാലക്ഷ്മി | |||||
നൂറു നൂറു പുലരികൾ | കെ. ജെ. യേശുദാസ് | |||||
അകലെയകലെ നീലാകാശം | മിടുമിടുക്കി | എസ്. ജാനകി | ചാരുകേശി | |||
ദൈവമെവിടെ | ഹംസാനന്ദി | |||||
പൈനാപ്പിൾ പോലൊരു | ||||||
പൊന്നും തരിവള | ||||||
കനകപ്രതീക്ഷതൻ | പി. സുശീല | |||||
ആരും കാണാതയ്യയ്യ | കടൽ | എം.ബി. ശ്രീനിവാസൻ | എം എസ് പദ്മ രേണുക | |||
ചിരിക്കുമ്പോൾ കൂടെ | എസ്. ജാനകി | |||||
പാടാനാവാത്ത രാഗം | എൽ.ആർ. ഈശ്വരി | |||||
മനുഷ്യൻ കൊതിയ്ക്കുന്നു | കമുകറ പുരുഷോത്തമൻ | |||||
കടലിനെന്തു മോഹം | കെ ജെ യേശുദാസ് | |||||
കള്ളന്മാർ കാര്യക്കാരായി | കെ ജെ യേശുദാസ്,കമുകറ പുരുഷോത്തമൻ | |||||
വലയും വഞ്ചിയും | കെ ജെ യേശുദാസ്,കമുകറ പുരുഷോത്തമൻ | ഗോമതി | ||||
ഭൂഗോളം തിരിയുന്നു | പാടുന്ന പുഴ | വി. ദക്ഷിണാമൂർത്തി | , സി. ഒ. ആന്റോ | ആഭേരി | ||
ഹൃദയസരസ്സിലേ | കെ ജെ യേശുദാസ് | |||||
പാടുന്നൂ പുഴ | കെ ജെ യേശുദാസ് | |||||
പാടുന്നു പുഴ | പി. ലീലഎസ്. ജാനകി | |||||
പാടുന്നു പുഴ [തുണ്ട്] | എസ്. ജാനകി | |||||
പാടുന്നൂ പുഴ | എസ്. ജാനകി | |||||
പാടുന്നൂ പുഴ | പി. ലീല | |||||
സിന്ധുഭൈരവീ രാഗരസം | പി. ലീല,എ.പി. കോമള | രാഗമാലിക (സിന്ധുഭൈരവി ,കല്യാണി ,ഹിന്ദോളം ) | ||||
ആകാശം ഭൂമിയെ | ഭാര്യമാർ സൂക്ഷിക്കുക | കെ ജെ യേശുദാസ് | കല്യാണവസന്തം | |||
ചന്ദ്രികയിലലിയുന്നു | കെ ജെ യേശുദാസ് | പി. ലീല | മോഹനം | |||
വൈക്കത്തഷ്ടമി | കെ ജെ യേശുദാസ് | എസ്. ജാനകി | ||||
മാപ്പുതരൂ | പി. ലീല | |||||
ചന്ദ്രികയിലലിയുന്നു | എ.എം. രാജ | മോഹനം | ||||
മരുഭൂമിയിൽ മലർ | പി. ജയചന്ദ്രൻ | |||||
ഉത്തരാസ്വയംവരം | ഡേഞ്ചർ ബിസ്കറ്റ് | 1969 | കെ ജെ യേശുദാസ് | ഖരഹരപ്രിയ | ||
അശ്വതീനക്ഷത്രമേ | പി. ജയചന്ദ്രൻ | |||||
മാനവമനമൊരു | പി. ലീല | |||||
തമസാനദിയുടെ | ||||||
കാമുകൻ വന്നാൽ | എസ്. ജാനകി,കോറസ് | |||||
കണ്ണിൽ കണ്ണിൽ | എസ്. ജാനകി | വലചി | ||||
പറയാൻ എനിയ്ക്കു നാണം | ||||||
എൻ മുഹബത്തെന്തൊരു | കണ്ണൂർ ഡീലക്സ് | കെ. ജെ. യേശുദാസ്, പി ബി ശ്രീനിവാസ് | ||||
വരുമല്ലോ രാവിൽ | ||||||
എത്ര ചിരിച്ചാലും | കെ. ജെ. യേശുദാസ് | കല്യാണി | ||||
കണ്ണുണ്ടായതു നിന്നെ | പി. ബി. ശ്രീനിവാസ് | പി. ലീല | ||||
മറക്കാൻ കഴിയുമോ | കമുകറ പുരുഷോത്തമൻ | നീലാംബരി | ||||
തൈപ്പൂയക്കാവടിയാട്ടം | കെ. ജെ. യേശുദാസ് | മോഹനം | ||||
തുള്ളിയോടും പുള്ളിമാനെ | പി. ജയചന്ദ്രൻ | സാരസാംഗി | ||||
ഹരിനാമകീർത്തനം(യുഗ്മ) | നേഴ്സ് (ചലച്ചിത്രം) | എം.ബി. ശ്രീനിവാസൻ | കെ ജെ യേശുദാസ് | എസ് ജാനകി | ജോഗ് | |
ഹരിനാമകീർത്തനം | കെ ജെ യേശുദാസ് | |||||
മുട്ടിയാൽ തുറക്കാത്ത | കമുകറ പുരുഷോത്തമൻ | |||||
കാടുറങ്ങി കടലുറങ്ങി | പി. സുശീല | |||||
വസന്തം തുറന്നു | ||||||
മുഴുക്കിറുക്കീ | ഗോപി | സി. എസ്.രാധാദേവി | ||||
അലിയാരു കാക്കാ | ബല്ലാത്ത പഹയൻ | ജോബ് | സീറോ ബാബു | മാലിനി | ||
കടലലറുന്നു | കെ ജെ യേശുദാസ് | രാഗമാലിക (വലചി ,ഗാവതി) | ||||
അലതല്ലും കാറ്റിന്റെ | എസ്. ജാനകി | |||||
ഭൂമിയിൽത്തന്നെ സ്വർഗ്ഗം | എൽ. ആർ. ഈശ്വരി കോറസ് | |||||
മനസ്സിന്റെ കിതാബിലെ | കെ ജെ യേശുദാസ് | എസ്. ജാനകി | ||||
സ്നേഹത്തിൽ വിടരുന്ന | എ എം രാജ | പി. സുശീല | ||||
വേഷത്തിനു റേഷനായി | സി. ഒ. ആന്റോ | |||||
സ്വർഗ്ഗപ്പുതുമാരൻ | പി. ലീലഎൽ. ആർ. ഈശ്വരി കോറസ് | |||||
തേർട്ടി ഡെയ്സ് ഇൻ സെപ്റ്റെംബർ | [[]] | പി. ലീല, മാലിനി ,കോറസ് | ||||
ഹംതോ പ്യാർ കർനെ ആയെ | രഹസ്യം | ബി.എ. ചിദംബരനാഥ് | പി. ജയചന്ദ്രൻ സി. ഒ. ആന്റോ | ബി. വസന്ത | ||
ആയിരം കുന്നുകൾക്കപ്പുറത്തു | എസ്. ജാനകി | |||||
തൊട്ടാൽ വീഴുന്ന പ്രായം | കമുകറ പുരുഷോത്തമൻ | |||||
മഴവില്ലു കൊണ്ടോ | പി. ലീല | |||||
മഴവില്ലു കൊണ്ടോ [ശോകം] | പി. ലീല | |||||
ഉറങ്ങാൻ വൈകിയ | കെ. ജെ. യേശുദാസ് | |||||
മുത്തിലും മുത്തായ | റസ്റ്റ് ഹൗസ് | എം.കെ. അർജ്ജുനൻ | ||||
പാടാത്ത വീണയും | ||||||
പൗർണ്ണമിച്ചന്ദ്രിക | മോഹനം | |||||
മാനക്കേടായല്ലൊ | പി. ലീല,എൽ.ആർ. ഈശ്വരി കോറസ് | |||||
വസന്തമേ വാരിയെറിയൂ | എസ്. ജാനകി | |||||
യമുനേ യദുകുല രതിദേവനെവിടെ | പി. ജയചന്ദ്രൻ | എസ്. ജാനകി | കാപ്പി | |||
മാനക്കേടായല്ലൊ | പി. ജയചന്ദ്രൻ,സി. ഒ. ആന്റോ | |||||
വിളക്കെവിടേ | സി. ഒ. ആന്റോ | |||||
കാശിത്തെറ്റിപൂവിനൊരു | രക്തപുഷ്പം | 1970 | എസ്. ജാനകി ,കോറസ് | സിന്ധുഭൈരവി | ||
നീലക്കുട നിവർത്തി | കെ ജെ യേശുദാസ് | |||||
സിന്ദൂരപ്പൊട്ടുതൊട്ട് | ||||||
വരൂ പനിനീരു തരൂ | ||||||
തക്കാളിപ്പഴക്കവിളിൽ | പി. മാധുരി | |||||
ഓരോ തീവെടിയുണ്ടയ്ക്കും | സി. ഒ. ആന്റോ | പി. ലീല,കോറസ് | ||||
മലരമ്പനറിഞ്ഞില്ല | പി. ജയചന്ദ്രൻ | എസ്. ജാനകി | ||||
ചന്ദനതൊട്ടിലിൽ ഇല്ല | നാഴികക്കല്ല് | കാനുഘോഷ് | കെ.ജെ. യേശുദാസ് | എസ്. ജാനകി | ||
ഏതൊ രാവിൽ | എസ്. ജാനകി | |||||
കണ്ണീരിലല്ലേ ജനം | കമുകറ പുരുഷോത്തമൻ | |||||
ചെമ്പവിഴചുണ്ടിൽ | പി. ജയചന്ദ്രൻ | |||||
നിൻ പദങ്ങളിൽ നൃത്തമാടിടും | ടി.ആർ. ഓമന | |||||
വെള്ളിലകിങ്ങിണി | കാക്കത്തമ്പുരാട്ടി | കെ. രാഘവൻ | ||||
അമ്പലപ്പുഴ വേല | കെ.ജെ. യേശുദാസ് | |||||
പഞ്ചവർണ്ണപൈങ്കിളീ | എസ്. ജാനകി | |||||
കാലം മാറി വരും കാറ്റിൻ ഗതി മാറും | ക്രോസ് ബൽറ്റ് | എം.എസ്. ബാബുരാജ് | കെ. ജെ. യേശുദാസ് | |||
കാലം മാറി വരും | കെ. ജെ. യേശുദാസ് | |||||
സിന്ദബാദ് | കെ. ജെ. യേശുദാസ്, സി. ഒ. ആന്റോരവീന്ദ്രൻ | |||||
ശരണം ശരണം | ശബരിമല ശ്രീ ധർമ്മശാസ്താ | വി. ദക്ഷിണാമൂർത്തി | ജയ വിജയ | |||
ത്രിപുര സുന്ദരീ നാഥൻ | ജയ വിജയ കെ.പി. ബ്രഹ്മാനന്ദൻ | |||||
താരത്തിലും തരുവിലും | അഭയം | വി. ദക്ഷിണാമൂർത്തി | ||||
എന്റെ ഏക ധനമങ്ങ് | ബി. വസന്ത | |||||
പ്രാണവീണ തൻ | എഴുതാത്ത കഥ | പി. ജയചന്ദ്രൻ | ബി. വസന്ത | |||
അമ്പലമണികൾ | പി. ലീല | |||||
വെൺകൊറ്റക്കുടക്കീഴിൽ | പി. ലീല ,കോറസ് | |||||
ഉദയതാരമേ | ബി. വസന്ത | |||||
മനസ്സെന്ന മരതക ദ്വീപിൽ | കെ ജെ യേശുദാസ് | |||||
കണ്ണുണ്ടെങ്കിലും | ഖരഹരപ്രിയ | |||||
കാവ്യ നർത്തകീ | ലോട്ടറിടിക്കറ്റ് | പി. ലീല കോറസ് | വലചി | |||
കുംഭമാസ നിലാവുപോലെ | ||||||
മനോഹരി നിൻ മനോരഥത്തിൽ | രാഗമാലിക (ഖരഹരപ്രിയ ,സാരംഗ ) | |||||
പൂമിഴിയാൽ പുഷ്പാഭിഷേകം | ||||||
ഒരു രൂപാനോട്ടു കൊടുത്താൽ | അടൂർ ഭാസി | |||||
ഓരോ കനവിലും | പി. ലീല | ഭൈരവി | ||||
ദേവഗായകനെ | വിലയ്ക്കുവാങ്ങിയ വീണ | 1971 | കെ.പി. ബ്രഹ്മാനന്ദൻ | |||
ഇഴനൊന്തു തകർന്നൊരു | കെ.ജെ. യേശുദാസ് | |||||
അവൾ ചിരിച്ചാൽ | ||||||
സുഖമെവിടെ ദുഃഖമെവിടെ | ||||||
അശോകപൂർണ്ണിമാ വിടരും യാമം | മറുനാട്ടിൽ ഒരു മലയാളി | |||||
സ്വർഗ്ഗവാതിൽ ഏകാദശി | പി. ലീല | |||||
കാളീ ഭദ്ര കാളീ | പി. ജയചന്ദ്രൻ | പി. ലീല | ||||
മനസ്സിലുണരൂ ഉഷ:സന്ധ്യ | എസ്. ജാനകി | |||||
ഗോവർധനഗിരി | ||||||
തെയ്യാരെ തക തെയ്യാരെ | കൊച്ചനിയത്തി | പുകഴേന്തി | പി. ജയചന്ദ്രൻകോറസ് | |||
സുന്ദരരാവിൽ | വലചി | |||||
തിങ്കളെപ്പോലെ ചിരിക്കുന്ന | ||||||
തിങ്കളെപ്പോലെ ചിരിക്കുന്ന | പി. ലീല | |||||
കൊച്ചിളം കാറ്റേ | കെ ജെ യേശുദാസ് | |||||
അഗ്നിപർവ്വതം | ||||||
സ്വർഗ്ഗ നന്ദിനി | ലങ്കാദഹനം | എം.എസ്. വിശ്വനാഥൻ | കല്യാണി | |||
ഈശ്വരനൊരിക്കൽ വിരുന്നിനു പോയി | ശിവരഞ്ജനി | |||||
ഈശ്വരനൊരിക്കൽ | ||||||
നക്ഷത്ര രാജ്യത്തെ | ||||||
സൂര്യനെന്നൊരു നക്ഷത്രം | ||||||
കിലുകിലെ ചിരിക്കും | എൽ.ആർ. ഈശ്വരി | |||||
തിരുവാഭരണം ചാർത്തി വിടർന്നു | പി. ജയചന്ദ്രൻ ,കോറസ് | ശുദ്ധസാവേരി | ||||
പഞ്ചവടിയിലെ | പി. ജയചന്ദ്രൻ | മോഹനം | ||||
കത്താത്ത കാർത്തിക | അനാഥശില്പങ്ങൾ | ആർ.കെ. ശേഖർ | പി. സുശീല | |||
പാതിവിടർന്നൊരു | എസ്. ജാനകി | |||||
അച്ചൻകോവിലാറ്റിലെ | പി. ജയചന്ദ്രൻ | എസ്. ജാനകി | ആഭേരി | |||
സന്ധ്യാരാഗം മാഞ്ഞുകഴിഞ്ഞു | കെ ജെ യേശുദാസ് ,കോറസ് | |||||
തീർത്ഥയാത്ര തുടങ്ങി | കെ ജെ യേശുദാസ് | |||||
കാട്ടുമുല്ലപ്പെണ്ണിനൊരു | യോഗമുള്ളവൾ | എൽ.ആർ. ഈശ്വരി | ||||
നീലസാഗര തീരം | എസ്.പി. ബാലസുബ്രഹ്മണ്യം | എസ്. ജാനകി | ||||
ഓമനത്താമരപൂത്തതാണോ | എം. ബാലമുരളീകൃഷ്ണ | |||||
പടർന്നു പടർന്നു | എസ്.പി. ബാലസുബ്രഹ്മണ്യം | എസ്. ജാനകി | ||||
മാന്മിഴികളടഞ്ഞു | സുമംഗലി | പി. ജയചന്ദ്രൻ | ||||
നീലക്കരിമ്പിന്റെ | പി. ജയചന്ദ്രൻ | എസ്. ജാനകി | ||||
നിശാഗീതമായ് ഒഴുകി | എസ്. ജാനകി ,കോറസ് | |||||
പുളകമുന്തിരി പൂവനമോ | കെ ജെ യേശുദാസ് | |||||
ഉഷസ്സോ സന്ധ്യയോ സുന്ദരി | കെ ജെ യേശുദാസ് | |||||
അമൃത കുംഭങ്ങൾ | ആകാശഗംഗ | [[എസ്. ജാനകി ]] | ||||
ഒഴുകിവരൂ | എസ്. ജാനകി | |||||
പഞ്ചവൻ കാട്ടിലെ | പി. ലീല | |||||
സ്നേഹ നന്ദിനി | പി. ലീല,രാധ | |||||
നീലത്താമരപ്പൂവെ | മാൻപേട | എം.എസ്. ബാബുരാജ് | രവീന്ദ്രൻ | |||
ഉഷസ്സിന്റെ ഗോപുരം | കൊച്ചിൻ ഇബ്രാഹിം | |||||
ചിത്രലേഖേ പ്രിയംവദേ | കുട്ട്യേടത്തി | പി. ലീല,മച്ചാട് വാസന്തി | ||||
പ്രപഞ്ച ചേതന | എസ്. ജാനകി | |||||
പ്രണയസരോവരമേ | സി.ഐ.ഡി. നസീർ | എം.കെ. അർജ്ജുനൻ | എസ്. ജാനകി | |||
നീല നിശീഥിനി | കെ.പി. ബ്രഹ്മാനന്ദൻ | തിലംഗ് | ||||
നിൻ മണിയറയിലെ | പി. ജയചന്ദ്രൻ | മോഹനം | ||||
തെന്മല പോയി വരുമ്പം | കെ. പി. ചന്ദ്രമോഹൻ | പി. ലീല | ||||
സങ്കൽപത്തിൻ തങ്കരഥത്തിൽ | പി. ജയചന്ദ്രൻ | സുധ വർമ്മ | ||||
ചന്ദ്രലേഖ കിന്നരി | കെ ജെ യേശുദാസ് | |||||
ദുഃഖമേനിനക്കു | പുഷ്പാഞ്ജലി | 1972 | ||||
നീലരാവിനു ലഹരി | ||||||
പവിഴം കൊണ്ടൊരു | ||||||
പ്രിയതമേ പ്രഭാതമേ | ||||||
നക്ഷത്രകിന്നരന്മാർ | പി. സുശീല | |||||
മാനത്തു നിന്നൊരു | അന്വേഷണം | കെ ജെ യേശുദാസ് | എസ്. ജാനകി | ബേഗഡ | ||
ചന്ദ്രരശ്മിതൻ [ദുഃഖം] | പി. സുശീല | |||||
ചന്ദ്രരശ്മിതൻ(സന്തോഷം) | പി. സുശീല | ഖരഹരപ്രിയ | ||||
തുടക്കം ചിരിയുടെ | കെ. ജെ. യേശുദാസ് | |||||
തുലാവർഷമേഘങ്ങൾ | എസ്. ജാനകി | |||||
മഞ്ഞക്കിളി പാടും | പി. ജയചന്ദ്രൻ | പി. മാധുരി | ||||
പഞ്ചമി ചന്ദ്രിക | കെ. ജെ. യേശുദാസ് | മദ്ധ്യമാവതി | ||||
തുടു തുടെ തുടിക്കുന്നു ഹൃദയം | സംഭവാമി യുഗേ യുഗേ | എം. എസ്. ബാബുരാജ് | പി. ജയചന്ദ്രൻകെ.പി. ബ്രഹ്മാനന്ദൻ | ബി. വസന്ത | ||
എല്ലാം മായാജാലം | കെ ജെ യേശുദാസ്കെ.പി. ബ്രഹ്മാനന്ദൻ | [[]] | ||||
അമ്മയല്ലാതൊരു ദൈവമുണ്ടോ | പി. ജയചന്ദ്രൻ | |||||
ഭഗവാൻ ഭഗവദ്ഗീതയിൽ പാടി | കെ ജെ യേശുദാസ് | |||||
മൂക്കില്ലാരാജ്യത്തെ | കെ ജെ യേശുദാസ് | പി. സുശീലാദേവി | ||||
നാടോടിമന്നന്റെ | പി. ജയചന്ദ്രൻഎം. എസ്. ബാബുരാജ് | പി. ലീല | ||||
ആയിരം വർണ്ണങ്ങൾ | പുള്ളിമാൻ | എസ്. ജാനകി | ||||
വൈഡൂര്യ രത്നമാലചാർത്തി | എസ്. ജാനകി | |||||
ചന്ദ്രബിംബം | കെ ജെ യേശുദാസ് | |||||
കാവേരി കാവേരി | കെ ജെ യേശുദാസ് | |||||
വീരജവാന്മാർ | പി. സുശീല | |||||
പകലുകൾ വീണു | മാപ്പുസാക്ഷി | പി. ജയചന്ദ്രൻ | ||||
വൃശ്ചിക കാർത്തികപ്പൂ | എസ്. ജാനകി | |||||
മാനവ ഹൃദയം | അനന്തശയനം | കെ. രാഘവൻ | പി. ജയചന്ദ്രൻ | |||
ദുഃഖത്തിൻ ഗാഗുൽത്താമലയിൽ | പി. സുശീല | |||||
മാരിവിൽ ഗോപുരവാതിൽ | കെ.പി. ബ്രഹ്മാനന്ദൻ | |||||
സന്ധ്യാ മേഘം | എസ്. ജാനകി | |||||
ഉദയചന്ദ്രികേ | എസ്. ജാനകി | |||||
ചിരിച്ചപ്പോൾ | പ്രതികാരം | എം.ബി. ശ്രീനിവാസൻ | കെ ജെ യേശുദാസ് | അരുണ | ||
മധുരം മധുരം | എൽ.ആർ. ഈശ്വരി | |||||
സുവേ വസിരേവാലിയാൻ | പി. ബി. ശ്രീനിവാസ് | എസ്. ജാനകി | ||||
സ്വപ്നം കാണുകയോ | എസ്. ജാനകി | |||||
ആടി വരുന്നു | മന്ത്രകോടി | എം.എസ്. വിശ്വനാഥൻ | എൽ.ആർ. ഈശ്വരി | |||
അറബിക്കടലിളകിവരുന്നു | പി. ജയചന്ദ്രൻ,കോറസ് | |||||
കതിർമണ്ഡപമൊരുക്കീ | പി. സുശീല | |||||
കിലുക്കാതെ കിലുങ്ങുന്ന | പി. ജയചന്ദ്രൻ | പി. സുശീല | മോഹനം | |||
മലരമ്പനെഴുതിയ | പി. ജയചന്ദ്രൻ | |||||
ദേവവാഹിനി | നൃത്തശാല | വി. ദക്ഷിണാമൂർത്തി | കെ ജെ യേശുദാസ് | രാഗമാലിക (ഖരഹരപ്രിയ ,ധർമവതി ) | ||
ചിരിച്ചതു ചിലങ്കയല്ല | എൽ.ആർ. ഈശ്വരി,ബി. വസന്ത,കോറസ് | |||||
മദനരാജൻ വന്നു | ബി. വസന്ത | |||||
പൊൻവെയിൽ | കെ ജെ യേശുദാസ് | ശങ്കരാഭരണം | ||||
സൂര്യബിംബം | പി. ജയചന്ദ്രൻ | |||||
ചെന്തെങ്ങു കുലച്ച | മായ | കെ ജെ യേശുദാസ് | ചക്രവാകം | |||
അമ്മതൻ കണ്ണിനമൃതം | എസ്. ജാനകി | |||||
ധനുമാസത്തിൽ തിരുവാതിര | പി. ലീല,കോറസ് | ആനന്ദഭൈരവി | ||||
കാട്ടിലെ പൂമരമാദ്യം | പി. മാധുരി | |||||
സന്ധ്യയ്ക്കെന്തിനു സിന്ദൂരം | പി. ജയചന്ദ്രൻ | ഖരഹരപ്രിയ | ||||
വലംപിരിശംഖിൽ | എസ്. ജാനകി | മുഖാരി | ||||
സ്വാഗതം സ്വാഗതം | കണ്ടവരുണ്ടോ | ആർ.കെ. ശേഖർ | കെ.ജെ. യേശുദാസ് | |||
ഉടുക്കുകൊട്ടിപാടും | എസ്. ജാനകി | |||||
പ്രിയേ നിനക്കുവേണ്ടി | പി. ജയചന്ദ്രൻ | |||||
വർണ്ണശാലയിൽ വരൂ | എസ്. ജാനകി | |||||
കണിക്കൊന്നപോൽ | എൽ.ആർ. ഈശ്വരി | |||||
വർണ്ണശാലയിൽ വരൂ | എസ്. ജാനകി | |||||
കൽപ്പനകൾ തൻ കൽപ്പകതോപ്പിൽ | ടാക്സികാർ | സദാനന്ദൻ | സുധാ വർമ്മ | |||
പ്രാസാദ ചന്ദ്രിക | പി. ജയചന്ദ്രൻ | |||||
സങ്കൽപവൃന്ദാവനത്തിൽ | കെ ജെ യേശുദാസ് | |||||
സ്വപ്നത്തിൽ വന്നവൾ | പി. മാധുരി | |||||
താമരപ്പൂ നാണിച്ചു | കെ. പി. ബ്രഹ്മാനന്ദൻ | ആഭേരി | ||||
ആകാശത്തിന്റെ ചുവട്ടിൽ | മിസ് മേരി | കെ ജെ യേശുദാസ് ,കോറസ് | [[]] | |||
ഗന്ധർവ്വഗായകാ | പി ലീല | ഖരഹരപ്രിയ | ||||
മണിവർണ്ണനില്ലാത്ത | പി. ജയചന്ദ്രൻ | പി. സുശീല | ||||
സംഗീതമേ [ശകലം] | എസ്. ജാനകി അമ്പിളി | |||||
നീയെന്റെ വെളിച്ചം | പി സുശീല | |||||
പൊന്നമ്പിളിയുടെ | പി. ജയചന്ദ്രൻ | പി. സുശീല | ||||
ആകാശത്തൊട്ടിലിൽ | തോറ്റില്ല | |||||
നിൻനടയിൽ അന്നനട കണ്ടു | ||||||
ഒമർ ഖയ്യാമിന്റെ | ||||||
പതിനഞ്ചിതളുള്ള | ആറടി മണ്ണിന്റെ ജന്മി | എസ്. ജാനകി | ||||
തുടക്കവും ഒടുക്കവും | കെ.ജെ. യേശുദാസ് | |||||
തലക്കു മുകളിൽ | തിരുവാഭരണം | 1973 | പി. ജയചന്ദ്രൻ | |||
ഏറ്റുപാടുവാൻ മാത്രമായ് | കെ ജെ യേശുദാസ് | പി. ലീല | ||||
സ്വർണ്ണം ചിരിക്കുന്നു | കെ ജെ യേശുദാസ് | |||||
താഴ്‌വര ചാർത്തിയ | കെ ജെ യേശുദാസ് | |||||
അമ്പലമേട്ടിലെ തമ്പുരാട്ടി | കെ ജെ യേശുദാസ് | പി. മാധുരി | ||||
മകരസംക്രമസന്ധ്യയിൽ | കാലചക്രം | ജി. ദേവരാജൻ | ||||
ചിത്രശാല ഞാൻ | ||||||
മദം പൊട്ടി ചിരിക്കുന്ന | ||||||
രൂപവതി നിൻ | പി. ജയചന്ദ്രൻ | |||||
കാലമൊരജ്ഞാത കാമുകൻ | കെ.ജെ. യേശുദാസ് | |||||
ഓർമതൻ താമര | കെ.ജെ. യേശുദാസ് | പി. സുശീല | ||||
രാജ്യം പോയൊരു | കെ.ജെ. യേശുദാസ് | |||||
കല്ലോലിനിയുടെ | പ്രേതങ്ങളുടെ താഴ്വര | കെ ജെ യേശുദാസ് | ||||
രാഗതരംഗിണീ | കെ ജെ യേശുദാസ് | |||||
മലയാള ഭാഷതൻ | പി. ജയചന്ദ്രൻ | |||||
മുത്തു മെഹബൂബെ | പി.ബി. ശ്രീനിവാസ് | സതി | ||||
സുപ്രഭാതമായി | പി. മാധുരി | രേവഗുപ്തി | ||||
ആതിരേ തിരുവാതിരേ | ||||||
ആകാശതാമര | സ്വർഗ്ഗപുത്രി | കെ ജെ യേശുദാസ് | പഹാഡി | |||
ദൈവപുത്രാ നിൻ | ||||||
കാക്കേ കാക്കേ | ||||||
കാക്കേ കാക്കേ | ||||||
മണിനാദം മണിനാദം | കെ ജെ യേശുദാസ് | |||||
സ്വർഗ്ഗപുത്രീ (സ്വപ്നം വിളമ്പിയ) | പി. ജയചന്ദ്രൻ | |||||
സ്വർണ്ണമുഖീ നിൻ | പി. ജയചന്ദ്രൻ | |||||
അത്യുന്നതങ്ങളിൽ | ജീസസ് | ജോസഫ് കൃഷ്ണ | പി. ജയചന്ദ്രൻ | ബി. വസന്ത | ||
അമ്പിളി വിടരും പൊന്മാനം | കാട് | വേദ്ഗോപാൽ വർമ്മ | കെ ജെ യേശുദാസ് | എസ്. ജാനകി | ||
എൻ ചുണ്ടിൽ രാഗമന്ദാരം | പി. സുശീല | |||||
എൻ ചുണ്ടിൽ രാഗനൊമ്പരം | എസ്. ജാനകി | |||||
ഏഴിലം പാല പൂത്തു | കെ ജെ യേശുദാസ് | പി. സുശീല | ||||
പൗർണ്ണമി തൻ | കെ.പി. ബ്രഹ്മാനന്ദൻ | ബി. വസന്ത,കോറസ് | ||||
വേണോ വേണോ | പി.ബി. ശ്രീനിവാസ് | എൽ.ആർ, ഈശ്വരി | ||||
മനസ്സിനകത്തൊരു പാലാഴി | പഞ്ചവടി | എം.കെ. അർജ്ജുനൻ | കെ ജെ യേശുദാസ് | എസ്. ജാനകി | ||
ചിരിക്കു ചിരിക്കു | പി. സുശീലഅമ്പിളി | |||||
സിംഫണി സിംഫണി | അയിരൂർ സദാശിവൻ | എൽ.ആർ. ഈശ്വരി | ||||
നക്ഷത്രമണ്ഡല | പി. ജയചന്ദ്രൻ | മാണ്ഡ് | ||||
സൂര്യനും ചന്ദ്രനും | പി. ജയചന്ദ്രൻ | |||||
പൂവണിപ്പൊന്നും ചിങ്ങം | കെ ജെ യേശുദാസ് | |||||
തിരമാലകളുടെ ഗാനം | കെ ജെ യേശുദാസ് | |||||
ആറ്റും മണമ്മേലെ | പത്മവ്യൂഹം | കെ.പി. ബ്രഹ്മാനന്ദൻ | പി. മാധുരി,കോറസ് | ആരഭി | ||
ആദാമിന്റെ സന്തതികൾ | എസ്. ജാനകി | |||||
കുയിലിന്റെ മണിനാദം കേട്ടൂ | കെ ജെ യേശുദാസ് | ആഭേരി | ||||
നക്ഷത്രക്കണ്ണുള്ള | കെ ജെ യേശുദാസ് | |||||
പാലരുവിക്കരയിൽ | കെ ജെ യേശുദാസ് | മദ്ധ്യമാവതി | ||||
പഞ്ചവടിയിലെ | പി. ജയചന്ദ്രൻ | പി. ലീല | ||||
സിന്ദൂരകിരണമായ് | കെ ജെ യേശുദാസ് | പി. മാധുരി | മോഹനം | |||
സിന്ദൂരകിരണമായ് [ബിറ്റ്] | കെ ജെ യേശുദാസ് | പി. മാധുരി | ||||
അമ്പിളി നാളം | അജ്ഞാതവാസം | കെ ജെ യേശുദാസ് | ശിവരഞ്ജനി | |||
കാവേരിപ്പൂമ്പട്ടണത്തിൽ | കെ.പി. ബ്രഹ്മാനന്ദൻ | പി ലീല | ||||
കൊച്ചുരാമാ കരിങ്കാലീ | കെ ജെ യേശുദാസ്അയിരൂർ സദാശിവൻ | ബി വസന്ത | ||||
മുത്തുകിലുങ്ങി | പി ജയചന്ദ്രൻ | ശുദ്ധധന്യാസി | ||||
ഉദയസൗഭാഗ്യതാരകയോ | കെ ജെ യേശുദാസ്അയിരൂർ സദാശിവൻ | എസ് ജാനകി | കാംബോജി | |||
താഴമ്പൂ മുല്ലപ്പൂ | എൽ ആർ ഈശ്വരി | |||||
ദേവാ ദിവ്യദർശനം | പച്ചനോട്ടുകൾ | കെ ജെ യേശുദാസ് | ശുദ്ധസാവേരി | |||
കരകവിയും കിങ്ങിണിയാറിൻ | എസ് ജാനകി | |||||
പണ്ടു പണ്ടൊരു സന്യാസി | പി ലീല,കോറസ് | |||||
പച്ചനോട്ടുകൾ | കെ.പി. ബ്രഹ്മാനന്ദൻ | കല്യാണി | ||||
പരിഭവിച്ചോടുന്ന | കെ ജെ യേശുദാസ് | ചക്രവാകം | ||||
താമരമൊട്ടേ | കെ ജെ യേശുദാസ് | ബി വസന്ത | ചാരുകേശി | |||
ഹൃദയവീണതൻ | ഇതുമനുഷ്യനോ | കെ ജെ യേശുദാസ് | ഗൌരിമനോഹരി | |||
പറവകൾ ഇണപ്പറവകൾ | കെ ജെ യേശുദാസ് | |||||
സുഖമൊരു ബിന്ദു | കെ ജെ യേശുദാസ് | ബി വസന്ത | ||||
പകൽ വിളക്കണയുന്നു | പി ജയചന്ദ്രൻ | |||||
ജീവിതേശ്വരി | ലേഡീസ് ഹോസ്റ്റൽ | എം എസ് ബാബുരാജ് | കെ ജെ യേശുദാസ് | |||
ചിത്രവർണ്ണ കൊടികൾ | എൽ ആർ ഈശ്വരി ,കോറസ് | |||||
കാട്ടരുവി ചിലങ്കകെട്ടി | എസ് ജാനകി | ബിലഹരി | ||||
മുത്തുച്ചിപ്പി | പി ജയചന്ദ്രൻ | പി സുശീല | ||||
പ്രിയതമേ | രവീന്ദ്രൻകെ ആർ വേണു | |||||
ആശ്രമ പുഷ്പമേ | ആരാധിക | കെ ജെ യേശുദാസ് | ||||
ചോറ്റാനിക്കര ഭഗവതി | എൽ ആർ ഈശ്വരി | ആഭേരി | ||||
സംഗീതമാത്മാവിൻ സൌഗന്ധികം | പി ലീലബി വസന്ത | രാഗമാലിക (മോഹനം ,ബേഗഡ ,നടഭൈരവി ,ബാഗേശ്രി ) | ||||
കാമദേവന്റെ ശ്രീകോവിലിൽ | കെ ജെ യേശുദാസ് | |||||
ഉണരൂ വസന്തമേ | എൽ ആർ ഈശ്വരി | |||||
താമര മലരിൻ തങ്ക ദളത്തിൽ | പി സുശീല | |||||
ആകാശരൂപിണി | ദിവ്യദർശനം | എം എസ് വിശ്വനാഥൻ | കെ ജെ യേശുദാസ് | |||
അമ്പലവിളക്കുകൾ | കെ ജെ യേശുദാസ് | മായാമാളവഗൗള | ||||
കർപ്പൂര ദീപത്തിൻ | പി ജയചന്ദ്രൻ | ബി വസന്ത | കല്യാണി | |||
ത്രിപുരസുന്ദരി | പി ലീല | രാഗമാലിക (രേവഗുപ്തി ,ബിലഹരി ,ദേവഗാന്ധാരി ,മദ്ധ്യമാവതി ) | ||||
സ്വർണ്ണ ഗോപുര നർത്തകീ | പി ജയചന്ദ്രൻ | സിന്ധു ഭൈരവി | ||||
ഉദിച്ചാൽ അസ്തമിക്കും | എം എസ് വിശ്വനാഥൻ | |||||
വല്ലംപിള്ള | അടൂർ ഭാസി | |||||
എൻ മന്ദഹാസം ചന്ദ്രികയിൽ | ഉദയം | വി. ദക്ഷിണാമൂർത്തി | കെ.ജെ. യേശുദാസ് | |||
കലയുടെ ദേവി | എസ്. ജാനകി,അമ്പിളി | |||||
കരുണയുടെ കടലാസിൽ | പി. ജയചന്ദ്രൻ | |||||
അണ്ണാറക്കണ്ണാ | അബല | എസ്. ജാനകി | ||||
മഞ്ഞിൽ നീരാടും | കെ ജെ യേശുദാസ് | |||||
ചൈത്രയാമിനി | ദൃക്സാക്ഷി | കെ ജെ യേശുദാസ് | ||||
ഒരിക്കൽ മാത്രം | കെ ജെ യേശുദാസ് | മദ്ധ്യമാവതി | ||||
ഓടക്കുഴൽ വിളി | എസ്. ജാനകി | |||||
ഒരു ചുംബനം | എസ്. ജാനകി | |||||
ആറാട്ടിനാനകളെഴുന്നള്ളി | ശാസ്ത്രം ജയിച്ചു മനുഷ്യൻ തോറ്റു | കെ ജെ യേശുദാസ് | ആനന്ദഭൈരവി | |||
ചന്ദനത്തിൽ കടഞ്ഞെടുത്തൊരു | പി. ജയചന്ദ്രൻ | |||||
ഈരേഴുലകും | വി. ദക്ഷിണാമൂർത്തി | എസ്. ജാനകി | ||||
പൊന്നും തേനും | കെ ജെ യേശുദാസ് | ചക്രവാകം | ||||
പൊന്നിൻ ചിങ്ങ | പി. ലീല ,കോറസ് | |||||
താരകരൂപിണി | കെ.പി. ബ്രഹ്മാനന്ദൻ | സിന്ധുഭൈരവി | ||||
ഗോപിചന്ദനക്കുറിയണിഞ്ഞു | ഫുട്ബോൾ ചാമ്പ്യൻ | കെ ജെ യേശുദാസ് | ഹംസധ്വനി | |||
കൈകൊട്ടിക്കളി | പി. ലീല, കോറസ് | |||||
മധ്യാഹ്ന വേളയിൽ | പി. സുശീല | |||||
പതിനേഴോ പതിനെട്ടോ | എസ്. ജാനകി ,കോറസ് | |||||
സത്യദേവനു മരണമുണ്ടോ | കെ ജെ യേശുദാസ് ,കോറസ് | |||||
കൗരവ സദസ്സിൽ | ഭൂഗോളം തിരിയുന്നു | 1974 | പി. സുശീല | |||
ഞാനൊരു പാവം മൊറിസ് മൈനർ | പി. ജയചന്ദ്രൻ | |||||
ഓച്ചിറ കളികാണാൻ കൊണ്ടു പോകം | കെ.ജെ. യേശുദാസ് | |||||
തുളസി പൂത്ത | കെ.ജെ. യേശുദാസ് | |||||
ദൈവമേ ദീപമേ | യൗവനം | എസ്. ജാനകി | ||||
ഹരേ രാമ | സംഘഗാനം | |||||
കണ്ണാടിവിളക്കുമായ് | കെ.ജെ. യേശുദാസ് | |||||
മധുരമീനാക്ഷീ | എസ്. ജാനകി | |||||
സ്വരരാഗമധുതൂവും | കെ.ജെ. യേശുദാസ് | |||||
സ്വർണ്ണപൂഞ്ചോല | കെ.ജെ. യേശുദാസ് | |||||
അനുരാഗനർത്തനത്തിൻ | സപ്തസ്വരങ്ങൾ | എസ്. ജാനകി | ||||
രാഗവും താളവും | കെ.ജെ. യേശുദാസ് | |||||
സപ്തസ്വരങ്ങൾ | കെ.പി. ബ്രഹ്മാനന്ദൻ | |||||
ശൃംഗാരഭാവനയോ | പി. ജയചന്ദ്രൻ | |||||
സ്വാതിതിരുനാളിൻ | ||||||
സന്മാർഗ്ഗം തേടുവിൻ | ഹണിമൂൺ | എം കെ അർജ്ജുനൻ | ചാരുകേശി | |||
ഇന്ദ്രജാല രഥമേറി | എൽ ആർ ഈശ്വരി | |||||
ജലതരംഗമേ പാടു | പി ലീല | |||||
മല്ലികപ്പൂവിൻ മധുരഗന്ധം | മോഹനം | |||||
ഗുഡ് മോണിങ് രാമാ | എൽ ആർ ഈശ്വരി | |||||
ഗുഡ് മോണിങ് സീതേ | കെ.പി. ബ്രഹ്മാനന്ദൻ | |||||
തങ്കക്കവിളിൽ കുങ്കുമമോ | കെ പി ബ്രഹ്മാനന്ദൻ | പി മാധുരി | വലചി | |||
ഹൃദയത്തിനൊരുവാതിൽ | പൂന്തേനരുവി | കെ ജെ യേശുദാസ് | ശുഭപന്തുവരാളി | |||
കുളിരോട് കുളിരെടി | കെ ജെ യേശുദാസ് | |||||
നന്ത്യാർവട്ടപ്പൂ ചിരിച്ചു | പി ജയചന്ദ്രൻ | |||||
ഒരു സ്വപ്നത്തിൻ മഞ്ചലെനിക്കായ് | കെ ജെ യേശുദാസ് | |||||
രംഭാ പ്രവേശമോ | കെ ജെ യേശുദാസ് | |||||
തങ്കക്കുടമേ | പി ജയചന്ദ്രൻരാജ് മോഹൻ | പി ലീല | ||||
വേദന താങ്ങുവാൻ | പി മാധുരി | |||||
മദമിളകിതുള്ളും | ഉദയം കിഴക്കു തന്നെ | കെ ജെ യേശുദാസ് | കെ ജെ യേശുദാസ് | |||
ഓ മൈ സ്വീറ്റീ | കെ ജെ യേശുദാസ് | |||||
താരാപഥങ്ങളേ | കെ ജെ യേശുദാസ് | |||||
താരാപഥങ്ങളേ | പി സുശീല | |||||
തെണ്ടി തെണ്ടി തേങ്ങിയലയും | കെ ജെ യേശുദാസ് | |||||
കാർത്തിക ഞാറ്റുവേല തുടങ്ങിയല്ലോ | നാത്തൂൻ | എം എസ് ബാബുരാജ് | കെ ജെ യേശുദാസ് | |||
ഒരു കണ്ണിൽ ഒരു കടൽ | കെ ജെ യേശുദാസ് | എൽ ആർ അഞ്ജലി | ||||
സത്യത്തിൻ ചിറകൊടിഞ്ഞു | കെ ജെ യേശുദാസ് | |||||
യേശുമാതാവേ | എസ് ജാനകി | കല്യാണി | ||||
കവിളത്തു കണ്ണൊരു | എസ് ജാനകി | |||||
ആകാശത്തിനു | പട്ടാഭിഷേകം | ആർ കെ ശേഖർ | കെ ജെ യേശുദാസ് | |||
പഞ്ചമി സന്ധ്യയിൽ | പൊൻകുന്നം രവി | |||||
പഞ്ചപാണ്ഡവസോദരർ | കെ.പി. ബ്രഹ്മാനന്ദൻ, സോമൻ | |||||
പല്ലവി മാത്രം | പി സുശീല | |||||
പ്രേമത്തിൻ വീണയിൽ | പി ജയചന്ദ്രൻ | പി മാധുരി | ||||
താരകേശ്വരി | കെ ജെ യേശുദാസ് | ബി വസന്ത | ||||
പൂവോടം തുള്ളി | പി ജയചന്ദ്രൻ ,കോറസ് | |||||
രാജീവനയനേ | ചന്ദ്രകാന്തം | എം.എസ്. വിശ്വനാഥൻ | പി. ജയചന്ദ്രൻ | കാപ്പി | ||
ആ നിമിഷത്തിന്റെ നിർവ്യതിയിൽ | കെ.ജെ. യേശുദാസ്* | എസ്. ജാനകി | കല്യാണി | |||
സ്വർഗ്ഗമെന്ന കാനനത്തിൽ | ചക്രവാകം | |||||
പുഷ്പാഭരണം ചാർത്തി | ഹംസധ്വനി | |||||
ചിരിക്കുമ്പോൾ | ||||||
എങ്ങിരുന്നാലും നിന്റ] | ||||||
മഴമേഘമൊരുദിനം | ||||||
നിൻപ്രേമവാനത്തിൻ | ||||||
പുണരാൻ പാഞ്ഞെത്തീടും | ||||||
സുവർണ്ണമേഘസുഹാസിനീ | ||||||
ഹൃദയവാഹിനീ | എം.എസ്. വിശ്വനാഥൻ | |||||
പ്രഭാതമല്ലോ നീ | എം.എസ്. വിശ്വനാഥൻ | |||||
ചഞ്ചലമിഴി | നഗരം സാഗരം | ജി. ദേവരാജൻ | പി. ജയചന്ദ്രൻ | കല്യാണി | ||
എന്റെ ഹൃദയം | പി. മാധുരി | |||||
ജീവിതമാം സാഗരത്തിൽ | കെ.ജെ. യേശുദാസ് | |||||
തെന്നലിൻ ചുണ്ടിൽ | പി. ജയചന്ദ്രൻ | പി. മാധുരി | ||||
പൊന്നോണക്കിളീ | അമ്പിളി | |||||
പിഞ്ചുഹൃദയം | സേതുബന്ധനം | പി. മാധുരി സംഘം | ||||
കസ്തൂരി ഗന്ധികൾ | കെ.ജെ. യേശുദാസ് | പി. മാധുരി | രാഗമാലിക (സാരംഗ ,ശുദ്ധധന്യാസി ,മോഹനം ,ശ്രീരഞ്ജിനി ,അമൃതവർഷിണി ,ആഭേരി | |||
മഞ്ഞക്കിളീ | ലതാരാജു | മായാമാളവഗൗള | ||||
മുൻ കോപക്കാരീ | കെ.ജെ. യേശുദാസ് | ശുദ്ധധന്യാസി | ||||
പല്ലവി പാടിനിൻ | കെ.ജെ. യേശുദാസ് | പി. മാധുരി | ||||
പിടക്കോഴികൂവുന്ന | കെ.ജെ. യേശുദാസ് | |||||
ഇടവപ്പാതിക്കോളുവരുന്നു | വണ്ടിക്കാരി | പി. മാധുരി | ||||
ആവണിപ്പൊൻപുലരി | പഞ്ചതന്ത്രം | കെ ജെ യേശുദാസ് | ||||
ജീവിതമൊരു മധുശാല | കെ ജെ യേശുദാസ് ,കോറസ് | |||||
രാജമല്ലികൾ | കെ ജെ യേശുദാസ് | പി മാധുരി | ||||
കസ്തൂരിമണം | പി മാധുരി | |||||
ശാരദരജനീ ദീപം | കെ ജെ യേശുദാസ് | |||||
മണ്ണിലും വിണ്ണീലും | സ്വാമി അയ്യപ്പൻ | 1975 | കെ.ജെ. യേശുദാസ് | കല്യാണി | ||
പൊന്നും വിഗ്രഹവടിവ് | അമ്പിളീ | |||||
സ്വർണ്ണക്കൊടിമരത്തിൻ | പി. ജയചന്ദ്രൻ | രാഗമാലിക (ബിലഹരി,ശുദ്ധ ധന്യാസി ,ആനന്ദഭൈരവി ,നീലാംബരി ) | ||||
ജയജയ ഗോകുല | പാലാഴിമഥനം | കെ പി ബ്രഹ്മാനന്ദൻപികെ മനോഹരൻഅയിരൂർ സദാശിവൻ | ||||
പ്രാണനാഥാ | പി മാധുരി | |||||
കലിതുള്ളി വരും | കെ ജെ യേശുദാസ് | |||||
രാഗതരംഗം | കെ പി ബ്രഹ്മാനന്ദൻ | |||||
അനുരാഗത്തിൻ | ബോയ്ഫ്രണ്ട് | കെ ജെ യേശുദാസ് | ||||
അനുരാഗത്തിൻ | പി മാധുരി | |||||
ജാതരൂപിണി | എൻ ശ്രീകാന്ത്,കോറസ് | |||||
കാലം പൂജിച്ച | ||||||
ഓ മൈ ബോയ് ഫ്രണ്ട് | പി ജയചന്ദ്രൻ | പി മാധുരി | ||||
മാരി പൂമാരി | പി ജയചന്ദ്രൻ | |||||
അഭിലാഷമോഹിനീ | ഭാര്യ ഇല്ലാത്ത രാത്രി | എൻ. ശ്രീകാന്ത് | പി. മാധുരി | |||
ഈ ദിവ്യസ്നേഹത്തിൻ | പി. മാധുരി | |||||
രാത്രി തൻ തോഴി ഞാൻ | പി. മാധുരി | |||||
സംഗീതം തുളുമ്പും | പി. മാധുരി | |||||
താരുണ്യത്തിൻ പുഷ്പ | കെ.ജെ. യേശുദാസ് | |||||
ഞാനുമിന്നൊരു ദുഷ്യന്തൻ | സത്യത്തിന്റെ നിഴലിൽ | വി. ദക്ഷിണാമൂർത്തി | കെ.ജെ. യേശുദാസ് | |||
കാലദേവത തന്ന വീണ | പി. സുശീല | |||||
സ്വർണ്ണമല്ലിപുഷ്പ | കെ.ജെ. യേശുദാസ് | അമ്പിളി | ||||
സ്വർഗ്ഗത്തിലുള്ളൊരു | കെ.ജെ. യേശുദാസ്സംഘം | |||||
ഈ നീലത്താരകമിഴികൾ | അഭിമാനം | എ.ടി. ഉമ്മർ | കെ.ജെ. യേശുദാസ് | |||
ചിലങ്ക കെട്ടിയാൽ | പി. സുശീല | |||||
കണ്മണിയേ ഉറങ്ങൂ | പി. ജയചന്ദ്രൻ | പി. മാധുരി | ||||
മദനപരവശ | പി. മാധുരി | |||||
പൊട്ടിക്കരഞ്ഞുകൊണ്ട് | കെ.ജെ. യേശുദാസ് | |||||
തപസ്സുചെയ്യും | കെ.ജെ. യേശുദാസ് | |||||
അജ്ഞാത പുഷ്പമേ | മധുരപ്പതിനേഴ് | കെ ജെ യേശുദാസ് | ||||
അനന്തപുരം കാട്ടിലേ | കെ ജെ യേശുദാസ്,കെ പി ബ്രഹ്മാനന്ദൻ | |||||
മൽസരം മൽസരം | കെ ജെ യേശുദാസ് | എസ് ജാനകി,കോറസ് | ||||
പുഷ്പങ്ങൾ ഭൂമിയിലേ | കെ പി ബ്രഹ്മാനന്ദൻ | ബി വസന്ത | ||||
ഉദയകാഹളം | കെ ജെ യേശുദാസ് | മോഹനം | ||||
രാഗമായ് ഞാൻ വിരുന്നു വരാം | പി മാധുരി | |||||
ഉപരോധം കൊണ്ടു നാം | എസ് ജാനകി | |||||
അനുരാഗമെന്നാലൊരു | ഉല്ലാസയാത്ര | എം.എസ് വി | കെ ജെ യേശുദാസ് | വാണി ജയറാം | ||
ചിരിച്ചാൽ പുതിയൊരു | കെ ജെ യേശുദാസ് | എൽ ആർ ഈശ്വരി | ||||
ക്രിസ്‌തുമസ് പുഷ്പം വിടർന്നു | കെ ജെ യേശുദാസ് | |||||
മഞ്ജു ഓ മഞ്ജു | കെ ജെ യേശുദാസ് | |||||
മഞ്ജു ഓ മഞ്ജു [ശോകം] | കെ ജെ യേശുദാസ് | |||||
നൃത്തശാല തുറന്നു | കെ ജെ യേശുദാസ് | പി സുശീല | ||||
രംഭയേതേടി വന്ന | പട്ടം സദൻ,കോറസ് | എൽ ആർ ഈശ്വരി | ||||
ചെട്ടിക്കുളങ്ങര ഭരണി | സിന്ധു | എം.കെ. അർജ്ജുനൻ | കെ.ജെ. യേശുദാസ് | |||
ചന്ദ്രോദയംകണ്ടു | പി. ജയചന്ദ്രൻ | പി. സുശീല | ഖരഹരപ്രിയ | |||
എഞ്ചിരിയോ പൂത്ത് | കെ.ജെ. യേശുദാസ് | വാണി ജയറാം | ||||
ജീവനിൽ ദുഃഖത്തിൻ | പി. സുശീല | ചക്രവാകം | ||||
തേടി തേടി | കെ.ജെ. യേശുദാസ് | |||||
കാളി മലങ്കാളീ | പുലിവാല് | സി ഒ ആന്റോ | ||||
ലജ്ജാവതി | കെ ജെ യേശുദാസ് | വാണി ജയറാം | ||||
പാതിരാനക്ഷത്രം | കെ ജെ യേശുദാസ് | |||||
ഒരു സ്വപ്നത്തിൽ | പി മാധുരി | |||||
വസന്തമിന്നൊരു | കെ ജെ യേശുദാസ് | |||||
ഭഗവദ്ഗീതയും സത്യഗീതം | ഓമനക്കുഞ്ഞ് | കെ ജെ യേശുദാസ്ജോളി അബ്രഹാം ചന്ദ്രഭാനു | ||||
പൊന്നും ചിങ്ങമേഘം | പി സുശീല | പഹാഡി | ||||
പൊന്നും ചിങ്ങമേഘം | കെ ജെ യേശുദാസ്കെ പി ബ്രഹ്മാനന്ദൻ | |||||
സ്വപ്നത്തിലിന്നലേ | [[വാണി ജയറാം ]] | |||||
ചന്ദ്രക്കലമാനത്ത് | പിക്നിക് | കെ ജെ യേശുദാസ് | ചാരുകേശി | |||
കുടു കുടു പാടി വരാം | പി ജയചന്ദ്രൻ | [[പി മാധുരി ]] | ||||
കസ്തൂരിമണക്കുന്നല്ലോ | കെ ജെ യേശുദാസ് | മദ്ധ്യമാവതി | ||||
ഓടിപ്പോകും വസന്തകാലമേ | കെ ജെ യേശുദാസ് | |||||
ശിൽപ്പികൾ നമ്മൾ | പി ജയചന്ദ്രൻ | പി മാധുരി | ||||
തേൻപൂവേ നീയൊരൽപ്പം | പി ജയചന്ദ്രൻ | പി മാധുരി | ||||
വാൽക്കണ്ണെഴുതി | കെ ജെ യേശുദാസ് | വാണി ജയറാം | ||||
അമ്മമാരേ വിശക്കുന്നൂ | ചട്ടമ്പിക്കല്ല്യാണി | പി ലീല, ലതാദേവി | ||||
ജയിക്കാനായ് ജനിച്ചവൻ | ജോളി എബ്രഹാം | |||||
കണ്ണീൽ എലിവാണം | പി. ജയചന്ദ്രൻ | |||||
നാലുകാലുള്ളൊരു | പി. മാധുരി | |||||
പൂവിനുകോപം വന്നാൽ | കെ.ജെ. യേശുദാസ് | |||||
തരിവളകൾ | പി. ജയചന്ദ്രൻ | |||||
സിന്ദൂരം തുടുക്കുന്ന | കെ.ജെ. യേശുദാസ് | |||||
കാറ്റുവന്നു തൊട്ടനേരം | പത്മരാഗം | കെ.ജെ. യേശുദാസ് | വാണി ജയറാം | |||
മലയാളം ബ്യൂട്ടി | കെ.പി. ബ്രഹ്മാനന്ദൻ | ശ്രീലത | ||||
പൂനിലാവേ വാ | എസ്. ജാനകി | ബേഗഡ | ||||
സാന്ധ്യകന്യകേ | കെ.ജെ. യേശുദാസ് | |||||
സിന്ധു നദീ തീരത്ത് | കെ.ജെ. യേശുദാസ് | ബി. വസന്ത | ||||
ഉറങ്ങാൻ കിടന്നാൽ | കെ.ജെ. യേശുദാസ് | സിന്ധുഭൈരവി | ||||
ഉഷസ്സാം സ്വർണ്ണത്താമര | കെ.ജെ. യേശുദാസ് | സാവിത്രി | ||||
ആ ത്രിസന്ധ്യതൻ | തിരുവോണം | കെ.ജെ. യേശുദാസ് സംഘം | രാഗമാലിക (ബിഹാഗ് ,വസന്ത ,രഞ്ജിനി ,സരസ്വതി ,ഷണ്മുഖപ്രിയ ) | |||
കാറ്റിന്റെ വഞ്ചിയിലെ | കെ.ജെ. യേശുദാസ് | |||||
പച്ചനെല്ലിൻ കതിരു | പി. ജയചന്ദ്രൻ | പി. മാധുരി | ആനന്ദഭൈരവി | |||
താരം തുടിച്ചൂ | പി. ജയചന്ദ്രൻ | |||||
തിരുവോണപുലരിതൻ | വാണി ജയറാം | ശുദ്ധ ധന്യാസി | ||||
എത്രസുന്ദരീ | കെ.ജെ. യേശുദാസ് | |||||
അങ്ങാടിക്കവലയിൽ | അഷ്ടമിരോഹിണി | കെ.ജെ. യേശുദാസ് | പി. സുശീല | |||
കിലുക്കിക്കുത്ത് | കെ.ജെ. യേശുദാസ് | വൃന്ദാവനസാരംഗ | ||||
നവരത്നപേടകം | എസ്. ജാനകി | |||||
രാരീരം പാടുന്നു | കെ.ജെ. യേശുദാസ് | |||||
ചന്ദനം വളരും | പ്രവാഹം | കെ.ജെ. യേശുദാസ് | ||||
ഇപ്പോഴുമെനിക്കൊരു | എൽ.ആർ. ഈശ്വരി | |||||
ലൈഫ് ഇസ് വണ്ടർഫുൽ | പി. ജയചന്ദ്രൻ | |||||
സ്നേഹഗായികേ | കെ.ജെ. യേശുദാസ് | നടഭൈരവി | ||||
മാവിന്റെകൊമ്പിലിരുന്ന് | കെ.ജെ. യേശുദാസ് | വാണി ജയറാം | ||||
സ്നേഹത്തിൻ പൊൻ | കെ.ജെ. യേശുദാസ് | |||||
ഗുരുവായൂരപ്പാ അഭയ | ഒഴുക്കിനെതിരെ | 1976 | അമ്പിളി | മായാമാളവഗൗള | ||
ഏതേതുപൊന്മലയിൽ | വിനയൻ | സൽമ ജോർജ്ജ് | ||||
മണിയടിയെങ്ങും | പി. ജയചന്ദ്രൻ | |||||
ഒരുപ്രേമകവിതതൻ | പി. ജയചന്ദ്രൻ | കല്യാണി | ||||
സത്യമാണ് ദൈവം | കെ.ജെ. യേശുദാസ് | കീരവാണി | ||||
തരംഗമാലതൻ | കെ.ജെ. യേശുദാസ് | |||||
മായയാം മാരീചൻ | മാനസവീണ | എം.എൽ. ശ്രീകാന്ത് | കെ.ജെ. യേശുദാസ് | |||
നിലാവോ നിന്റെ പൂ | കെ.ജെ. യേശുദാസ് | |||||
സന്താനഗോപാലം | എൽ.ആർ. ഈശ്വരി | |||||
സ്വപ്നം തരുന്നതും | പി. സുശീല | |||||
തുളസീ വിവാഹനാളിൽ | എസ്. ജാനകി | |||||
ഉറക്കം മിഴികളിൽ | എം.എൽ. ശ്രീകാന്ത് | പി. സുശീല | ||||
ആറന്മുള ഭഗവാന്റെ | മോഹിനിയാട്ടം | ജി. ദേവരാജൻ | പി. ജയചന്ദ്രൻ | |||
കണ്ണീരുകണ്ട | പി. മാധുരി | |||||
രാധികാ കൃഷ്ണാ | മണ്ണൂർ രാജകുമാരനുണ്ണി | ദർബാറി കാനഡ | ||||
സ്വന്തമെന്ന പദത്തിൻ | കെ.ജെ. യേശുദാസ് | ധേനുക | ||||
അടുത്താൽ അടിപണി | അജയനും വിജയനും | എം.എസ്. വിശ്വനാഥൻ | കെ.ജെ. യേശുദാസ് | |||
കഥകളി കേളി | കെ.ജെ. യേശുദാസ് | |||||
നീലക്കരിമ്പിൻ | പി. ജയചന്ദ്രൻ | എൽ.ആർ. ഈശ്വരി | ||||
പവിഴമല്ലി | കെ.ജെ. യേശുദാസ് | |||||
വർഷമേഘമേ | പി. സുശീല സംഘം | |||||
ഒരു മുഖം മാത്രം | ഏതോ ഒരു സ്വപ്നം | 1978 | സലിൽ ചൗധരി | കെ.ജെ. യേശുദാസ് | ||
പൂമാനം പൂത്തുലഞ്ഞേ | കെ.ജെ. യേശുദാസ് | ശിവരഞ്ജിനി | ||||
പൂ നിരഞ്ഞാൽ | കെ.ജെ. യേശുദാസ് | |||||
ശ്രീപദം വിടർന്ന | കെ.ജെ. യേശുദാസ് | ഹംസധ്വനി | ||||
അള്ളാവിൻ തിരുസഭയിൽ | ജയിക്കാനായ് ജനിച്ചവൻ | എം.കെ. അർജ്ജുനൻ | ജോളി അബ്രഹാം | മണ്ണൂർ രാജകുമാരനുണ്ണി | ||
ചാലക്കമ്പോളത്തിൽ | പി. ജയചന്ദ്രൻ | |||||
ദേവീ മഹാമായേ | പി. ജയചന്ദ്രൻ | അമ്പിളി | ||||
അരയാൽ | കെ.ജെ. യേശുദാസ് | |||||
ഏഴുസ്വരങ്ങൾ | ||||||
കാവടിചിന്തുപാടി | ബി. വസന്ത | |||||
തങ്കം കൊണ്ടൊരു | ജോളി എബ്രഹാം | അമ്പിളി | ||||
ആകാശം അകലെ | വേനലിൽ ഒരു മഴ | 1979 | എം.എസ്. വിശ്വനാഥൻ | കെ.ജെ. യേശുദാസ് | ||
അയല പൊരിച്ചതുണ്ടേ | എൽ.ആർ. ഈശ്വരി | |||||
എന്റെ രാജ കൊട്ടാരം | കെ.ജെ. യേശുദാസ് | |||||
ഏതു പന്തൽ കണ്ടാലും | വാണി ജയറാം | |||||
പൂജക്കൊരുങ്ങി നിൽക്കും | കെ.ജെ. യേശുദാസ് | |||||
ജീവിതം ഒരു ഗാനം | ജീവിതം ഒരു ഗാനം | കെ.ജെ. യേശുദാസ് | ||||
വസന്തമെന്ന പൗർണ്ണമി | ||||||
സത്യനായകാ മുക്തി ദായകാ | ||||||
മരച്ചീനി വിളയുന്ന | ||||||
മറക്കാനാവില്ല | വാണി ജയറാം | |||||
സെപ്റ്റംബറിൽ പൂത്ത | പി. സുശീല | |||||
എന്റെ മനസ്സൊരു | സിംഹാസനം | കെ.ജെ. യേശുദാസ് | ||||
ജനിച്ചതാർക്കുവേണ്ടി | കെ.ജെ. യേശുദാസ് | |||||
പൊലിയോ പൊലി | പി. ജയചന്ദ്രൻ | എൽ.ആർ. ഈശ്വരി | ||||
കാവാലം ചുണ്ടൻ | കെ.ജെ. യേശുദാസ് | വാണി ജയറാം | ||||
പുലരിയോടോ സന്ധ്യയോടോ | കെ.ജെ. യേശുദാസ് | വാണി ജയറാം | ||||
ആറാട്ടുകടവിൽ | പുതിയവെളിച്ചം | സലിൽ ചൗധരി | പി. ജയചന്ദ്രൻ | |||
ആരാരോ സ്വപ്നജാലം | അമ്പിളി | |||||
ചുവന്ന പട്ടും തെറ്റിപ്പൂ | പി. സുശീല സംഘം | |||||
ജിൽ ജിൽ ജിൽ | പി. ജയചന്ദ്രൻ | പി. സുശീല | ||||
മനസ്സേ നിൻ പൊന്നമ്പലം | എസ്. ജാനകി | |||||
പൂവിരിഞ്ഞല്ലോ | കെ.ജെ. യേശുദാസ് | |||||
അമ്പിളിപൂമലയിൽ | മാളികപണിയുന്നവർ | കെ.ജെ. യേശുദാസ് | കെ.ജെ. യേശുദാസ് | |||
കാളിക്കു ഭരണിനാളിൽ | കെ.ജെ. യേശുദാസ്| | |||||
കണ്ണനായ | തരം തിരിക്കാത്ത | |||||
സിന്ദൂരം തുടിക്കുന്ന | എം.കെ. അർജ്ജുനൻ | കെ.ജെ. യേശുദാസ് | ||||
അന്തരംഗം ഒരു ചെന്താമര | ശുദ്ധികലശം | ശ്യാം | പി ജയചന്ദ്രൻ | |||
മൗനരാഗപ്പൈങ്കിളീ നിൻ | എസ് ജാനകി | |||||
ഓർമ്മകളിൽ | എസ്.പി. ബാലസുബ്രഹ്മണ്യം | എസ് ജാനകിഅമ്പിളി | ||||
യൗവനം തന്ന വീണയിൽ | എസ് ജാനകി | |||||
അരമണി കിങ്ങിണി | പ്രഭാതസന്ധ്യ | പി ജയചന്ദ്രൻ | വാണി ജയറാം | രാഗമാലിക (ആനന്ദഭൈരവി ,മോഹനം ) | ||
ചന്ദനലതകളിലൊന്നു | കെ ജെ യേശുദാസ് | എസ് ജാനകി | ||||
ഓരോ പൂവും വിടരുമ്പോൾ | കെ ജെ യേശുദാസ് | |||||
കലാകൈരളി | [[വാണി ജയറാം ]] | |||||
വസന്ത വർണ്ണമേളയിൽ | പി ജയചന്ദ്രൻ | |||||
മഞ്ഞപ്പട്ടു ഞൊറിഞ്ഞ | അമ്പലവിളക്ക് | 1980 | വി. ദക്ഷിണാമൂർത്തി | വാണി ജയറാം | ||
പകൽ സ്വപ്നത്തിൻ | കെ.ജെ. യേശുദാസ് | വാണി ജയറാം | ||||
വീണ്ടും വരുമോ തൃക്കാർത്തിക | കെ.ജെ. യേശുദാസ് | |||||
മകരവിളക്കേ മകരവിളക്കേ | മകര വിളക്ക് | കെ ജെ ജോയി | എൻ ശ്രീകാന്ത് | |||
വസന്തത്തിൻ വിരിമാറിൽ | കാർത്തികേയൻ | |||||
വലകിലുക്കം ഒരു വളകിലുക്കം | മുന്നേറ്റം | ശ്യാം | ഉണ്ണിമേനോൻ | വാണി ജയറാം | ||
ചിരികൊണ്ടുപൊതിയുന്ന | എസ്.പി | |||||
കണ്ണീൽ കണ്ണിൽ നോക്കിയിരുന്നാൽ | നായാട്ട് | പി. ജയചന്ദ്രൻ | വാണി ജയറാം | |||
എന്നെ ഞാൻ മറന്നൂ | ജോളി അബ്രഹാം | എസ്. ജാനകി | ||||
കാലമേകാലമേ | കെ.ജെ. യേശുദാസ് | |||||
പരിമളക്കുളിർ | കെ.ജെ. യേശുദാസ് | |||||
ആരംഭമെവിടേ | സ്വന്തം എന്ന പദം | കെ.ജെ. യേശുദാസ് | എസ്. ജാനകി | |||
കൂനാംകുട്ടിയെ | വാണി ജയറാം | |||||
സന്ധ്യയാം മകളോരു | ||||||
നിറങ്ങളിൽ നീരാടുന്ന | പി. ജയചന്ദ്രൻ | വാണി ജയറാം | ||||
രാഗങ്ങൾ തൻ രാഗം | എസ്. ജാനകി | |||||
അമ്മേ മഹാമായേ | ഇടിമുഴക്കം | വാണി ജയറാം സംഘം | ||||
കാലം തെളിഞ്ഞൂ | പി. ജയചന്ദ്രൻ | എസ്. ജാനകി | ||||
മറഞ്ഞു ദൈവമാ | കെ.ജെ. യേശുദാസ് | |||||
ഓടിവാ കാറ്റേ | കെ.ജെ. യേശുദാസ് | |||||
ഈ വട കണ്ടോ സഖാക്കളേ | വൈകി വന്ന വസന്തം | [[പി ജയചന്ദ്രൻ ]] | ||||
കാളിന്ദി വിളിച്ചാൽ വിളികേൾക്കും കണ്ണാ | വാണി ജയറാം | |||||
ഒരേ പാതയിൽ | പി ജയചന്ദ്രൻ | പി സുശീല | ||||
ഒരു പൂവിരന്നു | വാണി ജയറാം | |||||
വാസനയുടെ തേരിൽ | കെ ജെ യേശുദാസ് | വാണി ജയറാംകോറസ് | ||||
അമ്മേ അമ്മേ അമ്മേ | ഇരട്ടിമധുരം | 1982 | കെ.ജെ. യേശുദാസ് | ] | ||
മധുരം മധുരം ഇരട്ടിമധുരം | പി. ജയചന്ദ്രൻ | വാണി ജയറാം | ||||
ഒരു കുടുക്ക പൊന്നും | പി. സുശീല,വാണി ജയറാം | |||||
ഇത്തിരി പാട്ടുണ്ടെൻ | കെ.ജെ. യേശുദാസ് | സുജാത | ||||
ഒന്നല്ല രണ്ടല്ല മൂന്നല്ല | കെ.ജെ. യേശുദാസ്ജോളി അബ്രഹാം | |||||
വണ്ടി വണ്ടി വണ്ടി | പി. ജയചന്ദ്രൻ.ജോളി അബ്രഹാം | |||||
ഓർമ്മകൾ പാടിയ | നിഴൽ മൂടിയ നിറങ്ങൾ | 1983 | കെ.ജെ. ജോയ് | കെ.ജെ. യേശുദാസ് | ||
കളിയരങ്ങിൽ | വാണി ജയറാം | |||||
ഒരു മാലയിൽ | പി. സുശീലകോറസ് | |||||
പൂമരം ഒരു പൂമരം | വാണി ജയറാം | |||||
നഷ്ടസ്വർഗ്ഗങ്ങളേ നിങ്ങളെനിക്കൊരു | വീണപൂവ് | വിദ്യാധരൻ | കെ ജെ യേശുദാസ് | ആഭേരി | ||
ഗാനമേ ഉണരൂ | മൗനരാഗം | കെ ജെ യേശുദാസ് | കെ എസ് ചിത്ര | |||
ഗാനമേ ഉണരൂ | കെ ജെ യേശുദാസ് | |||||
ഹൃദയ സരോവരമുണർന്നു | കെ ജെ യേശുദാസ് | രീതിഗൗള | ||||
ഞാൻ നിനക്കാരുമല്ല | കെ ജെ യേശുദാസ് | |||||
ദീപങ്ങൾ എങ്ങുമെങ്ങും | ആധിപത്യം | ശ്യാം | കെ.ജെ. യേശുദാസ് സംഘം | |||
കഥപറയാം | കൃഷ്ണചന്ദ്രൻ,പി. ജയചന്ദ്രൻ | |||||
പരദേശക്കാരനാണ് | ഉണ്ണിമേനോൻ ജോളി എബ്രഹാം | |||||
ഉറങ്ങാത്തരാവുകൾ | പി. ജയചന്ദ്രൻ | എസ്. ജാനകി | ||||
മൗനം പോലും മധുരം | സാഗര സംഗമം | 1984 | ഇളയരാജ | പി. ജയചന്ദ്രൻ | എസ്. ജാനകി | മോഹനം |
നാദ വിനോദം | എസ്.പി. ബാലസുബ്രഹ്മണ്യം | എസ്. പി. ഷൈലജ | രാഗമാലിക (ചന്ദ്രകൌൺസ് ,വരമു ,ഹംസാനന്ദി ) | |||
ഓം നമശിവായ | എസ്. ജാനകി | ഹിന്ദോളം | ||||
തകിട തധിമി | പി. ജയചന്ദ്രൻ,കോറസ് | ഷണ്മുഖപ്രിയ | ||||
വാർമേഘവർണ്ണന്റെ | പി. ജയചന്ദ്രൻ | പി. മാധുരി | മോഹനം | |||
വേദം ഇളയരാജ | എസ്.പി. ബാലസുബ്രഹ്മണ്യം | എസ് പി ഷൈലജ | ഹംസാനന്ദി | |||
ഇതു നല്ല തമാശ | ഇതു നല്ല തമാശ | 1985 | കെ.പി. ഉദയഭാനു | കെ ജെ യേശുദാസ് ,കോറസ് | ||
കോപം കൊള്ളുമ്പോൾ | കൃഷ്ണചന്ദ്രൻ | |||||
ഈ ആനന്ദം | ഒരേ രക്തം | രാജൻ നാഗേന്ദ്ര | കൃഷ്ണചന്ദ്രൻ | ലതിക | ||
രവി കണ്ടതെല്ലാം | കൃഷ്ണചന്ദ്രൻ | |||||
പൂവിലലിഞ്ഞ | ഉണ്ണിമേനോൻ ജോളി എബ്രഹാം | ലതിക | ||||
തെൻകാറ്റു വീശി | ജോളി അബ്രഹാം | |||||
ആകാശ സ്വപ്നമോ | പെൺസിംഹം | ഗുണസിങ് | ജോളി അബ്രഹാം | കെ എസ് ചിത്ര | ||
അയ്യയ്യോ | കെ എസ് ചിത്ര,കോറസ് | |||||
പച്ച പട്ടുസാരി | കെ എസ് ചിത്ര | |||||
പൊന്നുരുക്കി പൂമലയിൽ | ജോളി അബ്രഹാം | കെ എസ് ചിത്ര | ||||
സുഖം സുഖം | കെ എസ് ചിത്ര | |||||
തുഷാരമുതിരുന്നു | വിളിച്ചു വിളികേട്ടു | രവീന്ദ്രൻ | കെ ജെ യേശുദാസ് | മാണ്ഡ് | ||
വിളിച്ചതാര് | കെ ജെ യേശുദാസ് | പന്തുവരാളി | ||||
ആ മുഖം കണ്ടനാൾ | യുവജനോത്സവം | 1986 | സതീഷ് ബാബു | എസ്. ജാനകി | ജയന്തശ്രീ | |
അമ്പലമുക്ക് കഴിഞ്ഞാൽ | കൃഷ്ണചന്ദ്രൻസി. ഒ. ആന്റോ ജോളി അബ്രഹാം | |||||
ഇന്നുമെന്റെ കണ്ണുനീരിൽ | കെ ജെ യേശുദാസ് | ബാഗേശ്രി | ||||
പാടാം നമുക്ക് പാടാം | കെ ജെ യേശുദാസ് | എസ് പി ഷൈലജ | സിന്ധുഭൈരവി | |||
ആയിരം ഇതളുള്ള | അമ്മേ ഭഗവതി | എം എസ് വിശ്വനാഥൻ | കെ ജെ യേശുദാസ് | എസ് ജാനകി | വനസ്പതി | |
അമ്മെ ഭഗവതി | കെ ജെ യേശുദാസ് | |||||
മനസ്സുകൾ പാടുന്നു | കെ ജെ യേശുദാസ് | കെ എസ് ചിത്ര | ||||
ഞാനേ സരസ്വതി | കെ ജെ യേശുദാസ് | |||||
ആകാശ സ്വപ്നമോ | പെൺസിംഹം | ഗുണ സിംഗ് | ജോളി അബ്രഹാം | |||
പൊന്നുരുക്കി പൂമലയിൽ | ജോളി അബ്രഹാം | |||||
അയ്യയ്യോ | ||||||
പച്ച പട്ടുസാരി | ||||||
സുഖം സുഖം | ||||||
ഒന്നാം രാഗം പാടി | തൂവാനത്തുമ്പികൾ | 1987 | പെരുമ്പാവൂർ ജി. രവീന്ദ്രനാഥ് | ജി വേണുഗോപാൽ | രീതിഗൗള | |
മേഘം പൂത്തു തുടങ്ങി | കെ ജെ യേശുദാസ് | |||||
ആരും പാടാത്ത | വാടക ഗുണ്ട | 1988 | മിനി | |||
ചന്നം പിന്നം | കെ ജെ യേശുദാസ് | മിനി | ||||
ഓർമ്മകൾ വളർന്നു | ഉണ്ണികൃഷ്ണന്റെ ആദ്യത്തെ ക്രിസ്തുമസ് | ജോൺസൺ | കെ ജെ യേശുദാസ് | |||
ഓർമ്മകൾ വളർന്നു | ലതിക | |||||
നിറമാല[ഉണരുമീ ഗാനം (ദുഃഖം)] | മൂന്നാംപക്കം | ഇളയരാജ | ജി വേണുഗോപാൽ | |||
താമരക്കിളി പാടുന്നു തെയ് തെയ് തക തോം | എം.ജി. ശ്രീകുമാർഇളയരാജ | കെ എസ് ചിത്ര | കല്യാണി | |||
ഉണരുമീ ഗാനം | ജി വേണുഗോപാൽ കോറസ് | കല്യാണി | ||||
പോയ് വരൂ | സീസൺ | 1989 | പി ജയചന്ദ്രൻ പി പത്മരാജൻ | |||
സ്വപ്നങ്ങൾ തൻ തെയ്യം | കെ എസ് ചിത്ര | |||||
ഒരിക്കൽ നിറഞ്ഞും | മൃഗയ | ശങ്കർ ഗണേഷ് | കെ ജെ യേശുദാസ് | |||
ഒരു നാദം ഓർമ്മയിൽ | കെ എസ് ചിത്ര | |||||
ആഷാഢ രാത്രിയിൽ | അക്ഷരത്തെറ്റ് | ശ്യാം | ||||
ഹൃദയം കൊണ്ടെഴുതുന്ന | ശിവരഞ്ജനി | |||||
ഹൃദയം കൊണ്ടെഴുതുന്ന | കെ ജെ യേശുദാസ് | ശിവരഞ്ജനി | ||||
ഉറക്കം കൺകളിൽ | മഹായാനം | ഔസേപ്പച്ചൻ | എം ജി ശ്രീകുമാർ | വൃന്ദാവന സാരംഗ | ||
ഉറക്കം കൺകളിൽ | കെ എസ് ചിത്ര | വൃന്ദാവന സാരംഗ | ||||
സ്വാമി അയ്യപ്പാ | ശബരിമല ശ്രീ അയ്യപ്പൻ | 1990 | കെ.വി. മഹാദേവൻ | കെ ജെ യേശുദാസ് | ||
ഗണപതിയെ | കെ എസ് ചിത്ര | |||||
ദൈവം നീയെ അയ്യപ്പ | ||||||
പൂർണ്ണ ചന്ദ്രൻ വന്നു | ||||||
ശങ്കര ശശിധര | കെ ജെ യേശുദാസ് ,കോറസ് | |||||
സ്വാമി അയ്യപ്പാ | ||||||
ശ്രീ ഹരി രക്ഷകൻ | ||||||
താനേ പൂത്ത വനം | റോസ ഐ ലവ് യൂ | ജെറി അമൽദേവ് | ഉണ്ണി മേനോൻ | |||
പണ്ടൊരിക്കൽ പാവമൊരു | പി ജയചന്ദ്രൻ , | സുജാത മോഹൻ ,കോറസ് | ||||
ഈ രാഗം തീജ്വാല | ജി വേണുഗോപാൽ , | കെ എസ് ചിത്ര | ||||
പാട്ടിന്റെ പുഴയിൽ | വാണി ജയറാം | |||||
ഒരിക്കൽ നീ ചിരിച്ചാൽ | അപ്പു | സുന്ദരരാജൻ | എം ജി ശ്രീകുമാർ , | സുജാത മോഹൻ | ||
കൂത്തമ്പലത്തിൽ വച്ചോ | ||||||
സ്വർഗത്തിലോ | അക്കരെയക്കരെയക്കരെ | ഔസേപ്പച്ചൻ | എം ജി ശ്രീകുമാർ ,ഉണ്ണി മേനോൻ | ജോജോ | ||
കണ്ണുകളിൽ | ||||||
വസന്തത്തിൻ മണിച്ചെപ്പു | വർത്തമാനകാലം | ജോൺസൺ | ജി വേണുഗോപാൽ | |||
ഒരു തരി വെളിച്ചം | എം ജി ശ്രീകുമാർ | |||||
പാടുന്ന ഗാനത്തിൻ | കെ എസ് ചിത്ര | |||||
പാടുന്ന ഗാനത്തിൻ (ദുഃഖം) | ||||||
ഒന്നാം മാനം (പാത്തോസ്) | പരമ്പര | മോഹൻ സിതാര | ജി വേണുഗോപാൽ | |||
ഒന്നാം മാനം (ഹാപ്പി) | ||||||
ഈ സംഗീതം | ഖണ്ഡകാവ്യം | 1991 | രവീന്ദ്രൻ | പി ജയചന്ദ്രൻ | ||
തേൻമുള്ളുകൾ | ||||||
ഉമ്മവെച്ചുമ്മ വച്ചാടി | പഞ്ചാരമേസ്തിരി | എൻ ഉണ്ണികൃഷ്ണൻ | മിൻമിനി | |||
പിന്നെയും പാടിയോ | കള്ളനും പോലീസും | 1992 | കെ എസ് ചിത്ര | |||
ആരാരോ | ||||||
ആലോലം ഓലോലം | എം ജി ശ്രീകുമാർ | |||||
കളിക്കാം നമുക്കു കളിക്കാം | എം ജി ശ്രീകുമാർ | |||||
പിന്നെയും പാടിയോ | കൃഷ്ണചന്ദ്രൻ | |||||
മെല്ലെ മെല്ലെ വന്നു | അപാരത | ഇളയരാജ | കെ ജെ യേശുദാസ് | |||
മെല്ലെ മെല്ലെ വന്നു | ||||||
കർത്താവുയർത്തെഴുന്നേറ്റ | പി ജയചന്ദ്രൻ | |||||
മെല്ലെ മെല്ലെ [സ്ത്രീ] | കെ എസ് ചിത്ര | |||||
മണികണ്ഠ മഹിമകൾ | ശബരിമലയിൽ തങ്ക സൂര്യോദയം | എം എസ് വിശ്വനാഥൻ | കെ ജെ യേശുദാസ് | |||
ശരണാഗതൻ നിൻ പഥത്തിൽ | ||||||
അയ്യപ്പ | ||||||
ശക്തി വിനായക | കെ എസ് ചിത്ര | |||||
നീ ഇനിയും കൺതുറക്കൂ | ||||||
പാടൂ ഇനി പാടൂ | എല്ലാരും ചൊല്ലണ് | എസ്.പി. വെങ്കിടേഷ് | കെ.ജെ. യേശുദാസ് | |||
നമ്മുടെ നാടിനു മോചനം | ബാലഗോപാലൻ തമ്പി | |||||
ബന്ധുവാര് ശത്രുവാര് | ബന്ധുക്കൾ ശത്രുക്കൾ | 1993 | ശ്രീകുമാരൻ തമ്പി | കെ ജെ യേശുദാസ് | ||
ആലപ്പുഴ പട്ടണത്തിൽ | ||||||
മലയാളി | ||||||
ചുുംബനപ്പൂ കൊണ്ടു മൂടി | ||||||
പൂനിറം കണ്ടോടിവന്നൂ | കെ എസ് ചിത്ര ,കോറസ് | |||||
തൽക്കാല ദുനിയാവ് | ||||||
അള്ളാഹു അക്ബർ | ടി കെ ചന്ദ്രശേഖർ | |||||
ബന്ധുവാര് ശത്രുവാര് [F] | കെ എസ് ചിത്ര | |||||
നിറകുടമായവൾ വിളങ്ങി | സായന്തനം | എസ്.പി. വെങ്കിടേഷ് | ||||
താളമിടൂ എൻപാട്ടിനു താളമിടൂ | കെ ജെ യേശുദാസ് | |||||
വേനൽ തീയിലംബരം | ||||||
പാലക്കാടൻ | രാജകീയം | 1995 | ആദിത്യൻ | എം ജി ശ്രീകുമാർ | ||
ഒരു ജതി സ്വരം | ബിജു നാരായണൻ | |||||
പാടാം പഴയൊരു ഗീതകം [D] | എം.ജി. ശ്രീകുമാർ | സംഗീത സജിത് | ||||
എൻ്റെ കല്ല്യാണി | സുരേഷ് പീറ്റേഴ്‌സ് | |||||
ഒരു ജതി സ്വരം | കെ എസ് ചിത്ര | |||||
പാടാം പഴയൊരു ഗീതകം [സ്ത്രീ] | സംഗീത സജിത് | |||||
വിണ്ണണി പന്തൽ മേലേ | വാറണ്ട് | ജെറി അമൽദേവ് | ഉണ്ണി മേനോൻ | |||
ഹേ പുതുമഴ തുടങ്ങിയ | കെ എസ് ചിത്ര | |||||
അകലെ അകലെ (മിടുമിടുക്കിയിൽ നിന്നും വീണ്ടും പാടിയത്) | ആദ്യത്തെ കണ്മണി | എം എസ് ബാബുരാജ് | കെ ജെ യേശുദാസ് | എസ് ജാനകി | ||
ശ്രീദേവി | മണിച്ചെപ്പ് | എസ്.പി. വെങ്കിടേഷ് | കെ ജെ യേശുദാസ് | കെ എസ് ചിത്ര,കോറസ് | ||
കണ്ണീരീ മഞ്ചപ്പൂക്കളായി | ||||||
നിറകുടമായവൾ | കെ എസ് ചിത്ര | |||||
വർണ്ണമുകിൽ പാളികളിൽ | ഇഷ്ടദാനം | 1997 | മോഹൻ സിതാര | |||
പൊന്നും മേടേറി | ||||||
വർണ മുകിൽ | കെ ജെ യേശുദാസ് | |||||
കേട്ടു താരാട്ടിന്റെ താളം | ||||||
കുഞ്ഞാലില പൊന്നാലില | എം ജി ശ്രീകുമാർ | |||||
ഇളംമഞ്ഞും മുളംകാറ്റും | ||||||
കിന്നാരത്തുമ്പികൾ | കിന്നാരത്തുമ്പികൾ | 2000 | മനോ ഭാസ്കർ | കെ എസ് ചിത്ര | ||
ചിരിക്കുമ്പോൾ കൂടെ (കടൽ എന്ന ചിത്രത്തിൽ നിന്ന് ) | കനൽകിരീടം | 2002 | എം.ബി. ശ്രീനിവാസൻ | എസ് ജാനകി | ||
അയല പൊരിച്ചതുണ്ടേ [വേനലിൽ ഒരു മഴ] | താളമേളം | 2004 | എം എസ് വിശ്വനാഥൻ | എൽ.ആർ. ഈശ്വരി | ||
പാതിരാ | ഹൈവേ പോലീസ് | 2006 | എം കെ അർജ്ജുനൻ | മധു ബാലകൃഷ്ണൻ | ||
മനസ്സിൻ്റെ | ജ്യോത്സന രാധാകൃഷ്ണൻ | |||||
ചെട്ടിക്കുളങ്ങര | ഛോട്ടാ മുംബൈ | 2007 | രാഹുൽ രാജ് | എം ജി ശ്രീകുമാർ | സയനോര ഫിലിപ്പ് | |
ചെട്ടികുളങ്ങര Tell Me Now | ||||||
മധുരം മധുരം | ലക്കി ജോക്കേഴ്സ് | 2011 | എം ജയചന്ദ്രൻ | കെ ജെ യേശുദാസ് | ||
ആദ്യരാഗ | നായിക | എം കെ അർജ്ജുനൻ | ||||
കസ്തൂരി മണക്കുന്നല്ലോ | കെ ജെ യേശുദാസ് | |||||
നിലാവുപോലൊരമ്മ | കെ എസ് ചിത്ര | |||||
നനയും നിൻ മിഴിയോരം | പി ജയചന്ദ്രൻ | |||||
പഴയൊരു രജനിതൻ | കെ ജെ യേശുദാസ് | |||||
നനയും നിൻ മിഴിയോരം | പി ജയചന്ദ്രൻ | സുജാത മോഹൻ | ||||
വീണ്ടും തളിർപൊടിഞ്ഞുവോ | ബാല്യകാലസഖി | 2014 | ഷഹബാസ് അമൻ | വിജയ് യേശുദാസ് | കെ.എസ്. ചിത്ര | |
ഓർമ്മ പെയ്യുകയായി | അമ്മയ്ക്കൊരു താരാട്ട് | 2015 | ശ്രീകുമാരൻ തമ്പി | കെ ജെ യേശുദാസ് | കെ.എസ്. ചിത്ര | |
ഓർമ്മ പെയ്യുകയായി[F] | ||||||
കാറ്റും നിൻറെ പാട്ടും [F] | ||||||
കാറ്റും നിൻറെ പാട്ടും | പി ജയചന്ദ്രൻ | |||||
കൂട്ടിരിക്കാൻ പാട്ടുകളുണ്ട് | പി ജയചന്ദ്രൻ | |||||
അമ്മയ്ക്കൊരു താരാട്ട് | കെ ജെ യേശുദാസ് | |||||
ഒന്നായൊരെന്നെയിഹ | എം ജി ശ്രീകുമാർ | |||||
ശരിയേത് തെറ്റേത് | കല്ലറ ഗോപൻ | |||||
കരിനീലക്കണ്ണുള്ള | അപ്പവും വീഞ്ഞും | ഔസേപ്പച്ചൻ | വീറ്റ്‌റാഗ് | |||
വടക്കന്നം | ഭയാനകം | 2018 | എം കെ അർജ്ജുനൻ | സാബു ആലത്തൂർ | ||
നിന്നെ തൊടും | ഡോ: രശ്മി മധു | |||||
കുട്ടനാടൻ കാറ്റ് | [[ അഭിജിത്ത് കൊല്ലം]] | |||||
അടിയമ്മി | ഭാസ്കരൻ,ഉദയ്‌കുമാർ ,മിശാൽ ,ധൻജിത് | |||||
വിരൽത്തുമ്പും | ഒരു കുപ്രസിദ്ധ പയ്യൻ | ഔസേപ്പച്ചൻ | ആദർശ് അബ്രഹാം | |||
പ്രണയപ്പൂ | ദേവാനന്ദ്. | റിമി ടോമി | ||||
വിരൽത്തുമ്പും [വേർ 2] | ആദർശ് അബ്രഹാം | |||||
ഒരു കണ്ണുനീർ കണം | സുദീപ് കുമാർ | രാജലക്ഷ്മി അഭിരാം | ||||
സ്വാഗതമോതുന്നു | ഓട്ടം | 2019 | 4 മ്യൂസിക്സ് | മധു ബാലകൃഷ്ണൻ | ||
എത്ര സുന്ദരം | എ ഫോർ ആപ്പിൾ | ജെറി അമൽദേവ് | അഭിജീത് ഭട്ടാചാര്യ | കെ.എസ്. ചിത്ര | ||
തൊട്ടു തൊട്ടു വിടർന്നു | വിജയ് യേശുദാസ് | ചിന്മയി ശ്രീപദ | ||||
ഉണരാം ഉയരാം | ഡോ: രശ്മി മധു | |||||
ശരിയേത് തെറ്റേതീ വഴിയിൽ | പെർഫ്യൂം | 2022 | രാജേഷ് ബാബു | മധുശ്രീ നാരായൺ | ||
മണിവളക്കൈകളിൽ | കണ്ണാടി | സതീഷ് വിനോദ് | രമേഷ്, വിനോദ്, ബഷീർ, സതീഷ്, | റാണി, അനുനന്ദ, പ്രിൻസി, റിൻസി, സിജി | ||
മേഘം പൂത്തു തുടങ്ങി | പ്രണയവിലാസം | 2023 | പെരുമ്പാവൂർ ജി രവീന്ദ്രനാഥ് | അശ്വിൻ വിജയ്, ഭരത് സജികുമാർ, | ശ്രീജിഷ് സുബ്രമണ്യം ,സച്ചിൻ രാജ് |
അവലംബം തിരുത്തുക
- ↑ 1.0 1.1 1.2 1.3 1.4 1.5 1.6 "ശ്രീകുമാരൻ തമ്പി - പുഴ.കോമിലെ വിവരണം". പുഴ.കോം. മൂലതാളിൽ നിന്നും 2012-09-27-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2012 ജനുവരി 14.
{{cite web}}
: Check date values in:|accessdate=
(help) - ↑ 2.0 2.1 2.2 2.3 2.4 2.5 2.6 നിസാർ മുഹമ്മദ് (2010 ഏപ്രിൽ 11). ""ഹൃദയഗീതങ്ങൾ" എഴുപതല്ല, എഴുന്നൂറ്..." കണിക്കൊന്ന.കോം. മൂലതാളിൽ (ലേഖനം) നിന്നും 2011-06-30-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2014 ഏപ്രിൽ 6.
{{cite web}}
: Check date values in:|accessdate=
and|date=
(help) - ↑ "ശ്രീകുമാരൻ തമ്പിക്ക് ജെ.സി. ഡാനിയേൽ പുരസ്കാരം".
- ↑ "'അവരെന്നെ കൊച്ചുമാഷ് എന്നു വിളിച്ചു; എന്നെക്കാൾ തടിമിടുക്കുള്ള കുട്ടികൾ സ്‌കൂളിലുണ്ടായിരുന്നു'". മൂലതാളിൽ നിന്നും 2018-09-04-ന് ആർക്കൈവ് ചെയ്തത്.
- ↑ "Telugu Film Director Raj Aditya Thambi Found Dead In Hotel Room". ടോപ്ന്യൂസ്.ഇൻ. 2009 മാർച്ച് 22. ശേഖരിച്ചത് 2012 ജനുവരി 14.
{{cite web}}
: Check date values in:|accessdate=
and|date=
(help) - ↑ "താരങ്ങളുടെ താളത്തിന് തുള്ളാത്ത സംവിധായകർക്ക് വീട്ടിലിരിക്കേണ്ട ഗതികേട്: ശ്രീകുമാരൻ തമ്പി". ഗൾഫ് മാധ്യമം. മാധ്യമം. 2011 ജൂലൈ 10. മൂലതാളിൽ നിന്നും 2011-12-10-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2012 ജനുവരി 14.
{{cite web}}
: Check date values in:|accessdate=
and|date=
(help) - ↑ Mammootty First Film
- ↑ പ്രശസ്തരായ സാഹിത്യകാരന്മാർ ( ഡോ.കെ.രവീന്ദ്രൻ നായർ)
- ↑ "ദിലീപ് നടൻ, ശ്വേത-നടി, ഇന്ത്യൻ റുപ്പി മികച്ച ചിത്രം". മൂലതാളിൽ നിന്നും 2014-03-05-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2012-07-19.
- ↑ "ശ്രീകുമാരൻ തമ്പി". മലയാളസംഗീതം ഇൻഫൊ. ശേഖരിച്ചത് 2018-10-31.
{{cite web}}
: Cite has empty unknown parameter:|1=
(help)