ഭാരതഗാഥ 'ചെറുശ്ശേരി ഭാരതം' എന്നും അറിയപ്പെടുന്ന ഈ കൃതി ചിറയ്ക്കൽ കോവിലകത്ത് രാമവർമ ഇളയരാജ കൊല്ലവർഷം 1087-ൽ പ്രസാധനം ചെയ്തു. 'ചെറുശ്ശേരി ഭാരതം' എന്നു അറിയപെടുന്നുവെങ്കിലും ഇതിന്റെ കർത്താവ്‌ ചെറുശ്ശേരി നമ്പൂതിരി അല്ല എന്നാണ് പണ്ഡിത നിഗമനം. കോലത്തിരി രാജാവിന്റെ നിർദ്ദേശപ്രകാരം ഏതോ ഒരു നമ്പൂതിരി രചിചതാകാമെന്നു ശ്രീ ഉള്ളൂർ അഭിപ്രായപ്പെടുന്നു. ഭാരതകഥ ഇതിവൃത്തമായി സ്വീകരിച്ചിരിക്കുന്ന ഭാരതഗാഥ, കൃഷ്ണഗാഥയുടെ ഒരു ദുർബലാനുകരണമാണ്. എന്നാൽ സാഹിത്യപരമായി കൃഷ്ണഗാഥയോളം മേന്മ അവകാശപ്പെടാൻ ഇല്ലാത്ത ഒരു കൃതിയാണിത്.

  • 'മലയാളസാഹിത്യം കാലഘട്ടങ്ങളിലൂടെ' : എരുമേലി
"https://ml.wikipedia.org/w/index.php?title=ഭാരതഗാഥ&oldid=2284777" എന്ന താളിൽനിന്ന് ശേഖരിച്ചത്