ശാലിനി (വൃത്തം)

(ശാലിനി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

മലയാളവ്യാകരണത്തിലെ ഒരു വൃത്തമാണ്‌ ശാലിനി.

മ,മ,ത എന്നീ ഗണങ്ങളും രണ്ട് ഗുരുവും ചേർന്നാൽ ശാലിനി വൃത്തമാകും. നാലാമത്തെയും ഏഴാമത്തെയും അക്ഷരം കഴിഞ്ഞാൽ ഒരു നിർത്ത് 'യതി' ഉണ്ടായിരിക്കണം. പതിനൊന്ന് അക്ഷരമുള്ള വൃത്തമാണ് ശാലിനി.

ഉദാഹരണത്തിന്, ദാക്ഷിണ്യം രണ്ടില്ല ബന്ധുക്കളോടും. ഇത് തിരിക്കുമ്പൊൾ ദാക്ഷിണ്യം, രണ്ടില്ല, ബന്ധുക്ക,, ളോടും ഇങ്ങനെ വരും. ആദ്യത്തെ ഗണം സർവ്വഗുരുവായത് കൊണ്ട് മഗണം. രണ്ടാമത്തേതും മൂന്നാമത്തേതും അന്ത്യലഘുവായി വരുന്നത് കൊണ്ട് തഗണം. അത് കഴിഞ്ഞു വരുന്ന രണ്ട് അക്ഷരങ്ങളിൽ ആദ്യത്തേത് നീട്ട് വരുന്നത് കൊണ്ട് ഗുരു. രണ്ടാമത്തേത് അവസാനം അം എന്ന് വരുന്നത് കൊണ്ട് ഗുരു.

ഉദാഹരണം

തിരുത്തുക

നാരായണീയത്തിലെ ഇരുപത്താറാം ദശകത്തിലെ (ഗജേന്ദ്രമോക്ഷം) ശ്ലോകങ്ങൾ ഈ വൃത്തത്തിലാണ്.

"ഇന്ദ്രദ്യുമ്നഃ പാണ്ഡ്യഖണ്ഡാധിരാജ-
സ്ത്വദ്ഭക്താത്മാ ചന്ദനാദ്രൗ കദാചിത്‌
ത്വത്സേവായാം മഗ്നധീരാലുലോകേ
നൈവാഗസ്ത്യം പ്രാപ്തമാതിഥ്യകാമം"


"https://ml.wikipedia.org/w/index.php?title=ശാലിനി_(വൃത്തം)&oldid=2388279" എന്ന താളിൽനിന്ന് ശേഖരിച്ചത്