യതി (വൃത്തശാസ്ത്രം)
(വൃത്തശാസ്ത്രം: യതി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
യതി എന്നത് കൊണ്ട് സൂചിപ്പിക്കുന്നത് വൃത്തബദ്ധമായ ശ്ലോകങ്ങളിൽ ഒരു പാദത്തിൽ ചിലയിടങ്ങളിൽ വേണ്ട ചെറിയ ഒരു വിരാമത്തിനെ ആണ്. [1]. "പാദത്തിൽ മുറിയുന്നേടം യതി മുട്ടുകളെന്നപോൽ" എന്ന് വൃത്തമഞ്ജരിയിലെ പരിഭാഷാപ്രകരണത്തിൽ കൊടുത്തിരിക്കുന്നു
- ഉദാഹരണം
“ | മതി മതി പറയേണ്ടാബ്ഭാർഗ്ഗവസ്വർഗ്ഗമാകും ക്ഷിതിയ ഹഹ! വഹിക്കും ദർമ്മരാജ്യാഭിധാനം |
” |
എന്ന മാലിനി വൃത്തത്തിലുള്ള ശ്ളോകം (മഹാകവി ഉള്ളൂരിന്റെ മഹാകാവ്യമായ ഉമാകേരളത്തിലെ) ചൊല്ലുമ്പോൾ "മതി മതി പറയേണ്ടാബ്ഭാർഗ്ഗവസ്വർഗ്ഗമാകും" എന്നത് ഒരു പാദം തന്നെയാണെങ്കിലും "മതി മതി പറയേണ്ടാ" എന്ന് ചൊല്ലി ഒന്ന് നിർത്തി വേണം "ഭാർഗ്ഗവസ്വർഗ്ഗമാകും" എന്ന് ചൊല്ലാൻ
അവലംബങ്ങൾ
തിരുത്തുക- ↑ വൃത്തമഞ്ജരിയിലെ പരിഭാഷാപ്രകരണം