മഹാകാവ്യം
നിയതമായ ചില ലക്ഷണങ്ങളോടെ രചിക്കപ്പെടുന്ന ബൃഹത്തായ കാവ്യങ്ങൾ. നിയോക്ലാസിക് സാഹിത്യപ്രസ്ഥാനത്തിൽ പെടുന്നു.
സംസ്കൃതാലങ്കാരികന്മാർ നിർദ്ദേശിച്ചിട്ടുള്ള ലക്ഷണങ്ങൾതിരുത്തുക
മഹാകാവ്യത്തെ സർഗ്ഗങ്ങളായി വിഭജിച്ചിരിക്കുന്നു. ഒരു കാവ്യത്തിൽ സർഗ്ഗങ്ങൾ ഏഴിൽ കുറയരുത്. ഒരു സർഗ്ഗത്തിൽ അമ്പതിൽ കുറയാതെ ശ്ലോകങ്ങൾ ഉണ്ടാവണം. ഓരോ സർഗ്ഗവും ഓരോ വൃത്തത്തിൽ എഴുതണം. സർഗ്ഗത്തിന്റെ അവസാനപദ്യത്തിനു വൃത്തം വ്യത്യാസപ്പെടുത്താം. സർഗ്ഗങ്ങൾ തമ്മിൽ വിഷയപ്രതിപാദനത്തിൽ ബന്ധപ്പെട്ടിരിക്കണം.
വിഷയം മഹത്തായ ഒരു ജീവിതത്തിന്റെ അഥവാ വംശത്തിന്റെ ചരിത്രമായിരിക്കണം. കാവ്യാരംഭത്തിൽ ആശിസ്സ്, നമസ്കാരം, വസ്തുനിർദ്ദേശം ഇവ വേണം. ധീരോദാത്തനും സദ്കുലജാതനുമാവണം നായകൻ. നായിക മാതൃകാവനിതയായിരിക്കണം. ശൃംഗാരവീരശാന്തങ്ങളിൽ ഒന്ന് അംഗിയായ രസവും മറ്റുള്ളവ അംഗങ്ങളുമാവണം. നായകന് ഉയർച്ചയുണ്ടാവുന്ന തരത്തിലാവണം കഥ. പുരുഷാർത്ഥപ്രാപ്തിക്ക് പ്രയോജനപ്പെടുന്ന കഥകൾക്ക് പ്രാമുഖ്യം നല്കണം. നഗരം, ശൈലം, ഋതു, വിവാഹം, യുദ്ധം, അർണ്ണവം, ഉദയം, അസ്തമയം മുതലായവ വർണ്ണിക്കണം.
ലക്ഷണനിർണയം ചെയ്തത്തിരുത്തുക
ദണ്ഡി (കാവ്യാദർശം എന്ന കൃതി)
സംസ്കൃതത്തിലെ മഹാകാവ്യങ്ങൾതിരുത്തുക
മേല്പറഞ്ഞ ലക്ഷണമൊത്തവ അഞ്ചെണ്ണമാണുള്ളത്.
- കുമാരസംഭവം – കാളിദാസൻ
- രഘുവംശം – കാളിദാസൻ
- ശിശുപാലവധം – മാഘൻ
- കിരാതാർജ്ജുനീയം – ഭാരവി
- നൈഷധം – ശ്രീഹർഷൻ
മലയാളത്തിലെ മഹാകാവ്യങ്ങൾതിരുത്തുക
ചരിത്രം
പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനത്തോടെ മലയാളസാഹിത്യത്തിലേക്കു ധാരാളം സാഹിത്യപ്രസ്ഥാനങ്ങളെത്തിച്ചേർന്നു. കേരളവർമ്മ വലിയകോയിത്തമ്പുരാന്റെ വിവർത്തനത്തിലൂടെ സംസ്കൃതത്തിൽ നിന്നു മലയാളത്തിലേക്കു കടന്നുവന്ന പ്രസ്ഥാനമാണിത്. കേരളത്തിൽ ആദ്യമുണ്ടായ സംസ്കൃതമഹാകാവ്യം സുകുമാരകവിയുടെ ശ്രീകൃഷ്ണവിലാസമാണ്. സംസ്കൃതാലങ്കാരികന്മാരുടെ ലക്ഷണമനുസരിച്ച് മലയാളത്തിലുണ്ടായ ആദ്യത്തെ മഹാകാവ്യമാണ് രാമചന്ദ്രവിലാസം. രചിച്ചത് – അഴകത്തു പത്മനാഭക്കുറുപ്പ്.
കേരളത്തിൽ രചിക്കപ്പെട്ട സംസ്കൃതമഹാകാവ്യങ്ങൾതിരുത്തുക
- മൂഷികവംശം – അതുലമഹാകവി
- ശിവവിലാസം – ദാമോദരച്ചാക്യാർ
- ശ്രീകൃഷ്ണവിജയം – ശങ്കരകവി
- രാഘവീയം – രാമപാണിവാദൻ
- വിശാഖവിജയം – വലിയകോയിത്തമ്പുരാൻ
- ആംഗലസാമ്രാജ്യം – ഏ.ആർ. രാജരാജവർമ്മ
- ക്രിസ്തുഭാഗവതം – പ്രൊഫ. പി.സി. ദേവസ്യ
- നവഭാരതം – മുതുകുളം ശ്രീധർ
- വിശ്വഭാനു – ഡോ. പി.കെ. നാരായണപിള്ള (1982 ലെ കേന്ദ്രസാഹിത്യ അക്കാദമി പുരസ്കാരം)
- ശ്രീനാരായണവിജയം – പ്രൊഫ. കെ. ബാലരാമപ്പണിക്കർ
- കേരളോദയം – ഡോ. കെ.എൻ. എഴുത്തച്ഛൻ (1979ലെ കേന്ദ്രസാഹിത്യ അക്കാദമി പുരസ്കാരം)
മലയാളത്തിലുണ്ടായ മഹാകാവ്യങ്ങളിൽ ചിലത്തിരുത്തുക
- രാമചന്ദ്രവിലാസം – അഴകത്ത് പത്മനാഭക്കുറുപ്പ്
- രുഗ്മാംഗദചരിതം – പന്തളം കേരളവർമ്മ
- ഉമാകേരളം – ഉള്ളൂർ എസ്. പരമേശ്വരയ്യർ
- കേശവീയം – കെ.സി. കേശവപിള്ള
- ചിത്രയോഗം – വള്ളത്തോൾ നാരായണമേനോൻ
- ഗാന്ധി ഭാരതം - പാലാ നാരായണൻ നായർ
- ശ്രീയേശുചരിതം – കട്ടക്കയം ചെറിയാൻ മാപ്പിള
- പാണ്ഡവോദയം – കൊടുങ്ങല്ലൂർ കൊച്ചുണ്ണിത്തമ്പുരാൻ[1]
- രാഘവാഭ്യുദയം – വടക്കുംകൂർ രാജരാജവർമ്മ
- വിശ്വദീപം – പുത്തൻകാവ് മാത്തൻ തരകൻ
- മാർത്തോമാവിജയം – സിസ്റ്റർ മേരി ബനീഞ്ജ
- മാഹമ്മദം – പൊൻകുന്നം സെയ്ദു മുഹമ്മദ്[2]
- വീരകേരളം മഹാകാവ്യം- കൈതക്കൽ ജാതവേദൻ [3]
- ഗുരുദേവ കർണാമൃതം - കിളിമാനൂർ കേശവൻ
- ക്രിസ്തുചരിതം -കെ.എം.വർഗ്ഗീസ്
- മേരിവിജയം - ഫാദർ സെബാസ്റ്റ്യൻ
- ദിവ്യസംഗീതം -ടി.വി. മാത്യൂ
- ഗുരുപഥം - കിളിമാനൂർ രമാകാന്തൻ
- ചികുരബന്ധനം - അഷ്ടമിച്ചിറ പി. ചന്ദ്രശേഖര വാര്യർ
- ബദ്ർ ഖിസ്സപ്പാട്ട് - മോയിൻ കുട്ടി വൈദ്യർ
സംസ്കൃതത്തിൽ നിന്നും മലയാളത്തിലേക്കു പരിഭാഷപ്പെടുത്തിയതിൽ ചിലത്തിരുത്തുക
- കുമാരസംഭവം – ഏ.ആർ. രാജരാജവർമ്മ
- രഘുവംശം – കുണ്ടൂർ നാരായണമേനോൻ
- ബുദ്ധചരിതം – മയ്യനാട് സി.പി. കേശവൻ വൈദ്യർ
- ശിശുപാലവധം – കിളിമാനൂർ ശങ്കരവാര്യർ
- കുമാരസംഭവം - അഷ്ടമിച്ചിറ പി. ചന്ദ്രശേഖര വാര്യർ
- രഘുവംശം - അഷ്ടമിച്ചിറ പി. ചന്ദ്രശേഖര വാര്യർ
കുറിപ്പുകൾതിരുത്തുക
<references>
- ↑ പാണ്ഡവോദയം മഹാകാവ്യം[പ്രവർത്തിക്കാത്ത കണ്ണി], ഗ്രന്ഥം.ഓർഗ്
- ↑ പ്രബോധനം വാരിക 2016-01-01
- ↑ പ്രസാദ് മുല്ലപ്പള്ളി (04 സെപ്റ്റംബർ 2010). "മലയാളത്തിൽ വീണ്ടും ഒരു മഹാകാവ്യം; ഇതിവൃത്തം പഴശ്ശി ചരിത്രം". മാതൃഭൂമി. മൂലതാളിൽ (പത്രലേഖനം) നിന്നും 2012-08-18-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 15 മെയ് 2014.
{{cite news}}
: Check date values in:|accessdate=
and|date=
(help)