ത്രിഷ്ടുപ്ഛന്ദസ്സിലുള്ള വൃത്തമാണ്‌ ഇന്ദ്രവജ്ര. ഇത് ഒരു സംസ്കൃതവൃത്തമാണ്. സംസ്കൃതത്തിൽ ഇത് ഇന്ദ്രവജ്രാ (इन्द्रवज्रा) എന്നറിയപ്പെടുന്നു.

ലക്ഷണം മലയാളത്തിൽ:

ലക്ഷണം സംസ്കൃതത്തിൽ:

രണ്ട് തഗണങ്ങളും തുടർന്ന് ജഗണവും രണ്ട് ഗുരുക്കളും ക്രമേണ വരുന്നത് ഇന്ദ്രവജ്ര എന്ന വൃത്തം.

ത ത ജ എന്നീ മൂന്നു ഗണങ്ങളും രണ്ട് ഗുരുവും വന്നാൽ ഇന്ദ്രവജ്രയാകും. ലക്ഷണത്തിൽ ഇതിനോടു സാദൃശ്യമുള്ള മറ്റൊരു വൃത്തമാണ്‌ ഉപേന്ദ്രവജ്ര; ഇതിൽ ആദ്യം ത ഗണത്തിനു പകരം ജ ഗണം വരണം.

കൊടുങ്ങല്ലൂർ കൊച്ചുണ്ണി തമ്പുരാന്റെ കാന്തവൃത്തം എന്ന ഗ്രന്ഥത്തിലെ ലക്ഷണം

11 അക്ഷരങ്ങൾ ഒരു പാദത്തിലുള്ള ഈ വൃത്തത്തിൽ 3,6,7,9 എന്നീസ്ഥാനത്തുള്ള അക്ഷരങ്ങൾ ലഘുവാക്കണം. ബാക്കിയുള്ളവ ഗുരുവായും പരിഗണിക്കണമെന്നു ഇവിടെ പറയുന്നു. ഇതു ഓർത്തുവയ്ക്കാനും മനസ്സിലാക്കാനും എളുപ്പമാണ്.

ഉദാഹരണങ്ങൾ

തിരുത്തുക

ഉദാ:-1

ഉദാ:-2

ഇവകൂടി കാണുക

തിരുത്തുക

കുറിപ്പുകൾ

തിരുത്തുക

ഒരു വരിയിൽ ഇന്ദ്രവജ്രയും അടുത്തവരിയിൽ ഉപേന്ദ്രവജ്രയും വന്നാൽ ഉണ്ടാകുന്ന വൃത്തമാണ്‌ ഉപജാതി. ഇവ്വിധം ഇന്ദ്രവംശയും വംശസ്ഥവും വരുന്നത് മറ്റൊരു ഉപജാതിയാണ്‌.

ആധാരങ്ങൾ

തിരുത്തുക
  1. കേദാരഭട്ടൻ രചിച്ച വൃത്തരത്നാകരം


"https://ml.wikipedia.org/w/index.php?title=ഇന്ദ്രവജ്ര_(വൃത്തം)&oldid=3851177" എന്ന താളിൽനിന്ന് ശേഖരിച്ചത്