വർണ്ണവൃത്തങ്ങളിൽ എഴുതപ്പെട്ട പദ്യങ്ങളുടെ ഒരു വരിയിൽ എത്ര അക്ഷരങ്ങളുണ്ടു് എന്ന കണക്കാണു ഛന്ദസ്സ്. ഒരു വരിയിൽ 1 അക്ഷരം മുതൽ 26 അക്ഷരം വരെയുള്ള പദ്യരൂപത്തെ വൃത്തം എന്നു വിളിക്കുന്നു. 26-ൽ കൂടുതൽ അക്ഷരങ്ങളുള്ളവയെ ദണ്ഡകം എന്നും വിളിക്കുന്നു.

"ഛന്ദസെന്നാലക്ഷരങ്ങളിത്രയെന്നുള്ള ക്ലിപ്തിയാം"


ഒരു വരിയിലുള്ള അക്ഷരങ്ങളുടെ അടിസ്ഥാനത്തിൽ താഴെക്കൊടുക്കുന്ന 26 ഛന്ദസ്സുകളുണ്ടു്. ഓരോ ഛന്ദസ്സിലും ഗുരുലഘു വിന്യാസഭേദത്താൾ അനേകം വൃത്തങ്ങൾ ഉൾപ്പെടുന്നു. ഒരു പാദത്തിലെ അക്ഷരങ്ങളുടെ എണ്ണം, ഛന്ദസ്സിന്റെ പേര്, ആ ഛന്ദസ്സിൽ വരുന്ന വൃത്തങ്ങൾ എന്ന ക്രമത്തിൽ പട്ടികപ്പെടുത്തിയിരിക്കുന്നു.

ഒരു പാദത്തിലെ
അക്ഷരങ്ങളുടെ എണ്ണം
ഛന്ദസ്സ് വൃത്തങ്ങൾ
1 ഉക്ത
2 അത്യുക്ത
3 മധ്യ
4 പ്രതിഷ്ഠ
5 സുപ്രതിഷ്ഠ
6 ഗായത്രി
7 ഉഷ്ണിക്
8 അനുഷ്ടുപ്പ് അനുഷ്ടുപ്പ്, ശ്ലോകം, വക്ത്രം, പഥ്യാവക്ത്രം (യുഗ്മവിപുല), വിദ്യുന്മാലാ, ചിത്രപദാ, മാണവകം,
9 ബൃഹതി
10 പം‌ക്തി
11 ത്രിഷ്ടുപ്പ് ഇന്ദ്രവജ്ര, ഉപേന്ദ്രവജ്ര, ഉപജാതി, ദോധകം, രഥോദ്ധത, സ്വാഗത
12 ജഗതി വംശസ്ഥം, ദ്രുതവിളംബിതം, ഭുജംഗപ്രയാത്രം, പ്രഹർഷിണി
13 അതിജഗതി
14 ശക്വരി വസന്തതിലകം , ഇന്ദുവദന
15 അതിശക്വരി മാലിനി
16 അഷ്ടി പഞ്ചചാമരം
17 അത്യഷ്ടി ശിഖരിണി, പൃഥ്വി, മന്ദാക്രാന്ത,
18 ധൃതി മല്ലിക
19 അതിധൃതി ശാർദ്ദൂലവിക്രീഡിതം,
20 കൃതി
21 പ്രകൃതി സ്രഗ്ദ്ധര, കുസുമമഞ്ജരി
22 ആകൃതി മത്തേഭം
23 വികൃതി
24 സംകൃതി
25 അഭികൃതി
26 ഉൽകൃതി

അനുഷ്ടുപ്പിൽ (8 അക്ഷരം) താണ വൃത്തം വളരെ ചെറുതും പ്രകൃതിക്കു (21 അക്ഷരം) മുകളിൽ ഉള്ളതു വളരെ വലുതാണെന്നും അതിനാൽ അവയെ അധികം ഉപയോഗിക്കരുതെന്നും വൃത്തമഞ്ജരി പറയുന്നു.

ഗായത്രി ഛന്ദസ്സിൽ ഒരുവരിയിൽ 8 അക്ഷരങ്ങൽ വീതംആകെ 24 അക്ഷരങ്ങൾ ആകുന്നു. എന്നാൽ വേദമന്ത്രം ആയി അറീയപ്പെടുന്ന മന്ത്രത്തിനു 23 അക്ഷരങ്ങൾ മാത്രം ഉള്ളതിനാൽ ഇതിന്റെ ഛന്ദസ്സ് നിച്രുഗായത്രി ആകുന്നു.

ഇവകൂടി കാണുക തിരുത്തുക