ദണ്ഡകം (ഛന്ദഃശാസ്ത്രം)
(ദണ്ഡകം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഛന്ദഃശാസ്ത്രം അനുസരിച്ച്, ഇരുപത്തിയാറിൽ കൂടുതൽ അക്ഷരങ്ങൾ ഒരു വരിയിൽ വരുന്നതരം പദ്യങ്ങൾ നിർമ്മിക്കാനുള്ള തോതുകളാണ് ദണ്ഡകങ്ങൾ. "ദണ്ഡ് പോലെ നീണ്ടുപോകുന്നത് " എന്ന അർഥത്തിലാണ് ദണ്ഡകം എന്ന പേര്. പതിപാദം 26ൽ കുറവ് അക്ഷരങ്ങൾ വരുന്നവയെ ഛന്ദസ്സ് എന്നാണ് പറയുന്നത്. ഛന്ദോബദ്ധമായി പദ്യം ചമക്കുന്നതിനുള്ള തോതുകളെ വൃത്തങ്ങൾ എന്ന് പറയുന്നു. 27 അക്ഷരം മുതൽ 999 വരെ അക്ഷരപാദമുള്ള ദണ്ഡകങ്ങളുണ്ട്. 'ചണ്ഡവൃഷ്ടിപ്രയാതം', 'പ്രതിചക്രം' തുടങ്ങിയ ദണ്ഡകങ്ങൾ പ്രതിപാദം 27 അക്ഷരം വരുന്നവയാണ്. ഉദാ:-
"ക്ഷോണീന്ദ്രപത്നിയുടെ വാണീം നിശമ്യ പുനരേണീ വിലോചന നടുങ്ങീ, മിഴിയിണ കലങ്ങീ, വിവശതയിൽ മുങ്ങീ, പലതടവുമതിനു പുനരവളൊടു പറഞ്ഞളവു പരുഷമൊഴി കേട്ടുടനടങ്ങീ; - (കീചകവധം)