മധു (നടൻ)
മലയാളചലച്ചിത്ര ലോകത്തെ പ്രമുഖ അഭിനേതാക്കളിൽ ഒരാളാണ് മധു (ജനനം: സെപ്റ്റംബർ 23, 1933 [1]). തിരുവനന്തപുരം മേയറായിരുന്ന പരമേശ്വരൻ പിള്ളയുടെയും തങ്കമ്മയുടേയും മൂത്തപുത്രനായി ജനിച്ചു. യഥാർത്ഥ പേര് മാധവൻ നായർ. മലയാള സിനിമയുടെ ശൈശവം മുതൽ ഒപ്പമുണ്ടായിരുന്ന ഈ നടൻ ഇപ്പോഴും അഭിനയ രംഗത്ത് സജീവമാണ്. ഇടക്ക് നിർമ്മാണ, സംവിധാന മേഖലകളിലും സാന്നിധ്യമറിയിച്ചു. നിലവിൽ ഇപ്റ്റ സംസ്ഥാന പ്രസിഡന്റായും സാംസ്ക്കാരിക രംഗത്ത് നിറഞ്ഞ് നിൽക്കുന്നു. 2013-ൽ ഇദ്ദേഹത്തിനു പത്മശ്രീ പുരസ്കാരം ലഭിച്ചു.
മധു | |
---|---|
![]() 2008 ലെ അമ്മയുടെ ജനറൽ ബോഡി മീറ്റിംഗിൽ | |
ജനനം | സെപ്റ്റംബർ 23, 1933 |
തൊഴിൽ | ചലച്ചിത്രനടൻ |
ജീവിതപങ്കാളി(കൾ) | ലക്ഷ്മി |
കുട്ടികൾ | ഉമ |
പശ്ചാത്തലംതിരുത്തുക
വിദ്യാർത്ഥിയായിരിക്കെ നാടക രംഗത്ത് സജീവമായി. പിന്നീട് കലാപ്രവർത്തനങ്ങൾക്ക് അവധി നൽകി പഠനത്തിൽ ശ്രദ്ധകേന്ദ്രീകരിച്ചു. ബനാറസ് ഹിന്ദു സർവകലാശാലയിൽനിന്ന് ബിരുദവും തുടർന്ന് ബിരുദാനന്തര ബിരുദവും നേടി നാഗർകോവിലിലെ സ്കോട്ട് ക്രിസ്ത്യൻ കോളേജിൽ അദ്ധ്യാപകനായി.
അപ്പോഴും മാധവൻ നായരുടെ മനസ്സിലെ അഭിനയമോഹം കെട്ടങ്ങിയിരുന്നില്ല. ഒരിക്കൽ നാഷണൽ സ്കൂൾ ഓഫ് ഡ്രാമയുടെ പരസ്യം പത്രത്തിൽ കണ്ട അദ്ദേഹം രണ്ടും കൽപ്പിച്ച് അദ്ധ്യാപക ജോലി രാജിവച്ച് ഡൽഹിക്ക് വണ്ടികയറി. 1959 ൽ നാഷണൽ സ്കൂൾ ഓഫ് ഡ്രാമയുടെ ആദ്യ ബാച്ചിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ട ഏക മലയാളിയുമാണ് മധു.[2] എൻ.എസ്.ഡിയിൽ പഠിക്കുന്ന കാലത്താണ് രാമു കാര്യാട്ടുമായി അടുപ്പത്തിലായത്. പഠനം പൂർത്തിയാക്കിയശേഷം നാടക രംഗത്ത് സജീവമാകാനായിരുന്നു ഉദ്ദേശ്യം. പക്ഷേ നിയോഗം മറ്റൊന്നായിരുന്നു.
സിനിമയിൽതിരുത്തുക
ക്വാജ അഹ്മദ് അബ്ബാസ് ഒരുക്കിയ സാത്ത് ഹിന്ദുസ്ഥാനി എന്ന ഹിന്ദി ചിത്രത്തിൽ അരങ്ങേറ്റം കുറിച്ച മധുവിന്റെ ജൈത്രയാത്ര മലയാള സിനിമാ ചരിത്രത്തിലെ ശ്രദ്ധേയമായ അധ്യായമാണ്. ആദ്യ മലയാളചിത്രം രാമു കാര്യാട്ടിന്റെ മൂടുപടം ആയിരുന്നു. ആദ്യം പുറത്തിറങ്ങിയ ചിത്രം ശോഭനാ പരമേശ്വരൻ നായർനിർമിച്ച് എൻ.എൻ പിഷാരടി സംവിധാനംചെയ്ത നിണമണിഞ്ഞ കാല്പാടുകൾ ആണ്. ഈ ചിത്രത്തിൽ പ്രേം നസീറിന്റെ നായകകഥാപാത്രത്തെ വെല്ലുന്ന പ്രകടനത്തിലൂടെ മധു പ്രേക്ഷകരുടെ ശ്രദ്ധപിടിച്ചുപറ്റി. നിർമാതാക്കൾ സത്യനുവേണ്ടി മാറ്റിവച്ചിരുന്ന വേഷമായിരുന്നു ഇത്. തിക്കുറിശ്ശി സുകുമാരൻ നായർ ആണ് മാധവൻ നായരെ മധു ആക്കി മാറ്റിയത്.
പ്രേംനസീറും സത്യനും നിറഞ്ഞു നിൽക്കുന്ന കാലത്താണ് സിനിമയിൽ രംഗപ്രവേശം നടത്തിയതെങ്കിലും അധികം വൈകാതെ സ്വതസ്സിദ്ധമായ അഭിനയശൈലിയിലൂടെ സ്വന്തമായ ഒരു ഇടം നേടിയെടുക്കാൻ മധുവിനായി. ക്ഷുഭിത യൗവനവും പ്രണയാതുരനായ കാമുകനുമൊക്കെയായി അദ്ദേഹം പ്രേക്ഷകരുടെ മനം കവർന്നു.
ചെമ്മീൻ എന്ന വഴിത്തിരിവ്‌തിരുത്തുക
മലയാള സിനിമാ ചരിത്രത്തിലെ നാഴികക്കല്ലെന്ന് വിശേഷിപ്പിക്കപ്പെടുന്ന ചെമ്മീനാണ് മധുവിന്റെ അഭിനയ ജീവിതത്തിലും വഴിത്തിരിവുണ്ടാക്കിയത്. കറുത്തമ്മയെ കുടിയിരുത്തിയ പ്രണയതരളമായ മനസുമായി ജീവിച്ച പരീക്കുട്ടി മലയാളികളുടെ ഹൃദയത്തിലേക്കാണ് നടന്നു കയറിയത്. മന്നാഡേ ആലപിച്ച 'മാനസമൈനേ വരൂ....' എ ഗാനം മധുവാണ് പാടിയതെന്നുവരെ ജനം വിശ്വസിച്ചു.
പതിറ്റാണ്ടുകൾക്കുശേഷവും മധുവിനെ കാണുമ്പോൾ ചെമ്മീനിലെ സംഭാഷങ്ങളും ഗാനങ്ങളുമാണ് പ്രേക്ഷകരുടെ മനസ്സിൽ ഓടിയെത്തുത്.മിമിക്രി താരങ്ങൾ ഈ നടനെ അനുകരിക്കാൻ ഉപയോഗിക്കുന്നതും ഇതേ ചിത്രത്തിലെ സംഭാഷണങ്ങളാണ്.
പിന്നീട് ഒട്ടേറെ ചിത്രങ്ങളിൽ നായക വേഷത്തിൽ മധു തിളങ്ങി. ഭാർഗവീ നിലയം, അദ്ധ്യാപിക, മുറപ്പെണ്ണ്, ഓളവും തീരവും, അശ്വമേഥം, തുലാഭാരം, ആഭിജാത്യം, സ്വയംവരം, ഉമ്മാച്ചു, തീക്കനൽ, യുദ്ധകാൺഠം, നീതിപീതം, ഇതാ ഇവിടെവരെ തുടങ്ങിയ ചിത്രങ്ങളിലുടെ മധു മലയാള സിനിമയുടെ അവിഭാജ്യ ഘടകമായി മാറി.
കാലം മാറുന്നതിനൊപ്പം ചെയ്യുന്ന വേഷങ്ങളും മാറാൻ അദ്ദേഹത്തിനു മടിയില്ലായിരുന്നു. മുഖ്യധാരാ സിനിമയിലും സമാന്തര സിനിമയിലും ടെലിവിഷൻ പരമ്പരകളിലും അദ്ദേഹം സാന്നിദ്ധ്യമറിയിച്ചു. അതുകൊണ്ടുതന്നെ മധു എന്ന നായകനെ മനസ്സിൽ കുടിയിരുത്തിയ ആരാധകർ കുടുംബനാഥനും മുത്തച്ഛനുമൊക്കെയായി അദ്ദേഹം എത്തിയപ്പോൾ ഇരുകൈകളും നീട്ടി സ്വീകരിച്ചു.
അഭിനയത്തിനപ്പുറംതിരുത്തുക
മധുവിന്റെ ജീവിതം കാമറയ്ക്കുമുന്നിൽ മാത്രം ഒതുങ്ങി നിൽക്കുതായിരുന്നില്ല. താരജാഡ തൊട്ടു തീണ്ടാത്ത സ്നേഹബന്ധങ്ങൾക്ക് ഉടമയായിരുന്നു അദ്ദേഹം സംവിധായകൻ, നിർമാതാവ്, സ്റ്റുഡിയോ ഉടമ, സ്കൂൾ ഉടമ, കർഷകൻ തുടങ്ങിയ റോളുകളിലും തിളങ്ങി.
മലയാള സിനിമയെ ചെന്നൈയിൽനിന്നും കേരളത്തിലേക്ക് പറിച്ചുനടുന്ന കാലഘട്ടത്തിലാണ് തിരുവനന്തപുരത്ത് വള്ളക്കടവിൽ ഉമാ സ്റ്റുഡിയോ സ്ഥാപിച്ചത്. മറ്റു പല സിനിമാ നിർമാതാക്കൾക്കും ഈ സ്റ്റുഡിയോ അനുഗ്രഹമായി.
1970ൽ പുറത്തിറങ്ങിയ പ്രിയ ആയിരുന്നു മധു ആദ്യമായി സംവിധാനം ചെയ്ത ചിത്രം. തുടർന്ന് പതിനാലോളം ചിത്രങ്ങൾ സംവിധാനം ചെയ്തു. മാന്യശ്രീ വിശ്വാമിത്രൻ, സംരംഭം തുടങ്ങിയ ചിത്രങ്ങളാണ് അദ്ദേഹം നിർമിച്ചത്. പ്രിയ, സിന്ദൂരച്ചെപ്പ് എന്നിവ മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള സംസ്ഥാന അവാർഡ് നേടിയിരുന്നു.
കുടുംബംതിരുത്തുക
പരേതയായ ജയലക്ഷ്മിയാണ് മധുവിന്റെ ഭാര്യ. ഇവർക്ക് ഉമ എന്ന പേരിൽ ഒരു മകളുണ്ട്.
പുരസ്കാരങ്ങൾതിരുത്തുക
- 1980 സംസ്ഥാന സർക്കാരിന്റെ പ്രത്യേക പുരസ്കാരം
- 1995 മികച്ച കുട്ടികളുടെ ചിത്രത്തിനുള്ള(നിർമാതാവ്) അവാർഡ് (മിനി എന്ന ചിത്രത്തിന്)
- 2004 സമഗ്ര സംഭാവനക്കുള്ള ജെ. സി ഡാനിയൽ അവാർഡ്
- 2013 പത്മശ്രീ പുരസ്കാരം[3]
മധു -ചലച്ചിത്രസംഭാവനകൾതിരുത്തുക
മലയാളംതിരുത്തുക
തമിഴ്തിരുത്തുക
- ധർമ്മദുരൈ (1991)
സംവിധാനംതിരുത്തുക
- ഒരു യുഗസന്ധ്യ (1986)
- ഉദയം പടിഞ്ഞാറ് (1986)
- ആരാധന (1977) –
- ധീരസമീരേ യമുനാ തീരേ (1976)
- തീക്കനൽ (1976)
- അക്കൽദാമ (1975)
- കാമം ക്രോധം മോഹം(1975)
- മാന്യശ്രീ വിശ്വാമിത്രൻ (1974)
- നീലക്കണ്ണുകൾ (1974)
- സാഥി (1972)
- സിന്ദൂരച്ചെപ്പ് (1971)
- പ്രിയ (1970)
നിർമ്മാണംതിരുത്തുക
ക്ര.നം. | സിനിമ | വർഷം | സംവിധാനം |
---|---|---|---|
1 | സതി | 1972 | മധു |
2 | മാന്യശ്രീ വിശ്വാമിത്രൻ | 1974 | മധു |
3 | അക്കൽദാമ | 1975 | മധു |
4 | കാമം ക്രോധം മോഹം | 1975 | മധു |
5 | അസ്തമയം | 1978 | പി ചന്ദ്രകുമാർ |
6 | കൈതപ്പൂ | 1978 | രഘുരാമൻ |
7 | പ്രഭാതസന്ധ്യ | 1979 | പി ചന്ദ്രകുമാർ |
8 | ശുദ്ധികലശം | 1979 | പി ചന്ദ്രകുമാർ |
9 | വൈകി വന്ന വസന്തം | 1980 | ബാലചന്ദ്ര മേനോൻ |
10 | ഗൃഹലക്ഷ്മി (ചലച്ചിത്രം) | 1981 | എം കൃഷ്ണൻ നായർ |
11 | അർച്ചന ടീച്ചർ | 1981 | പി എൻ മേനോൻ |
12 | ഞാൻ ഏകനാണ് | 1982 | പി ചന്ദ്രകുമാർ |
13 | രതിലയം | 1983 | പി ചന്ദ്രകുമാർ |
14 | ഉദയം പടിഞ്ഞാറ് | 1986 | മധു |
15 | മിനി | 1995 | പി ചന്ദ്രകുമാർ |
പിന്നണിഗാനംതിരുത്തുക
- സഹകരിക്കട്ടെ സഹകരിക്ക [Bit] ... രമണൻ (1967)
- അറിയൂ [Bit] ... രമണൻ (1967)
- രമണീയെന്നിൽ [Bit] ... രമണൻ (1967)
അവലംബംതിരുത്തുക
- ↑ http://www.madhyamam.com/movies/node/522
- ↑ മാത്റ്ഭൂമി വാർഷിക പതിപ്പ് 2013 പേജ്178
- ↑ http://www.mathrubhumi.com/story.php?id=335360
- ↑ "മധു നിർമ്മിച്ച ചിത്രങ്ങൾ". മലയാളസംഗീത്ം ഇൻഫോ. ശേഖരിച്ചത് 2019-11-29. Cite has empty unknown parameter:
|1=
(help)
പുറത്തേക്കുള്ള കണ്ണികൾതിരുത്തുക
വിക്കിമീഡിയ കോമൺസിലെ Madhu (actor) എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്. |