മലയാളചലച്ചിത്രരംഗത്തെ ആദ്യകാല സംവിധായകരിൽ പ്രമുഖനായിരുന്നു ക്രോസ്ബെൽറ്റ് മണി എന്ന പേരിൽ അറിയപ്പെടുന്ന കെ. വേലായുധൻ നായർ (22 ഏപ്രിൽ 1935 – 30 ഒക്ടോബർ 2021).[1][2] അദ്ദേഹം നാല്പതോളം ചലച്ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്. പത്തോളം സിനിമകളൂടെ സിനിമാറ്റോഗ്രാഫർ ആയും അദ്ദേഹം പ്രവർത്തിച്ചു.[3]

ക്രോസ്ബെൽറ്റ് മണി
ജനനം
കെ. വേലായുധൻ നായർ

1935 ഏപ്രിൽ 22
മരണം30 ഒക്ടോബർ 2021(2021-10-30) (പ്രായം 86)
തൊഴിൽസംവിധായകൻ,
സജീവ കാലം1968 – 2021
ജീവിതപങ്കാളി(കൾ)ശ്രീമതിയമ്മ
മാതാപിതാക്ക(ൾ)കൃഷ്ണപ്പിള്ള, കമലമ്മ

ജീവിതരേഖ

തിരുത്തുക

1935 ഏപ്രിൽ 22-ന് വലിയശാലയിൽ മാധവിവിലാസത്ത് കൃഷ്ണപ്പിള്ളയുടെയും കമലമ്മയുടെയും മകനായി ക്രോസ്ബെൽറ്റ് മണി എന്ന പേരിൽ പിൽക്കാലത്ത് അറിയപ്പെട്ട വേലായുധൻ നായർ ജനിച്ചു.[4]

ഫോട്ടോഗ്രാഫിയിലുള്ള താൽപര്യമാണ് വേലായുധൻ നായരെ സിനിമാരംഗത്ത് എത്തിച്ചത്. 1956 മുതൽ 1961 വരെയുള്ള കാലത്ത് മെറിലാന്റ് സ്റ്റുഡിയോയിൽ പ്രവർത്തിച്ചു. ഛായാഗ്രഹണത്തിലും സംവിധാനത്തിലും ഉള്ള പ്രാഥമിക പാഠങ്ങൾ അദ്ദേഹം മനസ്സിലാക്കിയത് ഇവിടെ നിന്നാണ്. 1961-ൽ കെ.എസ് ആന്റണി സംവിധാനം ചെയ്ത കാൽപ്പാടുകൾ എന്ന ചിത്രത്തിലൂടെ സ്വതന്ത്ര ക്യാമറാമാനായി.

1967-ൽ പുറത്തിറങ്ങിയ മിടുമിടുക്കിയാണ് ക്രോസ്‌ബെൽറ്റ് മണി സംവിധാനം ചെയ്ത ആദ്യ സിനിമ. 1970-ൽ പുറത്തിറങ്ങിയ അദ്ദേഹത്തിന്റെ രണ്ടാമത്തെ ചിത്രമായ ക്രോസ്ബെൽറ്റ് എന്ന ചിത്രത്തോടെ ആണ് അദ്ദേഹം പ്രശസ്തനാകുന്നത്. അതോടെ അദ്ദേഹം ക്രോസ്‌ബെൽറ്റ് മണി എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങി.[5]

വ്യക്തിജീവിതം

തിരുത്തുക

ഇരണിയൽ ഭഗവതിമന്ദിരത്തു ശ്രീമതിയമ്മയാണ് ഭാര്യ. 2021 ഒക്ടോബർ 30 ന് അന്തരിച്ചു. രൂപ, കൃഷ്ണകുമാർ എന്നിവരാണ് മക്കൾ.[6]

ചലച്ചിത്രരംഗം

തിരുത്തുക

സംവിധാനം

തിരുത്തുക

സിനിമാറ്റോഗ്രാഫി

തിരുത്തുക
ക്ര.നം. താരം വർഷം
1 ബുള്ളറ്റ് (1984)
2 ചോരക്കുചോര (1985)
3 ബ്ലാക് മെയിൽ (1985)
4 റിവഞ്ച് (1985)
5 ഒറ്റയാൻ (1985)
6 കുളമ്പടികൾ (1986)
7 ഉരുക്കുമനുഷ്യൻ (1986)
8 നാരദൻ കേരളത്തിൽ (1987)
9 കമാൻഡർ (1990)
  1. "The Hindu : Throwback to a love saga". thehindu.com. Retrieved 2014-09-06.
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2014-09-06. Retrieved 2017-09-04.
  3. "ക്രോസ്ബെൽറ്റ് മണി". malayalachalachithram.com. Retrieved 2017-09-06.
  4. "ക്രോസ്‌ബെൽറ്റ് മണി ആക്ഷൻ സിനിമകളിലെ ഒറ്റയാൻ". mathrubhumi.in. Retrieved 29 October 2015.
  5. https://www.mathrubhumi.com/movies-music/news/crossbelt-mani-passes-away-1.6134603
  6. "സംവിധായകൻ ക്രോസ്ബെൽറ്റ് മണി അന്തരിച്ചു; വിടവാങ്ങിയത് ആദ്യകാല ഹിറ്റ്‌മേക്കർ". Malayala Manorama. Retrieved 30 October 2021.{{cite news}}: CS1 maint: url-status (link)
"https://ml.wikipedia.org/w/index.php?title=ക്രോസ്‌ബെൽറ്റ്_മണി&oldid=3862547" എന്ന താളിൽനിന്ന് ശേഖരിച്ചത്