താറാവ് (ചലച്ചിത്രം)
ജേസി സംവിധാനം ചെയ്ത് എൻ. പ്രേംകുമാറും എൻ.കെ രാമചന്ദ്രനും ചേർന്ന് നിർമ്മിച്ച 1981-ൽ പുറത്തിറങ്ങിയ ഒരു ഇന്ത്യൻ മലയാളം ചിത്രമാണ് താറാവ് . മധു, ശ്രീവിദ്യ, ശങ്കരാടി, ശുഭ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഓ എൻ വി കുറുപ്പിന്റെ വരികൾക്ക് കെ ജെ യേശുദാസാണ് ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത്. [1] [2] [3]
താറാവ് | |
---|---|
സംവിധാനം | ജേസി |
നിർമ്മാണം | എൻ കെ രാമചന്ദ്രൻ എൻ പ്രേംകുമാർ |
രചന | പി. കെ മോഹൻ |
തിരക്കഥ | ജേസി |
സംഭാഷണം | കലൂർ ഡെന്നീസ് |
അഭിനേതാക്കൾ | മധു, ശ്രീവിദ്യ, ശങ്കരാടി, ശുഭ, |
സംഗീതം | കെ.ജെ. യേശുദാസ് |
പശ്ചാത്തലസംഗീതം | യേശുദാസ് |
ഗാനരചന | ഒ.എൻ.വി. കുറുപ്പ് |
ഛായാഗ്രഹണം | സി. രാമചന്ദ്രമേനോൻ |
സംഘട്ടനം | ത്യാഗരാജൻ |
ചിത്രസംയോജനം | ജി. വെങ്കിട്ടരാമൻ |
ബാനർ | ദിവ്യ ക്രിയേഷൻസ് |
വിതരണം | ഏയ്ഞ്ചൽ ഫിലിംസ് |
പരസ്യം | കിത്തൊ |
റിലീസിങ് തീയതി |
|
രാജ്യം | ഇന്ത്യഭാരതം |
ഭാഷ | മലയാളം |
കഥാംശം
തിരുത്തുകചെല്ലുന്നിടത്തെല്ലാം പ്രശ്നം വിതക്കുന്ന സ്നേഹിക്കുന്നവർക്കെല്ലാം ദുഖം നൽകാൻ വിധിക്കപ്പെട്ട ആ ദുർവിധിയിൽ പരിതപിക്കുന്ന ഒരു കരുത്തന്റെ കഥ. താറാവ് കർഷകനായ ചേന്നൻ (മധു) ഒരിക്കൽ രാത്രി വീട്ടിലെത്തിയപ്പോൾ കാണുന്നത് പെങ്ങൾ ചിരുതയും(സത്യചിത്ര) പുലയൻ തേവനുമായുള്ള(കെ പി എ സി സണ്ണി) അവിഹിതവേഴ്ചയാണ്. കയ്യിലുള്ള പങ്കായം കൊണ്ടുള്ള അടിയിൽ ചിരുത കൊല്ലപ്പെട്ടു. അവളെ കായലിൽ താഴ്തി. മറ്റാരും കണ്ടില്ലെന്ന് കരുതിയിരുന്ന അവനെ അമ്പരപ്പിച്ചുകൊണ്ട് മാനസികനില തെറ്റിയനിലയിൽ ഭാര്യ കാളി(സുകുമാരി) കൊലകണ്ടവളെ പോലെ പ്രതികരിക്കുന്നു. വീടിന്റെ സമാധാനത്തിനായി ചേന്നൻ താറാവുകളുമായി നാടുവിടുന്നു. മറ്റൊരു ദേശത്തെത്തുന്ന അയാൾ മറ്റൊരു താറാവുകർഷകനായ രാമനുമായി(ശങ്കരാടി) ചങ്ങാത്തത്തിലാവുന്നു. ശുദ്ധനായ രാമന്റെ സൗഹൃദത്തിനിടക്ക് അയാളുടെ ഭാര്യ നീലി(ശുഭ) അവനിൽ കാമുകനെകാണുന്നു. സുഹൃത്തായ രാമനെ വഞ്ചിക്കുന്നതിൽ വ്യസനിച്ച് അയാൾ ഒരു രാത്രി നാടുവിടുന്നു. പിന്നീടയാൽ എത്തുന്ന ദേശത്ത് അയാൾ തേവനാൽ ആക്രമിക്കപ്പെടുന്നു. വേശ്യയായ കാക്കപ്പെണ്ണാണ് (ശ്രീവിദ്യ) അയാളെ പരിചരിക്കുന്നത്. അവിടെ കാക്കപ്പെണ്ണിന്റെ രക്ഷകനായി അവളെയും മകൾ കാർത്തുവിന്റെയും(റാണി പത്മിനി) സംരക്ഷകനാകുന്നു. ജന്മിയുമായി ഇടയുന്ന അവർ താമസിക്കുന്ന വീട് തീവെക്കപ്പെടുന്നു. അതിൽ കാക്കപ്പെണ്ണ് കൊല്ലപ്പെടുന്നു. കാർത്തുവിനെയും കൊണ്ട് സ്വന്തം വീട്ടിലെത്തുന്നു. മകൻ നാരായണൻ കുട്ടി(എം ജി സോമൻ) യുവാവായി പുലക്കള്ളി അക്കയെ(അംബിക) പ്രേമിക്കുകയായിരുന്നു. ചേന്നൻ എതിർത്തെങ്കിലും അവൻ അക്കയെ വേൾക്കുന്നു. അക്കക്ക് പെറ്റുനോവിനിടയിൽ മരണം സംഭവിക്കുന്നു. അതിനിടയിൽ തേവൻ നാരായണൻ കുട്ടിയെ കൊല്ലുന്നു. തേവനെയും കൊന്ന് ചിരുതയെകൊന്ന കുറ്റവും ഏറ്റ് ചേന്നൻ ജയിലിൽ പോകുന്നു.
ക്ര.നം. | താരം | വേഷം |
---|---|---|
1 | മധു | ചേന്നൻ |
2 | സുകുമാരി | കാളിപ്പെണ്ണ്- ചേന്നന്റെ ഭാര്യ |
3 | എം ജി സോമൻ | നാരായണൻ കുട്ടി |
4 | അംബിക | അക്ക- നാരായണൻ കുട്ടിയുടെ ഭാര്യ |
5 | സത്യചിത്ര | ചിരുത- ചേന്നന്റെ പെങ്ങൾ |
6 | കെ പി എ സി സണ്ണി | തേവൻ- ചിരുതയുടെ കാമുകൻ |
7 | ശങ്കരാടി | രാമൻ |
8 | ശുഭ | നീലി-രാമന്റെ ഭാര്യ |
9 | ശ്രീവിദ്യ | കാക്കപ്പെണ്ണ്- ഒരു വേശ്യ |
10 | റാണി പത്മിനി | കാർത്തു-കാക്കപ്പെണ്ണിന്റെ മോൾ |
11 | ടി പി മാധവൻ | കുഞ്ഞാപ്പി-കാക്കപ്പെണ്ണിന്റെ നിത്യക്കാരൻ |
12 | മാള അരവിന്ദൻ | തങ്കി |
13 | രാജകുമാരൻ തമ്പി | |
14 | മാസ്റ്റർ സുജിത്ത് |
- വരികൾ:ഒ.എൻ.വി. കുറുപ്പ്
- ഈണം: കെ.ജെ. യേശുദാസ്
ഇല്ല. | ഗാനം | ഗായകർ | വരികൾ | നീളം (m:ss) |
---|---|---|---|---|
1 | "ഒടുവിൽ നീയും" | കെ.ജെ. യേശുദാസ് | ഒ.എൻ.വി. കുറുപ്പ് | |
2 | "ഒറ്റക്കാലിൽ തപസ്സു ചെയ്യും" | സുജാത മോഹൻ, സിഒ ആന്റോ, കല്യാണി മേനോൻ | ഒ.എൻ.വി. കുറുപ്പ് | |
3 | "താഴംപൂക്കുട" | കെ.ജെ. യേശുദാസ് സുജാത മോഹൻ, കോറസ് | ഒ.എൻ.വി. കുറുപ്പ് | |
4 | "തക്കിടമുണ്ടൻ താറാവേ" | കെ.ജെ. യേശുദാസ്, കോറസ്, കെ എസ് ബീന | ഒ.എൻ.വി. കുറുപ്പ് |
അവലംബം
തിരുത്തുക- ↑ "താറാവ്(1981)". www.malayalachalachithram.com. Retrieved 2014-10-07.
- ↑ "താറാവ്(1981)". malayalasangeetham.info. Retrieved 2014-10-07.
- ↑ "താറാവ്(1981)". spicyonion.com. Retrieved 2014-10-07.
- ↑ "താറാവ്(1981)". മലയാളം മൂവി& മ്യൂസിക് ഡാറ്റബേസ്. Retrieved 15 ഒക്ടോബർ 2022.
- ↑ "താറാവ്(1981)". മലയാളസംഗീതം ഇൻഫൊ. Retrieved 2022-10-17.