കറുത്ത രാത്രികൾ
നീലാപ്രൊഡക്ഷൻസിന്റെ ബാനറിൽ പി. സുബ്രഹ്മണ്യം നിർമ്മിച്ച മലയാളചലച്ചിത്രമാണ് കറുത്ത രാത്രികൾ. കുമാരസ്വമി ആൻഡ് കമ്പനിക്കു വിതരണാവകാശം ഉണ്ടായിരുന്ന കറുത്ത രാത്രികൾ 1967 ജൂൺ 9-ന് കേരളത്തിലെ തിയേറ്ററികളിൽ പ്രദർശനം തുടങ്ങി.[1]
കറുത്ത രാത്രികൾ | |
---|---|
സംവിധാനം | പി. സുബ്രഹ്മണ്യം |
നിർമ്മാണം | പി. സുബ്രഹ്മണ്യം |
രചന | നാഗവള്ളി ആർ.എസ്. കുറുപ്പ് |
തിരക്കഥ | നാഗവള്ളി ആർ.എസ്. കുറുപ്പ് |
അഭിനേതാക്കൾ | മധു ടി.കെ. ബാലചന്ദ്രൻ എസ്.പി. പിള്ള ശാന്തി രാജശ്രീ നായർ |
സംഗീതം | എം.എസ്. ബാബുരാജ് |
ഗാനരചന | ഒ.എൻ.വി. കുറുപ്പ് |
ഛായാഗ്രഹണം | ഇ.എൻ.സി. നായർ |
ചിത്രസംയോജനം | എൻ. ഗോപാലകൃഷ്ണൻ |
സ്റ്റുഡിയോ | മെരിലാൻഡ് |
വിതരണം | കുമാരസ്വാമി റിലീസ് |
റിലീസിങ് തീയതി | 1967 ജൂൺ 9 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
കഥാസംഗ്രഹം
തിരുത്തുകസ്കോട്ടിഷ് എഴുത്തുകാരനായ റോബർട്ട് ലൂയി സ്റ്റിവൻസന്റെ (1850 - 1894) ഡോക്ടർ ജക്കിൽ അൻഡ് മിസ്റ്റർ ഹൈഡ് എന്ന നോവലിനെ ആസ്പദമാക്കിയാണ് ഈ ചലച്ചിത്രം നിർമിച്ചത്. മനുഷ്യനെ ക്രൂരമൃഗമാക്കുന്ന മരുന്ന് ഒരു ഡോക്ടർ കണ്ടുപിടിക്കുന്നു. തന്റെ വളർത്തുനായയിലും പിന്നീട് തന്നിൽതന്നെയും അദ്ദേഹം ഈ മരുന്ന് പരീക്ഷിക്കുന്നു. മറുമരുന്നു പ്രയോഗിച്ച് അയാൾ മനുഷ്യനായി മാറുന്നതാണു കഥ.
നൂറ്റാണ്ടായി ഈ ചിത്രത്തിന്റെ പലപതിപ്പുകൾ വിവിധഭാഷകളിൽ ഉണ്ടായിട്ടുണ്ട്. 2008-ൽ ഇതൊരു ടി.വി. ചിത്രമായി കാനഡയിൽ പുറത്തുവന്നു. 1941ൽ ഇതേപേരിൽ ഒരു ചലച്ചിത്രം വിക്റ്റർ ഫ്ലെമിംഗ്സ് സംവിധാനം ചെയ്തു പുറത്തിറക്കി.[1]
അഭിനേതാക്കൾ
തിരുത്തുക- മധു
- ടി.കെ. ബാലചന്ദ്രൻ
- എസ്.പി. പിള്ള
- മുതുകുളം രാഘവൻ പിള്ള
- വൈക്കം മണി
- എൻ. ഗോവിൻകുട്ടി
- മുട്ടത്തറ സോമൻ
- രാമചന്ദ്രൻ
- രാധാകൃഷ്ണൻ
- ശിവൻ
- ശാന്തി
- രാജശ്രീ
- രാജേശ്വരി
- സരസമ്മ [1]
പിന്നണിഗായകർ
തിരുത്തുക- എൽ.ആർ. ഈശ്വരി
- എസ്. ജാനകി
- കെ.ജെ. യേശുദാസ്
- കമുകറ പുരുഷോത്തമൻ
- സീറോ ബാബു
- വസന്ത
- കമല [1]
അണിയറപ്രവർത്തകർ
തിരുത്തുക- നിർമ്മാണം, സംവിധാനം :: പി. സുബ്രഹ്മണ്യം
- സംഗീതം :: എം.എസ്. ബാബുരാജ്
- ഗാനരചന :: ഒ.എൻ.വി. കുറുപ്പ്
- കഥ, തിരക്കഥ, സംഭാഷണം :: നഗവള്ളി ആർ.എസ്. കുറുപ്പ്
- ചിത്രസംയോജനം :: എൻ. ഗോപാലകൃഷ്ണൻ
- ഛായാഗ്രഹണം :: ഇ.എൻ.സി. നായർ
- ശബ്ദലേഖനം :: കൃഷ്ണ ഇളമൺ
- കലാസംവിധാനം :: എം.വി. കൊച്ചാപ്പു
- നൃത്തസംവിധാനം :: പാർത്ഥസാരധി
- വേഷവിധാനം :: ഭാസ്കരൻ
- സംഘട്ടനം :: ത്യാഗരാജൻ
- വസ്ത്രധാരണം :: കെ. നാരായണൻ [2]
ഗാനങ്ങൾ
തിരുത്തുക- ഗാനരചന :: ഒ.എൻ.വി. കുറുപ്പ്
- സംഗീതം :: എം.എസ്. ബാബുരാജ് [1]
ക്ര.നം | ഗാനം | ആലാപനം |
---|---|---|
1 | ആരറിവു | കമുകറ പുരുഷോത്തമൻ |
2 | ചിരിക്കുടുക്കെ | യേശുദാസ്, ബി. വസന്ത |
3 | കിളിമകളേ | എസ്. ജാനകി |
4 | മാനത്തേയ്ക്കു | സീറോ ബാബു, കമല |
5 | മായയല്ല | എം.എസ്. ബാബുരാജ്, എൽ.ആർ. ഈശ്വരി |
6 | ഓമനത്തിങ്കളെ (ശോകം) | എസ്. ജാനകി |
7 | ഓമനത്തിങ്കളേ | എസ്. ജാനകി |
8 | ഓമനതിങ്കളേ (ശോകം) | എസ്. ജാനകി |
9 | പൂക്കളാണെൻ കൂട്ടുകാർ | എൽ.ആർ. ഈശ്വരി |
അവലംബം
തിരുത്തുക- ↑ 1.0 1.1 1.2 1.3 1.4 മലയാള സംഗീതം ഡാറ്റാബേസിൽ നിന്ന് കറുത്ത രാത്രികൾ
- ↑ സിനി മലയാളം നെറ്റിൽ നിന്ന് Archived 2012-04-25 at the Wayback Machine. കറുത്ത രാത്രി
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ നിന്ന് കറുത്ത രാത്രികൾ
- ദോഹാ പ്രസ്സിൽ നിന്ന് Archived 2012-04-26 at the Wayback Machine. കറുത്തരാത്രികൾ