മലയാള കവിയും, വിമർശകനും സാഹിത്യകാരനുമായിരുന്നു ഡോ.എസ്.കെ. നായർ. എഴുപതിലേറേ സാഹിത്യകൃതികളുടെ കർത്താവാണ്. ആത്മകഥയ്ക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചിട്ടുണ്ട്.[1]

ജീവിതരേഖ

തിരുത്തുക

മദ്രാസ് യൂണിവേഴ്സിറ്റിയുടെ മലയാളവിഭാഗം തലവൻ ആയിരുന്നു. മലയാളത്തിനു പുറമേ സംസ്കൃതം,തമിഴ്,ഇംഗ്ലീഷ് ഭാഷകളിലും സാഹിത്യകൃതികൾ എഴുതി. "കമ്പരാമായണം" തമിഴിൽ നിന്ന് മലയാളത്തിലേക്ക് വിവർത്തനം ചെയ്തു. “മറക്കാത്ത കഥകൾ” എന്ന ആത്മകഥ കേരള സാഹിത്യ അക്കാദമി അവാർഡിനർഹമായി. ചലച്ചിത്ര സെൻസർ ബോഡ് അംഗമായി സേവനം അനുഷ്ഠിച്ചു. ഏറെ ഹിറ്റായ ഭഗവാൻ അയ്യപ്പൻ, ഗുരുവായൂരപ്പൻ, മൂകാംബിക തുടങ്ങിയ ഭക്തിഗാനങ്ങളുടെ രചന നിർവ്വഹിച്ചു. ഗാനരചനക്ക് പുറമേ കഥകളി,ഭരതനാട്യം,മോഹിനിയാട്ടം തുടങ്ങിയ നൃത്തരൂപങ്ങൾക്ക് സംവിധാനമൊരുക്കി.

  • "മറക്കാത്ത കഥകൾ" (ആത്മകഥ)
  • "സംസ്ക്കാര കേദാരം
  • നർമ്മസല്ലാപം
  • അയ്യപ്പൻ
  • കള്ളനാണയം
  • വിചാരമഞ്ജരി"

പുരസ്കാരങ്ങൾ

തിരുത്തുക
  • കേരള സാഹിത്യ അക്കാദമി പുരസ്കാരം
  1. "ഡോ.എസ് കെ നായർ". www.m3db.com. Retrieved 2013 നവംബർ 9. {{cite web}}: Check date values in: |accessdate= (help)
"https://ml.wikipedia.org/w/index.php?title=എസ്.കെ._നായർ&oldid=3902410" എന്ന താളിൽനിന്ന് ശേഖരിച്ചത്