ടി.പി. മാധവൻ
ഇന്ത്യന്‍ ചലചിത്ര അഭിനേതാവ്
മലയാള സിനിമാരംഗത്ത് നിറഞ്ഞുനിൽക്കുന്ന 250ലധികം മലയാളസിനിമകളീൽ അഭിനയിച്ചിട്ടുള്ള ഒരു നടനാണ് ടി.പി.മാധവൻ (ജനനം: നവംബർ 7, 1935).[1] 1975ൽ രാഗം എന്ന സിനിമയിലൂടെ ആണ് അദ്ദേഹം സിനിമയിലെത്തിയത്. ഹാസ്യവേഷങ്ങളും ഗൗരവമേറിയ കഥാപാത്രങ്ങളുമടക്കം നിരവധി വേഷങ്ങൾ അദ്ദേഹം കൈകാര്യം ചെയ്തു. [2].
ടി.പി.മാധവൻ | |
---|---|
![]() | |
ജനനം | തിരുവനന്തപുരം, കേരളം |
ദേശീയത | ഇന്ത്യൻ |
തൊഴിൽ | സിനിമാനടൻ |
സജീവ കാലം | 1975–present |
മാതാപിതാക്ക(ൾ) | എൻ.പി.പിള്ള, സരസ്വതിയമ്മ |
കേരള സർവ്വകലാശാലയിൽ ഡീനായിരുന്ന എൻ.പി. പിള്ളയുടെയും സരസ്വതിയമ്മയുടെയും മകനായി 1935 നവംബർ 7-ന് തിരുവനന്തപുരത്താണ് മാധവൻ ജനിച്ചത്. മലയാള നിരൂപണത്തിന് പുതിയ മാനം നൽകിയ സാഹിത്യപഞ്ചാനനൻ പി.കെ.നാരായണപിള്ള മുത്തച്ഛനും പ്രസിദ്ധ കവിയും സാഹിത്യകാരനുമായ ടി.എൻ. ഗോപിനാഥൻ നായർ അമ്മാവനുമാണ്. ഭാര്യ സുധ (വേർപിരിഞ്ഞു). മക്കൾ രാജകൃഷ്ണമേനോൻ, ദേവിക
പ്രധാനസിനിമകൾതിരുത്തുക
- 1993 ഒരു കടങ്കഥ പോലെ
- 2015 താരങ്ങളെ സാക്ഷി
- 2013 പിഗ്മാൻ
- 2012 സ്പിരിറ്റ്
- 2012 സിനിമാകമ്പനി
- 2012 ഓർഡിനറി