ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക.

ടി.കെ. പരീക്കുട്ടി 1909-ൽ ഫോർട്ട് കൊച്ചിയിൽ ജനിച്ചു. പറയത്തക്ക വിദ്യാഭ്യാസമൊന്നും നേടിയിട്ടില്ലാത്ത ഇദ്ദേഹം ഒരു നല്ല വ്യവസായ പ്രമുഖനെന്ന പേരു സമ്പാദിച്ചു. അദ്ദേഹം ഒരു ബോട്ടുടമയും ട്രാൻസ്പോർട്ടിംഗ് കോൺട്രാക്ടറും കൂടി ആയിരുന്നു.

ടി.കെ. പരീക്കുട്ടി
ജനനം1909
മരണം1969 ജൂലൈ 21
തൊഴിൽനിർമാതാവ്
സജീവ കാലം1952

ജീവിതരേഖ

തിരുത്തുക

1952-ൽ ചന്ദ്രതാരാ പിക്ചേഴ്സ് എന്നപേരിൽ ഫിലിം വിതരണ കമ്പനി ആരംഭിച്ച് പ്രവർത്തനം തുടങ്ങി. 1954-ൽ നീലക്കുയിൽ എന്ന ചലച്ചിത്രം നിർമിച്ചുകൊണ്ട് നിർമ്മാണ രംഗത്തു പ്രവേശിച്ചു. ആ ചിത്രത്തിന് അഖിലേന്ത്യാ അടിസ്ഥാനതിൽ രണ്ടാം സ്ഥാനവും പ്രസിഡന്റിന്റെ വെള്ളി മെഡലും കിട്ടിയതോടെ അദ്ദേഹം പ്രശസ്തനായി.[1]

നിർമിച്ച ചിത്രങ്ങൾ

തിരുത്തുക

ഇവയിൽ മുടിയനായ പുത്രനും, തച്ചോളി ഒതേനനും, കുഞ്ഞാലിമരയ്ക്കർക്കും, ഇന്ത്യൻ പ്രസിഡന്റിന്റെ വെള്ളി മെഡൽ കിട്ടിയിട്ടുണ്ട്.[2]

തിയേറ്ററുടമ

തിരുത്തുക

കേരളത്തിലെ ആദ്യത്തെ 70 എം.എം തിയേറ്റർ ആയ സൈന കൊച്ചിയിൽ നിർമിച്ചത് പരീക്കുട്ടിയാണ്. ഇദ്ദേഹത്തിന് നാലു ഭാര്യമാർ ഉണ്ടായിരുന്നെങ്കിലും സന്താനങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല. മനുഷ്യൻ ആദ്യമായി ചന്ദ്രനിൽ കാലുകുത്തിയ 1969 ജൂലൈ 21-ന് ഹൃദയസ്തഭനം മൂലം ഇദ്ദേഹം അന്തരിച്ചു.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ടി.കെ._പരീക്കുട്ടി&oldid=3938678" എന്ന താളിൽനിന്ന് ശേഖരിച്ചത്