മായാവി (1965-ലെ ചലച്ചിത്രം)
1965-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് മായാവി. നീലാപ്രൊഡക്ഷനു വേണ്ടി പി. സുബ്രഹ്മണ്യം മെരിലൻഡ് സ്റ്റുഡിയോയിൽ നിർമിച്ച ചിത്രമാണ് ഇത്. 1965 ഓഗസ്റ്റ് 28-നു പ്രദർശനത്തിനെത്തിയ ഈ ചിത്രം കേരളത്തിൽ വിതരണം നടത്തിയത് കുമാരസ്വാമി അൻഡ് കമ്പനിയാണ്.[1]
മായാവി | |
---|---|
സംവിധാനം | ജി.കെ. രാമു |
നിർമ്മാണം | പി. സുബ്രഹ്മണ്യം |
രചന | നീല |
തിരക്കഥ | ശ്രീ |
അഭിനേതാക്കൾ | പ്രേം നസീർ മധു കൊട്ടാരക്കര തിക്കുറിശ്ശി ഷീല ശാന്തി രാജലക്ഷ്മി ആറന്മുള പൊന്നമ്മ |
സംഗീതം | എം.എസ്. ബാബുരാജ് |
ഗാനരചന | പി. ഭാസ്കരൻ |
ചിത്രസംയോജനം | എൻ. ഗോപാലകൃഷ്ണൻ |
വിതരണം | എ കുമാരസ്വാമി റിലീസ് |
റിലീസിങ് തീയതി | 28/08/1965 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
കഥാസാരം
തിരുത്തുകഹൃദ്രോഗിയായ കൃഷ്ണമേനോന്റെ തേയിലത്തോട്ടം ഏറ്റു നടത്തുന്നത് മരുമകൻ പ്രതാപനാണ്. മകൻ രഘുവിനെ ഗോവിന്ദക്കുറുപ്പിന്റെ മകൾ വാസന്തിയെക്കൊണ്ടു വിവാഹം കഴിപ്പിക്കണമെന്നാണ് കൃഷ്ണമേനോന്റെ ആഗ്രഹം. പ്രതാപനു ഓഹരി അധികം നീക്കിവച്ചിട്ടില്ല എന്നറിഞ്ഞ് അയാൾ കൃഷ്ണമേനോനെ ശ്വാസം മുട്ടിച്ച് കൊന്നുകളഞ്ഞു, പണമെല്ലാം അപഹരിച്ചും കൊണ്ട്. രഘുവിനെ വകവരുത്താൻ പ്രതാപൻ ചെയ്ത ചില പണികൾ വാസന്തി തട്ടിമാറ്റി. രഘു മാനസിക വിഭ്രാന്തി അഭിനയിച്ചു രക്ഷപെട്ടു. രഘുവിന്റെ സ്നേഹിതൻ മധു സഹായത്തിനെത്തി, മുസ്ലീം വേഷത്തിൽ തോട്ടത്തിലെ കണക്കപ്പിള്ളയായി ജോലി നേടി.പ്രതാപന്റെ ഹിംസയ്ക്കിരയാകുന്നവരെ പതിവായി ഒരു മുഖം മൂടി വച്ച മായാവി ചാടി വന്ന് രക്ഷപെടുത്തിപ്പോന്നു. തോട്ടം തൊഴിലാളി പാച്ചുപിള്ളയുടെ ഇരട്ടമക്കളായ ജയന്തിയും മാലിനിയും ഉള്ളതിൽ മാലിനിയെ പ്രതാപൻ അധീനതയിലാക്കിയിരിക്കയാണ്. ജയന്തിയേയും നോട്ടമിട്ടിട്ടുണ്ട്. പക്ഷെ ജയന്തിയ്ക്ക് മധുവിനോടാണു സ്നേഹം. മധുവിനെ തിരിച്ചറിഞ്ഞ പ്രതാപൻ അയാളെ രഹസ്യസങ്കേതത്തിൽ അടച്ചു പൂട്ടി. ജയന്തിയേയും .വിദൂഷകരായ ഭാസിയും പക്കീറും കൂടെയുണ്ട്. ഗോവിന്ദക്കുറുപ്പിനേയും വാസന്തിയേയും പ്രതാപൻ പിടിച്ച് തടവിലാക്കി. വാസന്തിയിലും പ്രതാപനു കണ്ണുണ്ടന്നറിഞ്ഞ മാലിനി ജയന്തിയെ മോചിപ്പിച്ചു. പ്രതാപനെ വെടിവയ്ക്കാനുള്ള അവളുടെ ഉദ്യമത്തിൽ അവൾക്കു തന്നെ വെടിയേറ്റു മരിക്കേണ്ടി വന്നു. വാസന്തിയെ ഉപദ്രവിക്കുന്ന പ്രതാപന്റെ അടുക്കൽ മായാവി ചാടിവീണു. ഉഗ്രൻ പോരാട്ടത്തിനവസാനം പോലീസ് സ്ഥലത്തെത്തി പ്രതാപനെ അറസ്റ്റു ചെയ്തു.[2]
അഭിനേതാക്കൾ
തിരുത്തുക- പ്രേം നസീർ - രഘു
- മധു - മധു
- കൊട്ടാരക്കര ശ്രീധരൻ നായർ - പ്രതാപൻ
- ശാന്തി - ജയന്തി, മാലിനി
- ഷീല - വാസന്തി
- രാജലക്ഷ്മി
- തിക്കുറിശ്ശി സുകുമാരൻ നായർ - ഗോവിന്ദകുറുപ്പ്
- ആറന്മുള പൊന്നമ്മ - ലക്ഷ്മിയമ്മ
- എസ്.പി. പിള്ള - കേശു
- അടൂർ ഭാസി - ഭാസി
- ഭരതൻ - പക്കീർ
- ആനന്ദവല്ലി
- ബാബു
- മുട്ടത്തറ സോമൻ
- ശ്രീകണ്ഠൻ നായർ
- കുണ്ടറ ഭാസി
- സോമൻ
പിന്നണിഗായകർ
തിരുത്തുകഅണിയറപ്രവർത്തകർ
തിരുത്തുക- കഥ - നീലാ കഥാവിഭാഗം
- തിരക്കഥ, സംഭാഷണം - ശ്രീ
- സംവിധാനം - ജി കെ രാമു
- നിർമ്മാണം - പി സുബ്രഹ്മണ്യം
- ഛായാഗ്രഹണം - ജി കെ രാമു
- ചിത്രസംയോജനം - എൻ ഗോപാലകൃഷ്ണൻ
- അസിസ്റ്റന്റ് സംവിധായകർ - കെ സുകുമാരൻ
- കലാസംവിധാനം - എം കൊച്ചാപ്പു
- നിശ്ചലഛായാഗ്രഹണം - കെ വേലപ്പൻ
- ഗാനരചന - പി ഭാസ്ക്കരൻ
- സംഗീതം - എം എസ് ബാബുരാജ്
അവലംബം
തിരുത്തുക- ↑ മലയാളസംഗീതം ഡേറ്റാബേസിൽ നിന്ന് മായാവി
- ↑ മലയാളചലച്ചിത്രം ഡേറ്റാബേസിൽ നിന്ന് മായാവി
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- മുഴുനീള ചലച്ചിത്രം മായാവി (1967)