ആയിരപ്പറ
മലയാള ചലച്ചിത്രം
വേണു നാഗവള്ളിയുടെ സംവിധാനത്തിൽ മമ്മൂട്ടി, മധു, ജഗതി ശ്രീകുമാർ, നരേന്ദ്രപ്രസാദ്, ഉർവശി എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 1993 ഫെബ്രുവരി 4-ന് പ്രദർശനത്തിനെത്തിയ ഒരു മലയാളചലച്ചിത്രമാണ് ആയിരപ്പറ. ഗൗരീദർശനയുടെ ബാനറിൽ ശ്രീകാന്ത്, അശോക് എന്നിവർ ചേർന്ന് നിർമ്മിച്ചിരിക്കുന്ന ഈ ചിത്രം മാക് റിലീസ് ആണ് വിതരണം ചെയ്തത്. ഈ ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം മമ്മൂട്ടിക്ക് ലഭിച്ചിട്ടുണ്ട്. കഥ, തിരക്കഥ, സംഭാഷണം എന്നിവയെല്ലാം നിർവ്വഹിച്ചത് നാഗവള്ളി ആർ.എസ്. കുറുപ്പ് ആണ്.
ആയിരപ്പറ | |
---|---|
സംവിധാനം | വേണു നാഗവള്ളി |
നിർമ്മാണം | ശ്രീകാന്ത് അശോക് |
രചന | നാഗവള്ളി ആർ.എസ്. കുറുപ്പ് |
അഭിനേതാക്കൾ | മമ്മൂട്ടി മധു ജഗതി ശ്രീകുമാർ നരേന്ദ്രപ്രസാദ് ഉർവശി |
സംഗീതം | രവീന്ദ്രൻ |
ഗാനരചന | കാവാലം നാരായണപ്പണിക്കർ |
ഛായാഗ്രഹണം | കെ.പി. നമ്പ്യാതിരി |
ചിത്രസംയോജനം | എൻ. ഗോപാലകൃഷ്ണൻ |
സ്റ്റുഡിയോ | ഗൗരീദർശന |
വിതരണം | മാക് റിലീസ് |
റിലീസിങ് തീയതി | 1993 ഫെബ്രുവരി 4 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
അഭിനേതാക്കൾ
തിരുത്തുകഅഭിനേതാവ് | കഥാപാത്രം |
---|---|
മമ്മൂട്ടി | ശൗരി |
മധു | പാപ്പി |
നരേന്ദ്രപ്രസാദ് | പത്മനാഭകൈമൾ |
ജഗതി ശ്രീകുമാർ | ജവഹർ |
ശ്രീനിവാസൻ | വാസു |
വി.കെ. ശ്രീരാമൻ | ബഷീർ |
കുതിരവട്ടം പപ്പു | ഉറുമീസ് |
ജഗന്നാഥൻ | ചന്ദ്രഭാനു |
ശങ്കരാടി | പാതിരി |
പ്രേംകുമാർ | യശോധരൻ |
രാജൻ പി. ദേവ് | ഗോവിന്ദമേനോൻ |
കെ.പി.എ.സി. സണ്ണി | ചാക്കോച്ചൻ |
റിസബാവ | ഭാനു വിക്രമകൈമൾ |
എൻ.എൽ. ബാലകൃഷ്ണൻ | ചെട്ടിയാരുടെ ഗുണ്ട |
പൂജപ്പുര രവി | കുറുപ്പ് |
നന്ദു | നാട്ടുകാരൻ |
ഉർവശി | പാർവ്വതി |
സുകുമാരി | മറിയ |
കുട്ട്യേടത്തി വിലാസിനി |
സംഗീതം
തിരുത്തുകകാവാലം നാരായണപ്പണിക്കർ എഴുതിയ ഗാനങ്ങൾക്ക് സംഗീതസംവിധാനം നിർവ്വഹിച്ചത് രവീന്ദ്രൻ ആണ്. ഗാനങ്ങൾ വികഥപണനം ചെയ്തത് സീസീ ഓഡിയോസ്.
- ഗാനങ്ങൾ
- നാട്ടുപച്ച കിളിപ്പെണ്ണേ – കെ.ജെ. യേശുദാസ്, രവീന്ദ്രൻ
- എല്ലാർക്കും കിട്ടിയ സമ്മാനം – എം.ജി. ശ്രീകുമാർ , ബി. അരുന്ധതി
- യാത്രയായ് – കെ.ജെ. യേശുദാസ്, ബി. അരുന്ധതി
- അഞ്ഞാഴി – കെ.ജെ. യേശുദാസ്
അണിയറ പ്രവർത്തകർ
തിരുത്തുകഅണിയറപ്രവർത്തനം | നിർവ്വഹിച്ചത് |
---|---|
ഛായാഗ്രഹണം | കെ.പി. നമ്പ്യാതിരി |
ചിത്രസംയോജനം | എൻ. ഗോപാലകൃഷ്ണൻ |
കല | സി.കെ. സുരേഷ് |
ചമയം | ബാലകൃഷ്ണൻ |
വസ്ത്രാലങ്കാരം | ആർ. നടരാജൻ |
നൃത്തം | കുമാർ |
സംഘട്ടനം | കറുപ്പയ്യ, മാഫിയ ശശി |
പരസ്യകല | സാബു കൊളോണിയ |
ലാബ് | വിജയ കളർ ലാബ് |
നിശ്ചല ഛായാഗ്രഹണം | ശ്രീകുമാർ |
എഫക്റ്റ്സ് | സേതു |
ശബ്ദലേഖനം | മുരളി, ലക്ഷ്മീനാരായണൻ |
വാർത്താപ്രചരണം | വാഴൂർ ജോസ് |
ഓഫീസ് നിർവ്വഹണം | റോയ് പി. മാത്യൂ |
വാതിൽപുറ ചിത്രീകരണം | ആനന്ദ് സിനി യൂണിറ്റ് |
അസിസ്റ്റന്റ് ഡയറൿടർ | അജയൻ, കോന്നിയൂർ ഭാസ്, ബ്ലെസ്സി, സി.എസ്. സുധീഷ് |
പുരസ്കാരങ്ങൾ
തിരുത്തുക- 1993 – കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം – മികച്ച നടൻ – മമ്മൂട്ടി
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- ആയിരപ്പറ ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ
- ആയിരപ്പറ – മലയാളസംഗീതം.ഇൻഫോ