നഗരമേ നന്ദി

മലയാള ചലച്ചിത്രം

രൂപവാണി ഫിലിംസിനുവേണ്ടി ശോഭന പരമേശ്വരൻ നായർ നിർമിച്ച മലയാളചലച്ചിത്രമാണ് നഗരമേ നന്ദി. വിമലാഫിലിംസ് വിതരണം നടത്തിയ ഈ ചിത്രം 1967 ഒക്ടോബർ 5-ന് കേരളത്തിൽ പ്രദർശനം തുടങ്ങി.[1]

നഗരമേ നന്ദി
സംവിധാനംഎ. വിൻസെന്റ്
നിർമ്മാണംശോഭന പരമേശ്വരൻ നായർ
രചനഎം.ടി. വാസുദേവൻ നായർ
തിരക്കഥഎം.ടി. വാസുദേവൻ നായർ
അഭിനേതാക്കൾപ്രേം നസീർ
മധു
അടൂർ ഭാസി
ഉഷാ നന്ദിനി
സുകുമാരി
സംഗീതംകെ. രാഘവൻ
ഗാനരചനപി. ഭാസ്കരൻ
ചിത്രസംയോജനംജി. വെങ്കിട്ടരാമൻ
സ്റ്റുഡിയോവിക്രം, പ്രസാദ്, സത്യ.
വിതരണംവിമലാ റിലീസ്
റിലീസിങ് തീയതി05/10/1967
രാജ്യം ഇന്ത്യ
ഭാഷമലയാളം

ഗ്രാമത്തിൽനിന്നും മദ്രാസ് പട്ടണത്തിലേക്ക്, ഒരു നല്ലജീവിതം പ്രതീക്ഷിച്ചു പറിച്ചുനടപ്പെട്ട ഒരു കുടുംബത്തിന്റെ കഥയാണ് ഈ ചിത്രം പറയുന്നത്. 1965-ൽ ജിതിൻ ഗുർടോപ് സവിധാനംചെയ്തു പുറത്തിറക്കിയ ദി കൊൺകറർസ് ഒഫ് ദ ഗോൾഡൻ സിറ്റി എന്ന ചലചിത്രവും, 1964-ൽ ഹാലിത് റെഫിക്ന്റെ ബേർഡ്സ് ഓഫ് എക്സൈൽ (ഗുർബെത്ത് കുസ്ലരി ടർക്കിയിൽ രചിച്ചത്),[2] 1977-ൽ കെ. ബാലചന്ദർ തമിഴിൽ നിർമിച്ച പട്ടിണ പ്രവേശം എന്നീ ചിത്രങ്ങളിലും ഇതേ പ്രമേയം തന്നെയായിരുന്നു.[2]

ചലച്ചിത്രനിരൂപകനായ ബി.വിജയകുമാർ "ഇതുവരെ പുറത്തിറങ്ങിയ മലയാളചിത്രങ്ങളിൽ ഒരു നല്ല സാമൂഹ്യചിത്രമാണിതെന്ന് " ദി ഹിന്ദുവിൽ പറയുന്നു.[2]

അഭിനേതാക്കൾ തിരുത്തുക

പിന്നണിഗായകർ തിരുത്തുക

അണിയറപ്രവർത്തകർ തിരുത്തുക

  • നിർമ്മാണം - ശോഭന പരമേശ്വരൻ നായർ
  • സംവിധാനം - എ. വിൻസെന്റ്
  • സംഗീതം - കെ. രാഘവൻ
  • ഗാനരചന - പി. ഭാസ്കരൻ
  • കഥ, തിരക്കഥ, സംഭാഷണം - എം.ടി. വസുദേവൻ നായർ
  • ചിത്രസംയോജനം - ജി. വെങ്കിട്ടരാമൻ
  • കലാസംവിധാനം - എസ്. കൊന്നനാട്ട്
  • ഛായാഗ്രഹണം - എ. വെങ്കട്ട്
  • നൃത്തസംവിധാനം - പി.എസ്. ഗോപാലകൃഷ്ണൻ.[1]

ഗാനങ്ങൾ തിരുത്തുക

ക്ര.നം. ഗാനം ആലാപനം
1 നഗരം നഗരം മഹാസാഗരം കെ.ജെ. യേശുദാസ്
2 മഞ്ഞണിപ്പൂനിലാവ് എസ് ജാനകി
3 കന്നിരാവിൻ കളഭക്കിണ്ണം പി സുശീല
4 ലില്ലിപ്പൂമാലവിൽക്കും എൽ ആർ ഈശ്വരി.[3]

അവലംബം തിരുത്തുക

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=നഗരമേ_നന്ദി&oldid=3654778" എന്ന താളിൽനിന്ന് ശേഖരിച്ചത്