മാണിക്യക്കൊട്ടാരം

മലയാള ചലച്ചിത്രം

റൂബിനാ ഫിലിംസിനു വേണ്ടി എച്ച്.എച്ച്. അബ്ദുള്ളാ സേട്ട് നിർമിച്ച മലയാളചലച്ചിത്രമാണ് മാണിക്യക്കൊട്ടാരം. കലാലയാ വിതരണം ചെയ്ത മാണിക്യക്കൊട്ടാരം 1966 ജനുവരി 21-നു പ്രദർശനം തുടങ്ങി

മാണിക്യക്കൊട്ടാരം
സംവിധാനംയു. രാജഗോപാൽ
നിർമ്മാണംഎച്ച്.എച്ച്. അബ്ദുള്ള സേട്ട്
രചനഎം.എം. ഇബ്രാഹിം കുട്ടി
തിരക്കഥഎം.എം. ഇബ്രാഹിം കുട്ടി
അഭിനേതാക്കൾമധു
കെ.പി. ഉമ്മർ
ബഹദൂർ
കമലം
ശാരദ
ഫിലോമിന
സംഗീതംഎം.എസ്. ബാബുരാജ്
ഗാനരചനകണിയാപുരം രാമചന്ദ്രൻ
ചിത്രസംയോജനംഎം.എസ്. മണി
വിതരണംകലാലയാ പിക്ചേഴ്സ്
റിലീസിങ് തീയതി21/01/1966
രാജ്യം ഇന്ത്യ
ഭാഷമലയാളം

കഥാസാരം

തിരുത്തുക

ലക്ഷ്മിയും അവരുടെ മക്കളായ വേണുവും സേതുവും ഇന്ദിരയും സന്തോഷമായി കഴിഞ്ഞു വന്ന ഒരു സംതൃപ്തകുടുംബമായിരുന്നു. ഡോക്ടർ രാമചന്ദ്രന്റെ മകൾ ലത തന്റെ സ്നേഹം വേണുവിൽ അർപ്പിച്ചിരുന്നു. ഒരിക്കൽ വേണുവും സേതുവും ചേർന്നഭിനയിച്ച നാടകത്തിൽ നായികയുടെ ഭാഗം അഭിനയിച്ച തങ്കം എന്ന പെൺകുട്ടി, നാടകത്തിലെ നായകനായ വേണുവിനെ ജീവിതത്തിലും നായകനാക്കാൻ ആഗ്രഹിച്ചു. എന്നാൽ വേണുവും ലതയും തമ്മിലുള്ള അനുരാഗകഥയറിഞ്ഞ തങ്കം മൂകയായി പിന്മാറി. ലതയുടെ അച്ഛനായ ഡോക്ടറും തങ്ങളുടെ മക്കളുടെ രാഗവായ്പിന് അനുമതി നൽകിയിരുന്നു. അപ്പോഴാണ് വേണുവിന്റെ മുഖത്തുള്ള വൃണം കുഷ്ഠത്തിന്റെ ലക്ഷണമാണെന്ന് ഡോക്ടർ വിധിച്ചത്. അതോടെ മനസ്സിന്റെ സമനിലതെറ്റിയ തെറ്റിയ സേതു ലോകത്തെ മുഴുവൻ വെറുത്ത് ധിക്കാരിയെപ്പോലെ അലഞ്ഞുനടന്നു.

ചിന്താമണി നാരായണൻ വൈദ്യരുടെ മകളായ തങ്കം തന്റെ പ്രണയവല്ലരി പൂക്കില്ലന്നറിഞ്ഞപ്പോൾ സ്വകമിതാവായ വേണുവിന്റെ കുടുംബത്തെ ആപത്തിൽനിന്നും കരകയറ്റാൻ വേണ്ടി സ്വയം കുരുതി കൊടുക്കാൻ തീരുമാണിച്ചു. സേതുവിനെ വിവാഹം ചെയ്യാമെന്ന അവളുടെ തീരുമാനം സേതുവിനെ ജീവിക്കാൻ പുതിയ ആവേശം നൽകി. വേണുവിന്റെയും സഹോദരിയായ ഇന്ദിരയുടെയും വിവാഹത്തോടുകൂടി ആകുടുംബത്തെ സംതൃപ്തമാക്കാനും തങ്കത്തിനു സാധിച്ചു. തികഞ്ഞ സംതൃപ്തിയോടെ സേതു പ്രാണൻ വെടിഞ്ഞു.[1]

അഭിനേതാക്കൾ

തിരുത്തുക

പിന്നണിഗായകർ

തിരുത്തുക

അണിയറപ്രവർത്തകർ

തിരുത്തുക

ഗാനങ്ങൾ

തിരുത്തുക
ഗാനം സംഗീതം ഗാനരചന ആലാപനം
കള്ളന്റെ പേരു എം എസ് ബാബുരാജ് കണിയാപുരം രാമചന്ദ്രൻ എസ്. ജാനകി
മനസ്സിന്റെ മലരണി എം എസ് ബാബുരാജ് കണിയാപുരം രാമചന്ദ്രൻ കെ.ജെ. യേശുദാസ്
നക്ഷത്രപുണ്ണുകളായിരം എം എസ് ബാബുരാജ് കണിയാപുരം രാമചന്ദ്രൻ കോഴിക്കോട് അബ്ദുൽഖാദർ
പച്ചമരക്കാടുകളെ എം എസ് ബാബുരാജ് കണിയാപുരം രാമചന്ദ്രൻ കെ.ജെ. യേശുദാസ്
പെണ്ണു കേൾക്കാൻ എം എസ് ബാബുരാജ് കണിയാപുരം രാമചന്ദ്രൻ എൽ.ആർ. ഈശ്വരി[2]
  1. മലയാളസംഗീതം ഡേറ്റാ ബേസിൽനിന്ന് മാണിക്യക്കോട്ടാരം
  2. മല്ലുമൂവീസിൽ നിന്ന് Archived 2010-09-24 at the Wayback Machine. മാണിക്യക്കൊട്ടാരം

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=മാണിക്യക്കൊട്ടാരം&oldid=3928691" എന്ന താളിൽനിന്ന് ശേഖരിച്ചത്