ഊഴം (ചലച്ചിത്രം)
ജിത്തു ജോസഫ് തിരക്കഥയെഴുതി സംവിധാനം ചെയ്ത് 2016ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് ഊഴം[2][3]. പൃഥ്വിരാജ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് ജി. ജോർജ്ജ്, ആന്റ്റോ പടിഞ്ഞാറേക്കര എന്നിവർ ചേർന്നാണ്. ബാലചന്ദ്രമേനോൻ, ദിവ്യ പിള്ള, നീരജ് മാധവ്, ജയപ്രകാശ് തുടങ്ങിയവരാണ് മറ്റു പ്രധാന വേഷങ്ങളിലെത്തുന്നത്[4]. പ്രതികാരകഥ പറയുന്ന ഈ ത്രില്ലർ ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് ഷാംദത് സൈനുദ്ദീൻ ആണ്. 2016 സെപ്തംബർ 8 ന് ഊഴം പ്രദർശനത്തിനെത്തി[5].
ഊഴം | |
---|---|
സംവിധാനം | ജിത്തു ജോസഫ് |
നിർമ്മാണം | ജി.ജോർജ് ആന്റോ പടിഞ്ഞാറേക്കര |
രചന | ജിത്തു ജോസഫ് |
അഭിനേതാക്കൾ | പൃഥ്വിരാജ് ദിവ്യ പിള്ള രെസ്ന പവിത്രൻ നീരജ് മാധവ് |
സംഗീതം | അനിൽ ജോൺസൺ |
ഛായാഗ്രഹണം | ഷാംദത് സൈനുദ്ദീൻ |
ചിത്രസംയോജനം | അയൂബ് ഖാൻ |
സ്റ്റുഡിയോ | ഫൈൻ ടോൺ പിക്ചേഴ്സ് |
വിതരണം | സെൻട്രൽ പിക്ചേഴ്സ് |
റിലീസിങ് തീയതി | 8 സെപ്തംബർ 2016 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
ബജറ്റ് | 12 കോടി |
സമയദൈർഘ്യം | 139 മിനിറ്റ് |
ആകെ | ₹15.25 കോടി (US$2.4 million)[1] |
കഥ
തിരുത്തുകസൂര്യയുടെ (പൃഥ്വിരാജ് സുകുമാരൻ) കുടുംബാംഗങ്ങളുടെ കാതഖർക്കെതിരെയുള്ള പ്രതികാരകഥയാണിത്.ആത്മാർത്ഥമായി ജോലിചെയ്യുന്ന ഉദ്യോഗസ്ഥനും ഹെൽത്ത് ഇൻസ്പെക്ടർ കൃഷ്ണമൂർത്തിയുടെ (ബാലചന്ദ്ര മേനോൻ) മകനായ സൂര്യ യുഎസ്-ൽ ഒരു പൊളിക്കൽ വിദഗ്ദ്ധനായി പ്രവർത്തിക്കുന്നു. സഹോദരിയുടെ വിവാഹനിശ്ചയത്തിനായി അദ്ദേഹം ജന്മനാട്ടിലേക്ക് മടങ്ങുന്നു. യുഎസിൽ തിരിച്ചെത്തിയ ശേഷം, തന്റെ സഹോദരിയുമായി വീഡിയോ ചാറ്റ് ചെയ്യുമ്പോൾ, വീഡിയോ ചാറ്റിലൂടെ സൂര്യ ചില ഗുണ്ടകൾ തന്റെ കുടുംബത്തെ മുഴുവൻ കൊലപ്പെടുത്തിയത് കാണുന്നു. ഈ വിനാശകരമായ സംഭവം അവനെ വിറപ്പിക്കുന്നു. അതേ ദിവസം തന്നെ അദ്ദേഹത്തിന്റെ പ്രതിശ്രുത വധു ഗായത്രിയുടെ (ദിവ്യ പിള്ള) സഹോദരൻ (കിഷോർ സത്യ),പോലീസ് സൂപ്രണ്ട് കൊല്ലപ്പെടുന്നു. ഒരു മുൻ സോഫ്റ്റ്വെയർ എഞ്ചിനീയറായ സൂര്യയും ദത്തെടുത്ത സഹോദരൻ അജ്മലും (നീരജ് മാധവ്), ഗായത്രി എന്നിവരും ഒരു ഫാർമസ്യൂട്ടിക്കൽ കമ്പനിയുടെ സി.ഇ.ഒയ്ക്കെതിരെ പ്രത്യേക വൈദഗ്ദ്ധ്യം കൊണ്ട് എതിരാളികൾക്കെതിരെ പ്രതികാരം ചെയ്യാൻ പുറപ്പെട്ടു.
അഭിനയിച്ചവർ
തിരുത്തുക- പൃഥ്വിരാജ് - സൂര്യ കൃഷ്ണമൂർത്തി
- ജയപ്രകാശ് - വിൽഫ്രഡ് മാർക്കസ്
- ദിവ്യ പിള്ള - ഗായത്രി
- നീരജ് മാധവ് - അജ്മൽ
- ബാലചന്ദ്രമേനോൻ -കൃഷ്ണമൂർത്തി
- പശുപതി - ക്യാപ്റ്റൻ
- രസ്ന പവിത്രൻ - ഐശ്വര്യ
- ഇർഷാദ്- എസ്.പി.മുഹമ്മദ്
- കിഷോർ സത്യ - പാർത്ഥസാരഥി[6]
- സീത
- ടോണി ലൂക്ക് -ആൻഡ്രൂ വിൽഫ്രഡ് മാർക്കസ്
- ആൻസൺ പോൾ - എഡ്വിൻ വിൽഫ്രഡ് മാർക്കസ്
അവലംബം
തിരുത്തുക- ↑ James, Anu (6 October 2016). "Kerala box office: Here's collection report of Onam releases Oppam, Oozham, WTCJ, Iru Mugan". International Business Times. Retrieved 7 October 2016.
- ↑ James, Anu (4 February 2016). "Prithviraj Sukumaran-Jeethu Joseph join hands for 'Oozham'; actor releases first look poster". International Business Times.
{{cite news}}
:|access-date=
requires|url=
(help) - ↑ Sidhardhan, Sanjith (5 February 2016). "Prithviraj-Jeethu Joseph's movie titled Oozham". The Times of India. Retrieved 29 May 2016.
- ↑ "Prithviraj, Jeethu to team up for Oozham". Deccan Chronicle. 5 February 2016. Retrieved 30 May 2016.
- ↑ Sidhardhan, Sanjith (12 February 2016). "Oozham will be Prithviraj's Onam release". The Times of India. Retrieved 30 May 2016.
- ↑ Cris (16 May 2016). "Kishor Satya's comeback". Deccan Chronicle. Retrieved 30 May 2016.