അറിയാത്ത വീഥികൾ
മലയാള ചലച്ചിത്രം
കെ.എസ്. സേതുമാധവന്റെ സംവിധാനത്തിൽ മധു, മമ്മൂട്ടി, മോഹൻലാൽ, റഹ്‌മാൻ, രോഹിണി, സബിത ആനന്ദ് എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 1984 -ൽ പ്രദർശനത്തിനെത്തിയ ഒരു മലയാളചലച്ചിത്രമാണ് അറിയാത്ത വീഥികൾ. സെഞ്ച്വറി ഫിലിംസിന്റെ ബാനറിൽ രാജു മാത്യു നിർമ്മാണം ചെയ്ത ഈ ചിത്രം സെൻട്രൽ പിൿചേഴ്സ് ആണ് വിതരണം ചെയ്തത്. സി.എൽ. ജോസ് ആണ് ഈ ചിത്രത്തിന്റെ കഥാകാരൻ. തിരക്കഥ, സംഭാഷണം എന്നിവയെല്ലാം നിർവ്വഹിച്ചത് ജോൺപോൾ ആണ്.
അറിയാത്ത വീഥികൾ | |
---|---|
സംവിധാനം | കെ.എസ്. സേതുമാധവൻ |
നിർമ്മാണം | രാജു മാത്യു |
കഥ | സി.എൽ. ജോസ് |
തിരക്കഥ | ജോൺപോൾ |
അഭിനേതാക്കൾ | മധു മമ്മൂട്ടി മോഹൻലാൽ റഹ്‌മാൻ രോഹിണി സബിത ആനന്ദ് |
സംഗീതം | എം.എസ്. വിശ്വനാഥൻ |
ഗാനരചന | പി. ഭാസ്കരൻ പൂവച്ചൽ ഖാദർ |
ഛായാഗ്രഹണം | വിപിൻ മോഹൻ |
ചിത്രസംയോജനം | എം.എസ്. മണി |
സ്റ്റുഡിയോ | സെഞ്ച്വറി ഫിലിംസ് |
വിതരണം | സെൻട്രൽ പിൿചേഴ്സ് |
റിലീസിങ് തീയതി | 1984 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
അഭിനേതാക്കൾ
തിരുത്തുക- മധു – ജഗന്നാഥൻ
- മമ്മൂട്ടി – രവി
- മോഹൻലാൽ – ബാലൻ
- റഹ്‌മാൻ – ബാബു
- രാമചന്ദ്രൻ – ശേഖരൻ കുട്ടി
- മണിയൻപിള്ള രാജു – സോമൻ
- കരമന ജനാർദ്ദനൻ നായർ – ഭാസ്കരൻ
- രോഹിണി – ഷീല
- സബിത ആനന്ദ് – അമ്പിളി
- സുകുമാരി – കല്യാണിക്കുട്ടി
- കവിയൂർ പൊന്നമ്മ – ജാനകിക്കുട്ടിയമ്മ
സംഗീതം
തിരുത്തുകപി. ഭാസ്കരൻ, പൂവച്ചൽ ഖാദർ എന്നിവർ എഴുതിയ ഇതിലെ ഗാനങ്ങൾക്ക് സംഗീതം പകർന്നത് എം.എസ്. വിശ്വനാഥൻ ആണ്.
- ഗാനങ്ങൾ
- സിന്ദൂരമേഘങ്ങൾ : പി. ജയചന്ദ്രൻ (ഗാനരചന : പൂവച്ചൽ ഖാദർ)
- നീയല്ല നീതിപാലൻ : കെ.ജെ. യേശുദാസ് (ഗാനരചന : പി. ഭാസ്കരൻ)
അണിയറ പ്രവർത്തകർ
തിരുത്തുക- ഛായാഗ്രഹണം : വിപിൻ മോഹൻ
- ചിത്രസംയോജനം : എം.എസ്. മണി
- കല : ഐ.വി. സതീഷ് ബാബു
- വസ്ത്രാലങ്കാരം : ജംബുലിംഗം
- പരസ്യകല : പി.എൻ. മേനോൻ
- ലാബ് : ജെമിനി കളർ ലാബ്
- നിശ്ചല ഛായാഗ്രഹണം : അൻസാരി
- നിർമ്മാണ നിയന്ത്രണം : പീറ്റർ ഞാറയ്ക്കൽ
- കാമറ അസിസ്റ്റന്റ് : അജിത് കുമാർ
- അസോസിയേറ്റ് ഡയറക്ടർ : കിത്തു, കമൽ
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- അറിയാത്ത വീഥികൾ ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ
- അറിയാത്ത വീഥികൾ – മലയാളസംഗീതം.ഇൻഫോ