ഉറക്കം വരാത്ത രാത്രികൾ
എം കൃഷ്ണൻ നായരുടെ സംവിധാനത്തിൽ എം. മണി നിർമ്മിച്ച് 1978-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് ഉറക്കം വരാത്ത രാത്രികൾ[1]. ഈ ചിത്രത്തിൽ മധു, കെപിഎസി ലളിത, ജോസ്, ജോസ് പ്രകാശ് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സിനിമയിൽ ബിച്ചുതിരുമലയുടെ വരികൾക്ക് ശ്യാം സംഗീതം നൽകി.[2] [3]
ഉറക്കം വരാത്ത രാത്രികൾ | |
---|---|
സംവിധാനം | എം കൃഷ്ണൻ നായർ |
നിർമ്മാണം | എം. മണി |
രചന | സുനിത |
തിരക്കഥ | നെടുകുന്നം ജോസഫ് |
സംഭാഷണം | നെടുകുന്നം ജോസഫ് |
അഭിനേതാക്കൾ | മധു കെപിഎസി ലളിത ജോസ് ജോസ് പ്രകാശ് |
സംഗീതം | ശ്യാം |
ഛായാഗ്രഹണം | വിപിൻദാസ് |
ചിത്രസംയോജനം | ജി. വെങ്കിട്ടരാമൻ |
സ്റ്റുഡിയോ | സുനിത പ്രൊഡക്ഷൻസ് |
വിതരണം | ജോളി ഫിലിംസ് |
റിലീസിങ് തീയതി |
|
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
കഥാസംഗ്രഹം
തിരുത്തുകകുട്ടിക്കാലം തൊട്ടേ മദ്യം ശീലിച്ച കോടീശ്വരിയായ കവിത (സീമ) ബാറിലും ക്ലബിലും ജീവിതം ആസ്വദിക്കുന്നു. അവളുടെ ദുശ്ശീലമറിഞ്ഞിട്ടും മുറച്ചെറുക്കനായ ജയൻ ( മധു) അവളെ രക്ഷപ്പെടുത്താമെന്ന ധൈര്യത്തിൽ വിവാഹം ചെയ്യുന്നു. അവളുടെ കാമുകൻ വേണു (ജോസ്) തക്കം പാർത്ത് ഇരിപ്പുണ്ട്. വിവാഹത്തിനുശേഷവും അവൾ മദ്യശീലം ഉപേക്ഷിക്കുന്നില്ലെന്ന് കണ്ട് ഹൃദയം പൊട്ടി അച്ഛൻ (ജോസ് പ്രകാശ്) മരിക്കുന്നു. ജയൻ മദ്യപാനിയായി അഭിനയിക്കുന്നു. തെറ്റ് മനസ്സിലായി കവിത തിരികെ വരുന്നു. ഭൃത്യരായ ലളിത (കെ.പി.എ.സി. ലളിത), കുട്ടപ്പൻ (കുഞ്ചൻ), വേലുപ്പിള്ള (മണവാളൻ ജോസഫ്) എന്നിവരുടെ തമാശയുമുണ്ട്.
ക്ര.നം. | താരം | വേഷം |
---|---|---|
1 | മധു | ജയൻ |
2 | സീമ | കവിത |
3 | ജോസ് | വേണു |
4 | ജോസ് പ്രകാശ് | ബാരിസ്റ്റർ ബാലഗംഗാധരമേനോൻ |
5 | കെ.പി.എ.സി. ലളിത | ലളിത (ഭൃത്യ) |
6 | മണവാളൻ ജോസഫ് | വേലുപ്പിള്ള |
7 | കുഞ്ചൻ | കുട്ടപ്പൻ (ഭൃത്യൻ) |
8 | റീന | മാലതി |
9 | അസീസ് | ഒരു വായനോക്കി |
10 | ആറന്മുള പൊന്നമ്മ | ജയന്റെ അമ്മ |
11 | ടി എസ് കൃഷ്ണൻ | ശങ്കരൻ |
ഗാനങ്ങൾ
തിരുത്തുക- ഗാനരചന:ബിച്ചു തിരുമല
- സംഗീതം: ശ്യാം [5]
നമ്പർ. | പാട്ട് | പാട്ടുകാർ | രാഗം |
1 | നാടകം ജീവിതം | കെ.ജെ. യേശുദാസ് | |
2 | തിരമാല തേടുന്നു | എസ്. ജാനകി | |
3 | ഉറക്കം വരാത്ത രാത്രികൾ | കെ ജെ യേശുദാസ്, വിജയ ബെനഡിക്റ്റ് |
അവലംബം
തിരുത്തുക- ↑ "ഉറക്കം വരാത്ത രാത്രികൾ (1978)". www.malayalachalachithram.com. Retrieved 2014-10-08.
- ↑ "ഉറക്കം വരാത്ത രാത്രികൾ (1978)". malayalasangeetham.info. Retrieved 2014-10-08.
- ↑ "ഉറക്കം വരാത്ത രാത്രികൾ (1978)". spicyonion.com. Retrieved 2014-10-08.
- ↑ "ഉറക്കം വരാത്ത രാത്രികൾ (1978)". മലയാളം മൂവി&മ്യൂസിക് ഡാറ്റാബേസ്. Retrieved 2019-10-29.
{{cite web}}
: Cite has empty unknown parameter:|1=
(help) - ↑ "സംഭവം (1981)". മലയാളസംഗീതം ഇൻഫൊ. Retrieved 2020-01-23.