ടി.കെ. രാജീവ് കുമാർ
കോട്ടയത്തു ജനിച്ച ഒരു മലയാളചലച്ചിത്രസംവിധായകനാണ് ടി കെ രാജീവ് കുമാർ (ജനനം 1964, സെപ്റ്റംബർ 20). കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരവും, ദേശീയ ചലച്ചിത്രപുരസ്കാരവും ലഭിച്ചിട്ടുള്ള സംവിധായകനാണ് ഇദ്ദേഹം. 2003 മുതൽ 2006 വരെ കേരളസംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ ചെയർമാനായിരുന്നു ഇദ്ദേഹം. കൂടാതെ ഇൻറർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് കേരളയുടെ അദ്ധ്യക്ഷൻ കൂടിയാണ് ഇദ്ദേഹം.
ടി കെ രാജീവ് കുമാർ | |
---|---|
![]() ടി കെ രാജീവ് കുമാർ | |
ജനനം | |
മറ്റ് പേരുകൾ | രാജീവ് കുമാർ |
തൊഴിൽ | ചലച്ചിത്രസംവിധായകൻ |
സജീവ കാലം | 1985-മുതൽ ഇതുവരെ |
ജീവിതരേഖതിരുത്തുക
ആദ്യകാല ജീവിതംതിരുത്തുക
തിരുവനന്തപുരത്തുള്ള യൂണിവേഴ്സിറ്റി കോളേജിൽ നിന്നാണ് രാജീവ് കുമാർ ബിരുദ പഠനം പൂർത്തിയാക്കിയത്. തുടർന്ന് ഇദ്ദേഹം സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂറിൽ ജോലിയിൽ പ്രവേശിച്ചു. നവോദയ അപ്പച്ചൻ നിർമ്മിച്ച് 1984-ല് പുറത്തിറങ്ങിയ മൈ ഡിയർ കുട്ടിച്ചാത്തൻ എന്ന സിനിമയുടെ സംവിധായകനായിരുന്ന ജിജോ പുന്നൂസിന്റെ കൂടെ സഹസംവിധായകനായാണ് രാജീവ് കുമാർ ആദ്യമായി സിനിമയിലെത്തുന്നത്[1]. രാജീവ് കുമാർ ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് ചാണക്യൻ (1989). ഈ ചിത്രത്തിൽ നായകനായി അഭിനയിച്ചത് കമലഹാസനായിരുന്നു. ജയറാമും ഈ ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. ഈ ചിത്രം വമ്പൻ വിജയമായിരുന്നു[അവലംബം ആവശ്യമാണ്].
ചലച്ചിത്രങ്ങൾതിരുത്തുക
- 1984 – മൈഡിയർ കുട്ടിച്ചാത്തൻ (സഹസംവിധായകൻ)
- 1989 – ചാണക്യൻ
- 1990 – ക്ഷണക്കത്ത്
- 1991 – ഒറ്റയാൾ പട്ടാളം
- 1992 – മഹാനഗരം
- 1994 – പവിത്രം
- 1996 – തച്ചോളി വർഗീസ് ചേകവർ
- 1999 – കണ്ണെഴുതി പൊട്ടുംതൊട്ട്
- 1999 – ജലമർമ്മരം
- 2001 – വക്കാലത്ത് നാരായണൻ കുട്ടി
- 2002 – ശേഷം
- 2004 – ഇവർ
- 2007 - സീതാകല്യാണം
- 2008 - ഫ്രീകിക്ക് (ഹിന്ദി)
- 2009 - ചൽ ചലാ ചൽ (ഹിന്ദി)
- 2010 - ഒരു നാൾ വരും
- 2011 - രതിനിർവ്വേദം
- 2012 - തൽസമയം ഒരു പെൺകുട്ടി
പുരസ്കാരങ്ങൾതിരുത്തുക
- ജലമർമ്മരം -
- മികച്ച പരിസ്ഥിതിസംബന്ധമായ സിനിമക്കുള്ള ദേശീയ ചലച്ചിത്രപുരസ്കാരം.
- മികച്ച രണ്ടാമത്തെ സിനിമക്കുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം. 3) മികച്ച തിരക്കഥക്കുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം.
- ശേഷം –
- മികച്ച ചിത്രത്തിനുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം.
- മികച്ച ചിത്രത്തിനും സംവിധായകനുമുള്ള സാന്ദ്രം പുരസ്കാരം.