ബന്ധങ്ങൾ

(ബന്ധം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഒരു വ്യക്തിക്ക് തന്റെ കുടുംബത്തിലെ അംഗങ്ങളുമായും സമൂഹത്തിലെ മറ്റംഗങ്ങളുമായും ബന്ധം ഉണ്ടാകും.

ഒരു കുട്ടിയുടെ സ്രഷ്ടാക്കളെ അമ്മ, അച്ഛൻ എന്നു നാമകരണം ചെയ്തിരിക്കുന്നു. അപ്പച്ചൻ, അമ്മച്ചി എന്ന ഉപയോഗവും, ഉപ്പ, ഉമ്മ എന്ന ഉപയോഗവും നിലവിലുന്ട്. അമ്മയുടെ ഗർഭപാത്രത്തിലാണു കുഞ്ഞ് ജന്മം കൊള്ളുന്നത്. ഏതൊരു വ്യക്തിക്കും അമ്മ, അചഛൻ എന്ന ബന്ധങ്ങളെ പ്രഥമ ബന്ധങ്ങൾ ആയി കരുതാം. മറ്റു ബന്ധങ്ങൾ താഴെ നിർവ്വചിച്ചിരിക്കുന്നു.

പ്രഥമ ബന്ധം

തിരുത്തുക
  1. അമ്മ
  2. അച്ഛൻ

മറ്റു (ദ്വിതിയ) ബന്ധങ്ങൾ

തിരുത്തുക
  1. മകൾ - പുത്രി അഥവാ പെൺകുട്ടി
  2. മകൻ - പുത്രൻ അഥവാ ആൺകുട്ടി
  3. അമ്മൂമ്മ - അമ്മയുടെ അമ്മ
  4. മുത്തച്ഛൻ - അമ്മയുടെ അചഛൻ
  5. അച്ഛമ്മ - അചഛന്റെ അമ്മ
  6. അച്ഛച്ഛൻ - അചഛന്റെ അചഛൻ
  7. അമ്മാവൻ - അമ്മയുടെ സഹോദരൻ
  8. വലിയച്ഛൻ - അചഛന്റെ മൂത്ത (വലിയ) സഹോദരൻ
  9. ചെറിയച്ഛൻ - അചഛന്റെ താഴെയുള്ള (ചെറിയ)സഹോദരൻ (കുഞ്ഞച്ഛൻ)
  10. വലിയമ്മ - അമ്മയുടെ മൂത്ത (വലിയ) സഹോദരി അഥവാ വലിയച്ഛന്റെ ഭാര്യ
  11. ചെറിയമ്മ - അമ്മയുടെ താഴെയുള്ള (ചെറിയ) സഹോദരി അഥവാ ചെറിയച്ഛന്റെ ഭാര്യ
  12. മരുമകൻ - മകളുടെ ഭർത്താവ് അഥവാ സഹോദരിയുടെ പുത്രൻ
  13. മരുമകൾ - മകന്റെ ഭാര്യ അഥവാ സഹോദരിയുടെ പുത്രി
  14. പേരക്കുട്ടി - മകളുടെയൊ അതൊ മകന്റെയൊ കുട്ടി
  15. സഹോദരൻ - ജ്യേഷ്ഠൻ അഥവാ അനുജൻ. മൂത്തതോ ഇളയതോ ആയ ആൺകുട്ടികൾ.
  16. സഹോദരി - മൂത്തതോ ഇളയതോ ആയ പെൺകുട്ടികൾ .
  17. വല്യമുത്തച്ഛൻ:അമ്മയുടെയോ അച്ഛന്റേയോ അച്ഛന്റെ ചേട്ടൻ
  18. ചെറിയമുത്തച്ഛൻ:അമ്മയുടെയോ അച്ഛന്റെയോ അച്ഛന്റെ അനിയൻ
  19. വല്യമുത്തശ്ശി:വല്യമുത്തച്ഛന്റെ ഭാര്യ
  20. ചെറിയ മുത്തശ്ശി:ചെറിയമുത്തച്ഛന്റെ ഭാര്യ

സമൂഹബന്ധങ്ങൾ

തിരുത്തുക
  1. സുഹ്രുദ് ബന്ധം
  2. പ്രേമ ബന്ധം
"https://ml.wikipedia.org/w/index.php?title=ബന്ധങ്ങൾ&oldid=4097795" എന്ന താളിൽനിന്ന് ശേഖരിച്ചത്