കൊച്ചിൻ ഹനീഫ

ഇന്ത്യന്‍ ചലച്ചിത്ര അഭിനേതാവ്

കൊച്ചിൻ ഹനീഫ (സലീം മുഹമ്മദ് ഘൗഷ്, 1951 ഏപ്രിൽ 22 - 2010 ഫെബ്രുവരി 2) തെന്നിന്ത്യൻ സിനിമയിലെ ഒരു നടനും, സം‌വിധായകനും, തിരക്കഥാകൃത്തുമായിരുന്നു. മലയാളത്തിലും തമിഴിലും അഭിനയിക്കുകയും, ചിത്രങ്ങൾ സം‌വിധാനം ചെയ്യുകയും ചെയ്യുകയും, തിരക്കഥ എഴുതുകയും ചെയ്തിട്ടുണ്ട്.

കൊച്ചിൻ ഹനീഫ
2008 ലെ അമ്മയുടെ ജനറൽ ബോഡി മീറ്റിംഗിൽ
ജനനം
സലീം അഹമ്മദ് ഘൗഷ്

(1951-04-22)22 ഏപ്രിൽ 1951
മരണം2 ഫെബ്രുവരി 2010(2010-02-02) (പ്രായം 58)
മറ്റ് പേരുകൾവി.എം.സി. ഹനീഫ
സജീവ കാലം1970 - 2010
ജീവിതപങ്കാളി(കൾ)ഫാസില
കുട്ടികൾസർഫ,മർവ്വ

മിമിക്രി കലാകാരനായി കലാ ജീവിതം ആരംഭിച്ച ഹനീഫ 1970 കളിൽ വില്ലൻ വേഷങ്ങളിലൂടെയാണ് സിനിമയിൽ ശ്രദ്ധിക്കപ്പെട്ടു തുടങ്ങുന്നത്. ഇടക്കാലത്തു തമിഴിൽ സം‌വിധായകനും, തിരക്കഥാ കൃത്തുമായി. പിന്നീടു മലയാളത്തിൽ ഹാസ്യ നടനായി മടങ്ങിയെത്തി ശ്രദ്ധിക്കപ്പെട്ടു.

ജീവിതരേഖ തിരുത്തുക

1951 ഏപ്രിൽ 22-ന് എറണാകുളത്താണ് കൊച്ചിൻ ഹനീഫയുടെ ജനനം. പരേതരായ വെളുത്തേടത്ത് മുഹമ്മദും ഹാജിറയുമായിരുന്നു മാതാപിതാക്കൾ. ഇവരുടെ എട്ടുമക്കളിൽ രണ്ടാമനായിരുന്നു ഹനീഫ. 1970 കളിലാണ് ഹനീഫ തന്റെ സിനിമ ജീവിതം വില്ലൻ വേഷങ്ങളിലൂടെ തുടങ്ങുന്നത്. അഷ്ടവക്രൻ എന്ന ചിത്രത്തിലൂടെയാണ് സിനിമയിലെ അരങ്ങേറ്റം. പിന്നീട് ഹാസ്യ വേഷങ്ങൾ കൈകാര്യം ചെയ്തു തുടങ്ങിയ ഹനീഫ അതിൽ പ്രശസ്തനാവുകയായിരുന്നു. മലയാളം, തമിഴ്, ഹിന്ദി സിനിമകളിലായി 300 ഓളം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. സൂത്രധാരൻ എന്ന ചിത്രത്തിലെ അഭിനയത്തിന് 2001-ൽ മികച്ച സഹനടനുള്ള സംസ്ഥാന സർക്കാരിന്റെ പുരസ്‌കാരം നേടി. തമിഴിലും മറ്റു ഭാഷകളിലും വി.എം.സി. ഹനീഫ എന്നാണറിയപ്പെട്ടിരുന്നത്[1].

തലശ്ശേരി സ്വദേശിനിയായ ഫാസിലയാണ് ഹനീഫയുടെ ഭാര്യ. 1994-ലായിരുന്നു ഇവരുടെ വിവാഹം. ഇവർക്ക് സഫ, മാർവ്വ എന്നിങ്ങനെ രണ്ട് പെൺമക്കളുണ്ട്. ഇരട്ടകളായ ഇവർ 2006-ലാണ് ജനിച്ചത്. ഹനീഫ മരിയ്ക്കുമ്പോൾ ഇവർക്ക് മൂന്നര വയസ്സേ ഉണ്ടായിരുന്നുള്ളൂ.

ചലച്ചിത്ര ജീവിതം തിരുത്തുക

മലയാളചലച്ചിത്രങ്ങൾ തിരുത്തുക

  • മാമാങ്കം (1979) .... സാമൂതിരിയുടെ യോദ്ധാവായി
  • ആവേശം (1979)
  • ശക്തി (1980) .... ഖാദർ
  • മൂർഖൻ (1980) .... പോലീസ് ഉദ്യോഗസ്ഥൻ
  • ആരതി (1981) .... ഗംഗൻ
  • താളം തെറ്റിയ താരാട്ട് (1983) .... ചന്ദ്രൻ
  • ഭൂകമ്പം (1983) .... അൻവർ
  • ആട്ടക്കലാശം (1983) .... കുട്ടപ്പൻ
  • ആ രാത്രി (1983)
  • കൂട്ടിന്നിളംകിളി (1984) .... കൃഷ്ണനുണ്ണീയുടെ സഹമുറിയൻ
  • ഇണംകിളി (1984) .... പീറ്റർ
  • എന്റെ ഉപാസന (1984) .... ഡോക്ടർ
  • കൈയും തലയും പുറത്തിടരുത് (1985) .... ബസ് യാത്രക്കാരൻ
  • മകൻ എന്റെ മകൻ (1985) .... ഡോക്ടർ
  • താളവട്ടം (1986) .... മനോരോഗകേന്ദ്രത്തിന്റെ വാർഡൻ
  • മുകുന്ദേട്ടാ സുമിത്ര വിളിക്കുന്നു (1988) .... പോലീസ്
  • ദേവാസുരം (1993) .... അച്യുതൻ
  • വാത്സല്യം (1993)
  • കിന്നരിപ്പുഴയോരം (1994) .... മനോരോഗി
  • ഭീഷ്മാചാര്യ (1994) .... സിദ്ധാർത്ഥൻ
  • മാന്നാർ മത്തായി സ്പീക്കിങ്ങ് (1995) .... എൽദോ
  • കാട്ടിലെ തടി തേവരുടെ ആന (1995)
  • മായപ്പൊന്മാൻ (1996)
  • കാലാപാനി (1996) .... അഹമ്മദ് കുട്ടി
  • ഹിറ്റ്ലർ (1996)
  • സൂപ്പർമാൻ (1997) .... രാജൻ ഫിലിപ്പ്
  • അനുരാഗക്കൊട്ടാരം (1997)
  • ലേലം (1997) .... ജയസിംഹൻ
  • അനിയത്തിപ്രാവ് (1997)
  • വിസ്മയം (1998)
  • പഞ്ചാബി ഹൗസ് (1998) .... ഗംഗാധരൻ
  • മയിൽ‌പ്പീലിക്കാവ് (1998)
  • കന്മദം (1998) .... പോലീസ് ഉദ്യോഗസ്ഥൻ
  • ഹരികൃഷ്ണൻസ് (1998) .... Kunjikuttan
  • ഇളവങ്കോടു ദേശം (1998) .... Singer
  • ദ ട്രൂത്ത് (1998)
  • ഉദയപുരം സുൽത്താൻ (1999) .... Beeran Kutty
  • പത്രം (1999) .... Sabhavathi
  • പഞ്ചപാണ്ഡവർ (1999) .... Varkey
  • ഞാൻ ഗന്ധർവൻ (1999)
  • ഞങ്ങൾ സന്തുഷ്ടരാണ്‌ (1999) .... Soudamini's Husband
  • മേഘം (1999)
  • ഇൻഡിപ്പെൻഡൻസ് (1999)
  • ഫ്രൻസ് (1999)...Sundareshan
  • ചന്ദാമാമ (1999) .... Natwarlal
  • ആകാശഗംഗ(1999)
  • മി. ബട്ലർ (2000) .... Swamy
  • ദാദാ സാഹിബ് (2000) .... Raghavan
  • അരയന്നങ്ങളുടെ വീട് (2000) .... Gangadharan
  • സത്യം, ശിവം സുന്ദരം (2000)
  • രാക്ഷസ രാജാവ് (2001)
  • പ്രജ (2001)
  • ദുബായ് (2001)
  • സൂത്രധാരൻ (2001) .... Mani Uncle
  • കാക്കക്കുയിൽ (2001) .... Local goon
  • ഈ പറക്കും തളിക (2001) .... Veerappan Kurup
  • നരേന്ദ്രൻ മകൻ ജയകാന്തൻ വക (2001)
  • ഈ നാട് ഇന്നലെവരെ (2001)
  • സുന്ദരപുരുഷൻ (2001) .... Alavuddin
  • ഭർത്താവുദ്യോഗം (2001) .... Pratapan Nair
  • സ്നേഹിതൻ (2002) .... Sudarshanan
  • പ്രണയമണിത്തൂവൽ (2002) .... Moosakka
  • ഫാന്റം (2002)
  • ഊമപ്പെണ്ണിനു ഉരിയാടാപ്പയ്യൻ (2002) .... Punchiri Pushparaj
  • മഴത്തുള്ളിക്കിലുക്കം (2002) .... Mathukutty
  • കുഞ്ഞിക്കൂനൻ (2002) .... Thoma
  • കയ്യെത്തും ദൂരത്ത് (2002) .... Kundara Sharangan
  • ചിരിക്കുടുക്ക (2002) .... Sathyavan
  • ബാംബൂ ബോയ്സ് (2002) .... Makku
  • മീശമാധവൻ (2002) .... Thrivikraman
  • കസ്തൂരിമാൻ (2003)
  • തിളക്കം (2003) .... Bhaskaran
  • കിളിച്ചുണ്ടൻ മാമ്പഴം (2003) .... Kalandan Haji
  • സദാനന്ദന്റെ സമയം (2003)
  • വിള്ളിത്തിര (2003) .... Panchayath President
  • സി.ഐ.ഡി. മൂസ (2003) .... Vikraman
  • മീരയുടെ ദുഖവും മുത്തുവിന്റെ സ്വപ്നവും (2003) .... Divakaran
  • സ്വപ്നക്കൂട്,(2003)...Philipose
  • ഹരിഹരൻ പിള്ള ഹാപ്പിയാണു് (2003) .... Velappan
  • വലത്തോട്റ്റ് തിരിഞ്ഞാൽ നാലാമത്തെ വീട് (2003) .... Bullet Ismail
  • പുലിവാൽ കല്യാണം (2003) .... Dharmendra
  • പട്ടണത്തിൽ സുന്ദരൻ (2003) .... Shekhara Pillai
  • കേരള ഹൗസ് ഉടൻ വില്പനക്ക് (2004) .... Vadival Vasu
  • സി.ഐ. മഹാദേവൻ 5 അടി 4 ഇഞ്ച് (2004) .... Mahadevan
  • വിസ്മയത്തുമ്പത്ത് (2004) .... Nandakumar
  • ചതിക്കാത്ത ചന്തു (2004) .... Dharma
  • റൺവേ (2004) .... Divakaran
  • വെട്ടം (2004)
  • യൂത്ത് ഫെസ്റ്റിവൽ (2004) .... Kannappan
  • മാമ്പഴക്കാലം (2004) .... Manathudi Madhavan
  • വേഷം (2004)
  • ഉദയനാണു താരം (2005) .... 'Sona' Balan
  • ചന്ദ്രോത്സവം (2005) .... Sreedharan
  • അന്യൻ (2005) .... The Person Who Stops His New Car
  • ദൈവനാമത്തിൽ (2005)
  • പാണ്ടിപ്പട (2005) .... Ummachan
  • നേരറിയാൻ സി.ബി.ഐ. (2005) .... George C. Nair
  • ചിരട്ടക്കളിപ്പാട്ടങ്ങൾ (2005)
  • രാജമാണിക്യം (2005) .... Varghese
  • വർഗ്ഗം (2006)
  • അനന്തഭദ്രം (2005) .... Maravi Matthayi
  • കിലുക്കം കിലുകിലുക്കം (2006)
  • മധുചന്ദ്രലേഖ (2006)
  • തുരുപ്പു ഗുലാൻ (2006)
  • കീർത്തി ചക്ര (2006)
  • ദ ഡോൺ (2006)
  • ആനച്ചന്തം (2006)
  • ജന്മം (2006)
  • റെഡ് സല്യൂട്ട് (2006)
  • ഛോട്ടാ മുംബൈ (2007)
  • ട്വെന്റി 20 (2008)

ഹിന്ദി ചിത്രങ്ങൾ തിരുത്തുക

  • കാലാപാനി (1995)
  • കഭി നാ കഭി (1998)
  • സത്യഗാഥ്:ക്രൈം നെവെർ പേയ്‌സ് (2003)

തമിഴ് ചിത്രങ്ങൾ തിരുത്തുക

  • മഹാനദി
  • കാതലാ കാതലാ (1998)
  • മുതൽവൻ മുതൽവൻ (1999)
  • മുഗവാരി (2000)
  • യൂത്ത് (2002)
  • ലാസ്യ ലാസ്യ (2002)
  • പാർത്ഥിപൻ കനവ് (2003)
  • അന്യൻ (2005)
  • കസ്തൂരിമാൻ (2005)
  • ചാണക്യം (2005)
  • പട്ടിയാൽ (2006)
  • സംതിങ്ങ് സംതിങ്ങ്....ഇനക്കും എനക്കും(2006)
  • മദുരൈ വീരൻ (2006)
  • ശ്രീരംഗം (2006)
  • ശിവജി (2007)
  • മഗുദം (2007)
  • മദിരാശി പട്ടണം (2010)
  • എന്തിരൻ (2010)

സം‌വിധാനം നിർവ്വഹിച്ച ചിത്രങ്ങൾ തിരുത്തുക

മലയാളം തിരുത്തുക

  • ഭീഷ്മാചാര്യ (1994)
  • വാത്സല്യം (1993)
  • വീണ മീട്ടിയ വിലങ്ങുകൾ (1990)
  • ആൺകിളിയുടെ താരാട്ട് (1987)
  • ഒരു സിന്ദൂരപൊട്ടിന്റെ ഓർമ്മയ്ക്ക് (1987)
  • മൂന്നു മാസങ്ങൾക്ക് മുൻപ് (1986)
  • ഒരു സന്ദേശം കൂടി (1985)

തമിഴ് തിരുത്തുക

  • പാസ പറൈവകൾ (1988)
  • പാടാത്ത തേനേക്കൾ (1988)
  • പാസ മഴൈ (1989)
  • പഗലിൽ പൗർണ്ണമി (1990)
  • പിള്ളൈ പാശം (1991)
  • വാസലിലെ ഒരു വെണ്ണിലാ (1991)

തിരക്കഥ നിർവ്വഹിച്ച ചിത്രങ്ങൾ[2] തിരുത്തുക

ക്ര.നം. ചിത്രം സംവിധാനം വർഷം
1 ഭീഷ്മാചാര്യ കൊച്ചിൻ ഹനീഫ 1994
2 വീണമീട്ടിയ വിലങ്ങുകൾ കൊച്ചിൻ ഹനീഫ 1990
3 ഈണം തെറ്റാത്ത കാട്ടാറ് പി വിനോദ്കുമാർ 1989
4 ലാൽ അമേരിക്കയിൽ സത്യൻ അന്തിക്കാട് 1989
5 പുതിയ കരുക്കൾ തമ്പി കണ്ണന്താനം 1989
6 ആൺകിളിയുടെ താരാട്ട് കൊച്ചിൻ ഹനീഫ 1987
7 ഒരു സിന്ദൂരപൊട്ടിന്റെ ഓർമയ്ക്ക് കൊച്ചിൻ ഹനീഫ 1987
8 മൂന്നു മാസങ്ങൾക്കു മുമ്പ് കൊച്ചിൻ ഹനീഫ 1986
9 പറയാനും വയ്യ പറയാതിരിക്കാനും വയ്യ പ്രിയദർശൻ 1985
10 ഒരു സന്ദേശം കൂടി കൊച്ചിൻ ഹനീഫ 1985
11 ഉമാനിലയം ജോഷി 1984
12 താളം തെറ്റിയ താരാട്ട് എ.ബി. രാജ് 1983
13 അടിമച്ചങ്ങല എ.ബി. രാജ് 1981
14 ഇരുമ്പഴികൾ എ.ബി. രാജ് 1979
15 രാജു റഹിം എ.ബി. രാജ് 1978
16 അവൾ ഒരു ദേവാലയം എ.ബി. രാജ് 1977

സ്വന്തം പേരിൽ ചലച്ചിത്രത്തിൽ തിരുത്തുക

  • നമ്പർ 20 മദ്രാസ് മെയിൽ (1990)(മലയാളം) ..സിനിമാതാരം കൊച്ചിൻ ഹനീഫയായി

മരണം തിരുത്തുക

അവസാനകാലത്ത് ഗുരുതരമായ കരൾ രോഗം ബാധിച്ച് പൊറുതിമുട്ടിയ ഹനീഫയെ 2010 ജനുവരി അവസാനവാരത്തിൽ ചെന്നൈ ശ്രീരാമചന്ദ്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് അദ്ദേഹത്തിന്റെ ആരോഗ്യനില വഷളാവുകയും ഫെബ്രുവരി 2-ന്‌ വൈകീട്ട് 3.45 ഓടെ അന്തരിക്കുകയും ചെയ്തു.[1][3]. മൃതദേഹം ജന്മനാട്ടിലെത്തിച്ച ശേഷം എറണാകുളം സെൻട്രൽ ജുമാ മസ്ജിദിൽ പൂർണ ഔദ്യോഗിക ബഹുമതികളോടെ കബറടക്കി. ചലച്ചിത്രരംഗത്തെ സഹപ്രവർത്തകരും ജനപ്രതിനിധകളും സാധാരണക്കാരുമടക്കം ആയിരങ്ങൾ അദ്ദേഹത്തിന് അന്ത്യാഞ്ജലികൾ അർപ്പിച്ചു.

അവലംബം തിരുത്തുക

  1. 1.0 1.1 "VMC Haneefa passes away" (in ഇംഗ്ലീഷ്). sify.com. Retrieved 2010 February 4. {{cite news}}: Check date values in: |accessdate= (help)
  2. "കൊച്ചിൻ ഹനീഫ". malayalachalachithram. Retrieved 2018-07-04. {{cite web}}: Cite has empty unknown parameter: |1= (help)
  3. "ആർക്കൈവ് പകർപ്പ്". Archived from the original on 2010-02-05. Retrieved 2010-02-02.

പുറമേക്കുള്ള കണ്ണികൾ തിരുത്തുക


"https://ml.wikipedia.org/w/index.php?title=കൊച്ചിൻ_ഹനീഫ&oldid=4015573" എന്ന താളിൽനിന്ന് ശേഖരിച്ചത്