പി. എൻ. സുന്ദരം
പി.എൻ സുന്ദരം (18 മാർച്ച് 1934 – 22 മാർച്ച് 2010)[1] മലയാളം, തമിഴ്, തെലുഗു, കന്നഡം ഹിന്ദി ചലച്ചിത്രരംഗത്ത് ഏകദേശം 250 സിനിമകളിൽ ഛായാഗ്രാഹകൻ എന്നനിലക്കും മലയാളത്തിൽ 5 സിനിമകളുടെ സംവിധായകൻ എന്ന നിലക്കും സംഭാവന നൽകിയ വ്യക്തിയാണ്. പാലക്കാട് ജില്ലയിൽ പനങ്ങാട്ടിരി സ്വദേശിയായ അദ്ദേഹം സിനിമയിൽ ആകൃഷ്ടനായി മദ്രാസിലെത്തുകയും ആദ്യകാലത്തെ കഷ്ടപ്പാടുകൾക്ക്ശേഷം വിജയവാഹിനി സ്റ്റുഡിയോയിൽ കാമറാ അസിസ്റ്റന്റ് ആയി 1950കളിൽ പ്രവർത്തനം ആരംഭിക്കുകയും ചെയ്തു. പിന്നീട് എ വിൻസെന്റിന്റെ സഹായി ആയി ഛായാഗ്രഹണ രംഗത്തെത്തി. [1]ഫിലിം എമ്പ്ലോയീസ് ഫെഡറേഷൻ ഒഫ് സൗത്ത് ഇന്ത്യ എന്ന സിനിമാതൊഴിലാളികളുടെ സംഘടനയുടെ സ്ഥാപകാംഗമായ അദ്ദേഹം അതിന്റെ പ്രസിഡണ്ടായും പ്രവർത്തിച്ചിട്ടുണ്ട്.[2] മലയാളത്തിൽ 7 സിനിമകൾ സംവിധാനം ചെയ്തിട്ടുണ്ട്. ഉയർന്ന മനിതൻ എന്ന ചിത്രത്തിലെ ഛായാഗ്രഹണത്തിനു തമിഴ്നാട് ചലച്ചിത്ര അവാർഡ് ലഭിച്ചു.
പി.എൻ സുന്ദരം | |
---|---|
ജനനം | |
മരണം | മാർച്ച് 22, 2010 | (പ്രായം 76)
തൊഴിൽ | ഛായാഗ്രഹണം, സംവിധാനം |
സജീവ കാലം | 1940s-2010 |
ജീവിതപങ്കാളി(കൾ) | പാർവ്വതി സുന്ദരം |
പുരസ്കാരങ്ങൾ | ഛായാഗ്രഹണത്തിനുള്ള തമിഴ്നാട് സ്റ്റേറ്റ് ഫിലിം അവാർഡ് |
ക്ര.നം. | ചിത്രം | സംവിധാനം | വർഷം |
---|---|---|---|
1 | നദി | എ വിൻസന്റ് | 1969 |
2 | ആയിരം ജന്മങ്ങൾ | പി. എൻ. സുന്ദരം | 1976 |
3 | വേളാങ്കണ്ണി മാതാവ് | കെ തങ്കപ്പൻ | 1977 |
4 | പൊന്നിൽ കുളിച്ച രാത്രി | അലക്സ് | 1979 |
5 | കൊച്ചു തമ്പുരാട്ടി | അലക്സ് | 1979 |
6 | അഗ്നിയുദ്ധം | എൻ.പി സുരേഷ് | 1981 |
7 | ഇതാ ഒരു ധിക്കാരി | എൻ.പി സുരേഷ് | 1982 |
8 | കക്ക | പി. എൻ. സുന്ദരം | 1982 |
9 | മരുപ്പച്ച | എസ് ബാബു | 1982 |
10 | ശ്രീ അയ്യപ്പനും വാവരും | എൻ.പി സുരേഷ് | 1982 |
11 | പ്രതിജ്ഞ | പി. എൻ. സുന്ദരം | 1983 |
12 | അമ്മേ നാരായണ | എൻ.പി സുരേഷ് | 1984 |
13 | ആയിരം അഭിലാഷങ്ങൾ | സോമൻ അമ്പാട്ട് | 1984 |
14 | കടമറ്റത്തച്ചൻ | എൻ.പി സുരേഷ് | 1984 |
15 | ശ്രീ ഗുരുവായൂർ മാഹാത്മ്യം | പി ഭാസ്കരൻ | 1984 |
16 | കൃഷ്ണാ ഗുരുവായൂരപ്പാ | എൻ.പി സുരേഷ് | 1984 |
17 | ആഗ്രഹം | രാജസേനൻ | 1984 |
18 | ഉയർത്തെഴുനേൽപ്പ് | എൻ.പി സുരേഷ് | 1985 |
ക്ര.നം. | ചിത്രം | നിർമ്മാണം | വർഷം |
---|---|---|---|
1 | അയോദ്ധ്യ | എസ് പാവമണി | 1975 |
2 | ആയിരം ജന്മങ്ങൾ | എസ് പാവമണി | 1976 |
3 | അപരാധി | എസ് പാവമണി | 1977 |
4 | കോളിളക്കം | സി വി ഹരിഹരൻ | 1981 |
5 | കക്ക | ഹരിഹരൻ സി വി | 1982 |
6 | പ്രതിജ്ഞ | സി എസ് ഉണ്ണി ,പി കെ ചിദംബരൻ | 1983 |
,
References
തിരുത്തുക- ↑ 1.0 1.1 Moviebuzz (23 March 2010). "Cameraman P N Sundaram passes away". Sify. Archived from the original on 2016-10-25. Retrieved 15 October 2017.
- ↑ "P N Sundaram passes away". The Times of India. 23 March 2010. Archived from the original on 2013-10-15. Retrieved 15 October 2013.
- ↑ "പി.എൻ സുന്ദരം". malayalachalachithram. Retrieved 2018-07-04.
{{cite web}}
: Cite has empty unknown parameter:|1=
(help) - ↑ "പി.എൻ സുന്ദരം". മലയാളസംഗീതം. Retrieved 2018-07-04.
{{cite web}}
: Cite has empty unknown parameter:|1=
(help)