അലകടലിനക്കരെ
തിരുപ്പതി ചെട്ടിയാർ നിർമ്മിച്ച് ജോഷി സംവിധാനം ചെയ്ത് 1984ൽ പുറത്തിറങ്ങിയ ചലച്ചിത്രമാണ് അലകടലിനക്കരെ. 1982-ൽ പുറത്തിറങ്ങിയ വിധാതാ എന്ന ഹിന്ദി ചലച്ചിത്രത്തിന്റെ പുനർനിർമ്മാണമാണ് ഈ ചിത്രം. മധു നായകകഥാപാത്രത്തെ അവതരിപ്പിച്ച ഈ ചിത്രത്തിൽ പ്രേംനസീർ, ശോഭന ,മമ്മുട്ടി തുടങ്ങിയവർ മറ്റ് പ്രധാനവേഷങ്ങൾ കൈകാര്യം ചെയ്തു. ഗംഗൈ അമരൻ ആണ് സംഗീതം [1][2][3]
അലകടലിനക്കരെ | |
---|---|
സംവിധാനം | ജോഷി |
നിർമ്മാണം | തിരുപ്പതി ചെട്ടിയാർ |
രചന | കലൂർ ഡെന്നീസ് |
തിരക്കഥ | കലൂർ ഡെന്നീസ് |
അഭിനേതാക്കൾ | പ്രേംനസീർ മധു ശോഭന മമ്മുട്ടി |
സംഗീതം | ഗംഗൈ അമരൻ |
ഛായാഗ്രഹണം | എൻ. എ. താര |
ചിത്രസംയോജനം | കെ. ശങ്കുണ്ണി |
സ്റ്റുഡിയോ | എവർഷൈൻ പ്രൊഡക്ഷൻസ് |
വിതരണം | എവർഷൈൻ പ്രൊഡക്ഷൻസ് |
റിലീസിങ് തീയതി |
|
രാജ്യം | ഭാരതം |
ഭാഷ | മലയാളം |
ഇതിവൃത്തം
തിരുത്തുകസത്യസന്ധനായ മകന്റെ മരണത്തിനു കാരണക്കാരായവരെ ശിക്ഷിക്കാൻ സ്വയം തെറ്റുകളീലേക്കും കള്ളക്കടത്തിലേക്കും തിരിഞ്ഞ ഒരു കഥാപാത്രമാണ് ബാലു. കൊച്ചുമോനായിരുന്നു അയാളൂടെ പ്രതീക്ഷ. പക്ഷേ ആനന്ദ് ഈ തിന്മകളെ തള്ളിപ്പറയുന്നു. ബാലു ദാസ് എന്നപേരിൽ പടുത്തുയർത്തിയ ബിസിനസ് സാമ്രാജ്യത്തിൽ (വിജയാ ഗ്രൂപ്പിൽ കണ്ണുവച്ച് മഹേന്ദ്രൻ അന്തച്ചിദ്രങ്ങൾക്ക് ശ്രമിക്കുന്നു. കുറെ വിജയിക്കുന്നു. മിക്കതും ബാലു തകർക്കുന്നു. അവസാനം ആനന്ദ് മഹേന്ദ്രനെ കൊന്നപ്പൊഴേക്കും ബാലുവും ചാവുന്നു.
ക്ര.നം. | താരം | വേഷം |
---|---|---|
1 | മധു | ബാലു, ദാസ് (സ്മഗ്ലർ വിജയ ഗ്രൂപ് എം ഡി) |
2 | പ്രേം നസീർ | യൂസഫ്) ബാലുവിന്റെ സുഹൃത്ത് |
3 | എം.ജി.സോമൻ | മോഹൻ (കസ്റ്റംസ് ഓഫീസർ)ബാലുവിന്റെ മകൻ |
4 | മമ്മുട്ടി | ആനന്ദ് (മോഹന്റെ മകൻ) |
5 | ഉമ്മർ | രാജശേഖരൻ (സ്മഗ്ലർ) |
6 | ശോഭന | ഡൈസി (ആനന്ദിന്റെ കാമുകി) |
7 | സുമലത | മോഹന്റെ ഭാര്യ |
8 | ജോസ് പ്രകാശ് | വീരേന്ദ്രനാഥ് (സ്മഗ്ലർ) |
9 | ഗോവിന്ദൻകുട്ടി | വീരേന്ദ്രന്റെ ശിങ്കിടി |
10 | ജയപ്രഭ | ആമിന (യൂസഫിന്റെ ഭാര്യ) |
11 | പ്രതാപചന്ദ്രൻ | ഡൈസിയുടെ പപ്പ |
12 | സുകുമാരി | ഡൈസിയുടെ മമ്മി |
13 | ലാലു അലക്സ് | രാജു വർമ്മയുടെ മകൻ) |
14 | കെ. പി. എ. സി. സണ്ണി | (സ്മഗ്ലർ- വിജയ ഗ്രൂപ്പ്) |
15 | സി.ഐ. പോൾ | ജോൺ വർഗ്ഗീസ് (സ്മഗ്ലർ- വിജയ ഗ്രൂപ്പ്) |
16 | ജനാർദ്ദനൻ | ഖാദർ (സ്മഗ്ലർ- വിജയ ഗ്രൂപ്പ്) |
17 | ജഗതി | മൊബൈൽ പോർട്ട് |
18 | കടുവാക്കുളം | മൊബൈൽ പോർട്ട് |
19 | കുഞ്ചൻ | മൊബൈൽ പോർട്ട് |
20 | സിൽക്ക് സ്മിത | നർത്തകി |
ഗാനങ്ങൾ : മങ്കൊമ്പ് ഗോപാലകൃഷ്ണൻ പൂവച്ചൽ ഖാദർ
ഈണം :ഗംഗൈ അമരൻ
നമ്പർ. | പാട്ട് | പാട്ടുകാർ | രചന |
1 | ദൂരെ സാഗര | കെ ജെ യേശുദാസ് പി. ജയചന്ദ്രൻ | മങ്കൊമ്പ് ഗോപാലകൃഷ്ണൻ |
2 | പൊന്നാരേ മണിപൊന്നാരേ | കെ ജെ യേശുദാസ്,വാണി ജയറാം | മങ്കൊമ്പ് ഗോപാലകൃഷ്ണൻ |
3 | ആരോ നീ | വാണി ജയറാം | മങ്കൊമ്പ് ഗോപാലകൃഷ്ണൻ |
4 | എന്റെ മെയ്യിൽ | വാണി ജയറാം ,കോറസ് | മങ്കൊമ്പ് ഗോപാലകൃഷ്ണൻ |
5 | തേവിമലക്കാറ്റേ | പി. മാധുരി | പൂവച്ചൽ ഖാദർ |
6 | വാനിൽ മുകിലല | കെ ജെ യേശുദാസ്, പി. ജയചന്ദ്രൻ ,വാണി ജയറാം ,കോറസ് | പൂവച്ചൽ ഖാദർ |
അവലംബം
തിരുത്തുക- ↑ "അലകടലിനക്കരെ". www.malayalachalachithram.com. Retrieved 2018-06-20.
- ↑ "അലകടലിനക്കരെ". malayalasangeetham.info. Archived from the original on 21 October 2014. Retrieved 2018-06-20.
- ↑ "അലകടലിനക്കരെ". spicyonion.com. Archived from the original on 2018-07-10. Retrieved 2018-06-20.
- ↑ "അലകടലിയ്നക്കരെ(1984". malayalachalachithram. Retrieved 2018-05-29.
{{cite web}}
: Cite has empty unknown parameter:|1=
(help) - ↑ https://malayalasangeetham.info/m.php?1631
പുറത്തേയ്ക്കുള്ള കണ്ണികൾ
തിരുത്തുകSEE THE MOVIE
തിരുത്തുകഅലകടലിനക്കരെ1984