അങ്കം എന്ന മലയാളപദത്തിന്റെ അർത്ഥം യുദ്ധം എന്നാണ്.

അങ്കം-വ്യതിയാനങ്ങൾ

തിരുത്തുക
    • ഏതാനും നൂറ്റാണ്ടുമുൻപുവരെ വടക്കൻ കേരളത്തിലെ ചെറുരാജ്യങ്ങളിലെ നാടുവാഴികൾ തമ്മിലുള്ള തർക്കം പരിഹരിക്കുന്നത് അങ്കത്തിലൂടെയായിരുന്നു. ഓരോ നാടുവാഴിയെയും ഓരോ അങ്കച്ചേകവൻ പ്രതിനിധീകരിച്ചിരുന്നു. മരണം വരെ നടക്കുന്ന ഈ പോരാട്ടത്തിൽ വിജയിക്കുന്ന അങ്കച്ചേകവർ ഏതു നാട്ടുരാജ്യത്തിൽനിന്നാണോ ആ രാജ്യത്തെ നാടുവാഴി തർക്കത്തിൽ വിജയിയായി തീർപ്പുകൽപ്പിക്കപ്പെട്ടിരുന്നു.
    • നാടുവാഴികൾ തമ്മിലുള്ള യുദ്ധത്തിനെയും അങ്കം എന്നുവിളിച്ചിരുന്നു. ഈ യുദ്ധങ്ങളിലും അങ്കച്ചേകവന്മാർ തങ്ങളുടെ രാജ്യത്തിനും നാടുവാഴിക്കും വേണ്ടി പടവെട്ടിയിരുന്നു.

അങ്കക്കളരി

തിരുത്തുക

അങ്കക്കളരി എന്ന മലയാളപദത്തിന്റെ അർത്ഥം അങ്കം നടക്കുന്ന സ്ഥലം എന്നാണ്. തുറസ്സായ അങ്കക്കളരിയുടെ മദ്ധ്യത്തിൽ അങ്കത്തട്ട് കെട്ടിയുണ്ടാക്കിയിരുന്നു. ജനങ്ങൾ അങ്കക്കളരിയിൽ നിന്ന് അങ്കം കണ്ടിരുന്നു.

ഇതും കാണുക

തിരുത്തുക
"https://ml.wikipedia.org/w/index.php?title=അങ്കം&oldid=1918698" എന്ന താളിൽനിന്ന് ശേഖരിച്ചത്