കേരളത്തിലെ ഹൈന്ദവ ക്ഷേത്രങ്ങളിൽ നടത്തി വരാറുള്ള ഒരു ചടങ്ങ് അല്ലെങ്കിൽ വഴിപാടാണ് തുലാഭാരം. ഒരാളുടെ തൂക്കത്തിനു തുല്യമായി, ഏതെങ്കിലും ദ്രവ്യം, ക്ഷേത്രത്തിനു സമർപ്പിക്കുന്നതിനെയാണ് തുലാഭാരമെന്നു പറയുന്നത്. സാധരണയായി, പഞ്ചസാര, പഴം, ശർക്കര, അരി, നെല്ല്, കയർ എന്നീ ദ്രവ്യങ്ങളാണു സമർപ്പിക്കുക. എന്നിരുന്നാലും, ഭക്തരുടെ മനോധർമ്മത്തിനനുസരിച്ച് മറ്റ് ദ്രവ്യങ്ങളും സമർപ്പിക്കാവുന്നതാണ്. വളരെ അപൂർവ്വമായി, വെള്ളി, സ്വർണ്ണം തുടങ്ങിയവ കൊണ്ടുള്ള തുലാഭാരങ്ങളും നടത്താറുണ്ട്.

തുലാഭാരത്തിനുപയോഗിക്കുന്ന ത്രാസ് ആണു ചിത്രത്തിൽ

ത്രാസിന്റെ ഒരു തട്ടിൽ തുലഭാരം നടത്തുന്ന ആളും മറുതട്ടിൽ ദ്രവ്യവും വെച്ച്, ത്രാസിന്റെ തട്ടുകൾ ഒരേ നിരപ്പിൽ ആകുന്നതാണു ഒരു രീതി. മറുതട്ടിൽ ഭാരത്തിന്റെ കട്ടികൾ വെച്ച്, ആളുടെ തൂക്കം നോക്കി അതിനു തുല്യമായ ദ്രവ്യതിന്റെ വില ഈടാക്കുന്ന രീതിയും നിലവിലുണ്ട്. രണ്ടാമത്തെ രീതി, "മുതൽകൂട്ട്" എന്നറിയപ്പെടുന്നു. ഗുരുവായൂർ ക്ഷേത്രത്തിലെ പ്രധാന വഴിപാടുകളിലൊന്നാണ് തുലാഭാരം.

ഐതിഹ്യം തിരുത്തുക

പുരാണങ്ങളിൽ പലയിടത്തും തുലാഭാരത്തെ പറ്റി പ്രസ്താവിച്ചു കാണുന്നു. അതിൽ ഏറ്റവും പ്രസിദ്ധം ശ്രീകൃഷ്ണനു വേണ്ടി ഭാര്യ സത്യഭാമ നടത്തിയതായി പറയപ്പെടുന്നതാണ്.

 
ക്ഷേത്രത്തിൽ കുട്ടിക്കായി തുലാഭാരം നടത്തുന്നു

ക്ഷേത്രത്തിൽ കുട്ടികളെ അവരുടെ ഭാരത്തിനനുശൃതമായി പൂജാവസ്തുക്കൾകൊണ്ട് തുലാഭാരം നടത്താറുണ്ട്.

അവലംബം തിരുത്തുക

"https://ml.wikipedia.org/w/index.php?title=തുലാഭാരം&oldid=3351108" എന്ന താളിൽനിന്ന് ശേഖരിച്ചത്