എം.എസ്. മണി
മലയാളചലച്ചിത്ര സംവിധായകൻ, ചിത്രസംയോജകൻ
(എം എസ് മണി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഒരു മലയാളചലച്ചിത്ര സംവിധായകനും ചിത്രസംയോജകനും ആയിരുന്നു എം.എസ്. മണി.
ജീവിതരേഖ
തിരുത്തുക1926 നവംബറിൽ മൃത്യുഞ്ജയ അയ്യരുടെയും ബാലാംബാളിന്റെയും പുത്രനായി ജനിച്ചു. എസ്.എസ്.എൽ.സി. പാസായ മണി 1948-ൽ സിനിമാ രംഗത്തു വന്നു. ചിത്രസംയോജനത്തിൽ പ്രാവീണ്യം നേടിയ ഇദ്ദേഹം ആദ്യമായി എഡിറ്റ് ചെയ്ത ചിത്രം ആശാദീപം ആയിരുന്നു. പുതിയ ആകാശം പുതിയ ഭൂമി എന്ന പടത്തിന്റെ സംവിധാനം നിർവഹിച്ചതോടുകൂടി ഒരു നല്ല സംവിധായകൻ എന്ന പേരും ഇദ്ദേഹം സമ്പാദിച്ചു. പ്രസിദ്ധ സംവിധായകനും ക്യാമറാമാനുമായിരുന്ന രാമനാഥന്റെ അനന്തരവനായിരുന്നു ഇദ്ദേഹം.[1] 1998-ൽ ഇദ്ദേഹം അന്തരിച്ചു.
സംവിധാനം ചെയ്ത ചിത്രങ്ങൾ
തിരുത്തുകചിത്രം | വർഷം | നിർമാതാവ് |
---|---|---|
പുതിയ ആകാശം പുതിയ ഭൂമി (ചലച്ചിത്രം) | 1962 | റ്റി.ഇ. വസുദേവൻ |
ഡോക്ടർ (മലയാളചലച്ചിത്രം) | 1963 | എച്ച്.എച്ച്. ഇബ്രാഹിം |
സത്യഭാമ | 1963 | റ്റി.ഇ. വാസുദേവൻ |
സുബൈദ | 1965 | എച്ച്.എച്ച്. ഇബ്രാഹിം |
തളിരുകൾ | 1967 | ഡോ. ബാലകൃഷ്ണൻ |
വിലക്കപ്പെട്ട ബന്ധങ്ങൾ | 1969 | എച്ച്.എച്ച്. ഇബ്രാഹിം |
ജലകന്യക | 1971 | കലാലലയ ഫിലിംസ് |
അവലംബം
തിരുത്തുക- ↑ മലയാള സംഗീതം ഇന്റ്ർനെറ്റ് ഡേറ്റാബേസിൽ നിന്ന് എം.എസ്. മണി
- ↑ ഇന്റർനെറ്റ് മൂവി ഡേറ്റാ ബേസിൽ നിന്ന് എം.എസ്. മണി
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- ബോളിവുഡ് മൂവീസൈറ്റിൽ നിന്ന് Archived 2012-10-24 at the Wayback Machine. എം.എസ്. മണി