പ്രേം നവാസ്

ഇന്ത്യന്‍ ചലച്ചിത്ര അഭിനേതാവ്
ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക.

ഒരു മലയാളചലച്ചിത്രനടനും നിർമ്മാതാവുമായിരുന്നു അബ്ദുൾ വഹാബ് എന്ന പ്രേം നവാസ്. ഇദ്ദേഹം പ്രേം നസീറീന്റെ ഇളയ സഹോദരനായിരുന്നു. ജെ.ഡി. തോട്ടാൻ സംവിധാനം ചെയ്ത കൂടപ്പിറപ്പ് എന്ന ചിത്രത്തിലെ നായക വേഷത്തിൽ അഭിനയിച്ചു കൊണ്ടാണ് ചലച്ചിത്രരംഗത്തെത്തിയത്. രാഷ്ട്രപതിയുടെ അവാർഡ് ലഭിച്ച അഗ്നിപുത്രി എന്ന ചലച്ചിത്രത്തിന്റെ നിർമ്മാതാവ് അദ്ദേഹമായിരുന്നു.[1]

പ്രേം നവാസ്
ജനനം
അബ്ദുൽ വഹാബ്

(1932-01-01)ജനുവരി 1, 1932
മരണം27 മാർച്ച് 1992(1992-03-27) (പ്രായം 60)
ദേശീയത ഇന്ത്യ
തൊഴിൽചലച്ചിത്ര നടൻ
സജീവ കാലം1952–1980
ജീവിതപങ്കാളി(കൾ)സുലോചന
കുട്ടികൾപ്രേം കിഷോർ
മാതാപിതാക്ക(ൾ)ഷാഹുൽ ഹമീദ്, അസ്മാബീവി

ആദ്യകാലജീവിതം തിരുത്തുക

തിരുവിതാംകൂറിലെ ചിറയൻകീഴിൽ  ഷാഹുൽ ഹമീദ്, അസ്മാ ബീവി ദമ്പതികളുടെ മകനായി 1932 ജനുവരി 1-ന് അബ്ദുൽ വഹാബ് എന്ന പേരിൽ ജനിച്ചു. പ്രേം നസീർ, അഷ്‌റഫ് എന്നീ രണ്ട് സഹോദരന്മാരും സുലേഖ, ആരിഫ, അനീസ, ഉമൈബ, സുനൈസ, സുഹാറ എന്നീ ആറ് സഹോദരിമാരുമായിരുന്നു അദ്ദേഹത്തിനുണ്ടായിരുന്നത്. സിനിമയിൽ അവസരം തേടി അദ്ദേഹം സഹോദരനു പിന്നാലെ ചെന്നൈ നഗരത്തിലെത്തുകയും 1956 ൽ‌ ഖദീജ പ്രൊഡക്ഷൻസിന്റെ ബാനറിൽ ജെ.ഡി. തോട്ടാൻ സംവിധാനം ചെയ്ത കൂടപ്പിറപ്പ് എന്ന ചിത്രത്തിൽ സിനിമയിലൂടെ അരങ്ങേറ്റം കുറിയ്ക്കുകയും ചെയ്തു. ഈ ചിത്രത്തിലൂടെ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച അംബികയാണ് അദ്ദേഹത്തിന്റെ നായികയായി അഭിനയിച്ചത്. ഈ ചിത്രം ജനപ്രിയ മലയാള ഗാനരചയിതാവായ വയലാർ രാമവർമ്മയുടെയും അരങ്ങേറ്റ ചിത്രമായിരുന്നു. ഈ ചിത്രത്തിലെ നായകനായി അഭിനയിച്ച പ്രേം നവാസ് ജനപ്രീതി നേടുന്നതിൽ പരാജയപ്പെട്ടുവെങ്കിലും അംബിക തന്റെ ആദ്യ ചിത്രത്തിൽത്തന്നെ ശ്രദ്ധിക്കപ്പെട്ടു. എന്നിരുന്നാലും പിൽക്കാലത്ത് അദ്ദേഹം അഭ്രപാളികളിൽ നിരവധി പ്രധാന നായക പ്രധാനമായ വേഷങ്ങൾ ചെയ്തു. സഹോദരന്റെ പേരുമായി സമന്വയിപ്പിച്ച് അദ്ദേഹം സിനിമയിൽ തന്റെ പേര് പ്രേം നവാസ് എന്നാക്കി മാറ്റി. മലയാളത്തിലെ ആദ്യ കളർ ചിത്രമായിരുന്ന കണ്ടം ബച്ച കോട്ടിലെ നായകനായിരുന്നു അദ്ദേഹം. രാമു കാര്യാട്ട് സംവിധാനം ചെയ്ത നെല്ല് എന്ന ചിത്രത്തിലും അദ്ദേഹം ഒരു പ്രധാന കഥാപാത്രമായി അഭിനയിച്ചിരുന്നു. തന്റെ സഹോദരനെപ്പോലെ ജനപ്രിയനല്ലെങ്കിലും, അഭ്രപാളികളിൽ  അവിസ്മരണീയമായ ഏതാനും വേഷങ്ങൾ അവതരിപ്പിച്ച അദ്ദേഹം, കൂടാതെ കുറച്ച് മലയാളം ക്ലാസിക് ഗാന രംഗങ്ങളിലും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഒരു സ്ത്രീപക്ഷ സിനിമയായിരുന്ന കാർത്തിയയിൽ നടി ശാരദയുടെ ഇളയ സഹോദരനായി അഭിനയിച്ച അദ്ദേഹം ജനപ്രിയ റൊമാന്റിക് ഗാനമായ  "അക്കരെയാണെൻറെ മാനസം" എന്ന ഗാനരംഗത്തും അഭിനയിച്ചിരുന്നു. ഒരു നടനെന്ന നിലയിൽ സഹോദരനെപ്പോലെ വിജയിക്കാൻ കഴിയില്ലെന്ന് കണ്ടെത്തിയ അദ്ദേഹം സിനിമാ നിർമ്മാണത്തിലേക്ക് തിരിഞ്ഞു. മലയാള സിനിമയിലെ നിത്യഹരിത ജോഡികളായി മാറിയ സഹോദരനും നടി ഷീലയും അഭിനയിച്ച രാഷ്ട്രപതിയുടെ അവാർഡ് നേടിയ ബ്ലോക്ക്ബസ്റ്റർ ചിത്രം അഗ്നിപുത്രിയും അദ്ദേഹമാണ് നിർമ്മിച്ചത്. സുലോചനയെ വിവാഹം കഴിച്ച അദ്ദേഹത്തിന് പ്രേംകിഷോർ എന്നൊരു പുത്രനുണ്ട്.

മരണം തിരുത്തുക

1992 മാർച്ച് 27 ന് ചൈന്നൈയിൽ വച്ചുണ്ടായ ഒരു തീവണ്ടിയപകടത്തിൽ 60 ആമത്തെ വയസിൽ അദ്ദേഹം മരണമടഞ്ഞു.

അഭിനയിച്ച ചിത്രങ്ങൾ തിരുത്തുക

ചിത്രം വർഷം നിർമാതാവ് സംവിധായകൻ
കൂടപ്പിറപ്പ് 1956 റഷീദ് ജെ.ഡി. തോട്ടാൻ
നാടോടികൾ 1959 ടി.കെ. പരീക്കുട്ടി എസ്. രാമനാഥൻ
സ്തീഹൃദയം 1960 ടി & ടി പ്രൊഡക്ഷൻ ജെ.ഡി. തൊട്ടാൻ
അരപ്പവൻ 1961 കെ. കുമാർ കെ. ശങ്കർ
കണ്ടംബെച്ച കോട്ട് 1961 ടി.ആർ. സുന്ദരം ടി.ആർ. സുന്ദരം
കാൽപ്പാടുകൾ 1962 ടി.ആർ. രാഘവൻ കെ.എസ്. ആന്റണി
ശ്രീ രാമ പട്ടാഭിഷേകം 1962 പി. സുബ്രഹ്മണ്യം ജി.കെ. രാമു
വേലുത്തമ്പി ദളവ 1962
ആറ്റം ബോംബ് 1964 പി. സുബ്രഹ്മണ്യം പി. സുബ്രഹ്മണ്യം
ശ്രീ ഗുരുവായൂരപ്പൻ 1964 കെ.എസ്. ഗണപതി എസ്. രാമനാഥൻ
അമ്മു 1965 എൻ. കേശവൻ എൻ.എൻ. പിഷാരടി
സുബൈദ 1965 എച്ച്.എച്ച്. ഇബ്രാഹിം എം.എസ്. മണി
കടത്തുകാരൻ 1965 എ.കെ. ബാലസുബ്രഹ്മണ്യം എം. കൃഷ്ണൻ നായർ
കാർത്തിക 1968 വി.എം. ശ്രീനിവസൻ, എ.ആർ. ദിവാകർ എം. കൃഷ്ണൻ നായർ
അനാഥ ശില്പങ്ങൾ 1971 പി.എസ്. വീരപ്പ എം.കെ. രാമു
യോഗമുള്ളവൾ 1971 യു. പാർവ്വതീഭായി സി.വി. ശങ്കർ
മാൻപേട 1971 ബഹദൂർ പി.എം.എ. അസീസ്
പ്രീതി 1972 കെ കെ ഫിലിംസ് കോംബയിൻസ് വില്യം തോമസ്
തൊട്ടാവാടി 1973
നെല്ല് 1974 എൻ.പി. അബു രാമുകാര്യാട്ട്
കന്യാകുമാരി 1974 കെ.എസ്.ആർ. മൂർത്തി കെ.എസ്. സേതുമാധവൻ
വൃന്ദാവനം 1975
പൂജയ്ക്കെടുക്കാത്ത പൂക്കൾ 1977 ശോഭനാ പരമേശ്വരൻ നായർ, പ്രേം നവസ് എൻ. ശങ്കരൻ നായർ
പ്രേം നസീറിനെ കാണ്മാനില്ല 1983 - ലെനിൻ രാജേന്ദ്രൻ

നിർമിച്ച ചിത്രങ്ങൾ തിരുത്തുക

ചിത്രം വർഷം സംവിധായകൻ
അഗ്നിപുത്രി 1967 എം. കൃഷ്ണൻ നായർ
നീതി 1971
തുലാവർഷം 1976
പൂജയ്ക്കെടുക്കാത്ത പൂക്കൾ 1977 എൻ. ശങ്കരൻ നായർ
കെണി 1982 ശശികുമാർ

അവലംബം തിരുത്തുക

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=പ്രേം_നവാസ്&oldid=3935744" എന്ന താളിൽനിന്ന് ശേഖരിച്ചത്