മോർച്ചറി
മനുഷ്യമൃതശരീരങ്ങൾ സൂക്ഷിക്കുന്നതിനുള്ള ഇടമാണ് മോർച്ചറി (ഇംഗ്ലീഷ്: mortuary or morgue. മൃതദേഹപരിശോധന നടത്തുന്നതിനും അജ്ഞാത മൃതശരീരങ്ങളെ തിരിച്ചറിയുന്നിടം വരെ സൂക്ഷിക്കുന്നതിനും മോർച്ചറി ഉപയോഗിക്കുന്നു.
ശീതീകരണം
തിരുത്തുകശീതീകരണികളുടെ സഹായത്തോടെ, മൃതദേഹങ്ങൾ അഴുകുന്നത് തടയുന്നതിന് ആധുനിക മോർച്ചറിയിൽ സജ്ജീകരണമുണ്ടായിരിക്കും. ഇതിനായി രണ്ട് വിധത്തിലുള്ള ശീതീകരണ സംവിധാനം ഉണ്ട്:
പോസിറ്റീവ് താപനില
തിരുത്തുകമൃതശരീരങ്ങൾ 2 ഡിഗ്രി സെൻറി ഗ്രേഡിനും (36°F) 4 ഡിഗ്രി സെന്റി ഗ്രേഡിനും ( 39 °F) ഇടയിലുള്ള താപനിലയിൽ സൂക്ഷിക്കുന്നു. ഏതാനും ആഴ്ചകളോളം മാത്രം ഇങ്ങനെ നിലനിർത്താം. ഈ നിലയിൽ സാവധാനത്തിൽ മൃതശരീരം അഴകും.
നെഗറ്റീവ് താപനില
തിരുത്തുകനെഗറ്റീവ് 10°C (14°F) നും നെഗറ്റീവ് 50°C (-58°F) ഇടയിൽ മൃതശരീരം സൂക്ഷിക്കുന്നു. അജ്ഞാതമൃതശരീരങ്ങളെ തിരിച്ചറിയുന്നതിനും പഠനാവശ്യങ്ങൾക്കുമായി ദീർഘനാൾ സൂക്ഷിക്കേണ്ടി വരുമ്പോഴുമാണ് ഇത്തരം മാർഗ്ഗം സ്വീകരിക്കുന്നത്. താഴ്ന്ന താപനിലയിൽ മൃതശരീരം പൂർണമായും മരവിച്ചിരിക്കുന്നതിനാൽ, അഴുകൽ പ്രക്രിയ വളരെ കുറവായിരിക്കും.
കാത്തിരിപ്പ് മോർച്ചറി
തിരുത്തുകചില രാജ്യങ്ങളിൽ മരണപ്പെട്ടയാളെ കാത്തിരിപ്പ് മോർച്ചറിയിലേക്ക് മാറ്റുന്നു. മരിച്ചു എന്ന് ഉറപ്പു വരുത്തുന്നതിനുള്ള ഒരു മാർഗ്ഗമാണ് ഇത്. ജീവന്റെ തുടിപ്പ് വല്ലതും അവശേഷിക്കുന്നുണ്ടോ എന്ന് ബന്ധുക്കൾക്ക് നിരീക്ഷിക്കുന്നതിന് ഇവിടെ സൗകര്യമുണ്ടായിരിക്കും. മൃതശരീരത്തിൽ ഒരു മണി ബന്ധിച്ചിരിക്കും. ചെറിയ ഒരു ചലനം പോലും തിരിച്ചറിയുന്നതിന് വേണ്ടിയാണിത്. മരണം ഉറപ്പിക്കാനുള്ള ആധുനിക മാർഗ്ഗങ്ങൾ ഉണ്ടാവുന്നതിന് മുൻപ്, തങ്ങൾ ജീവനോടെ സംസ്കരിക്കപ്പെട്ടു പോകുമോ എന്ന്, മനുഷ്യർ ഭയന്നിരിക്കാം. അതിനുള്ള പരിഹാരമായിട്ടായിരിക്കാം ഇത്തരം ഒരു സംവിധാനം ഒരുക്കിയത് എന്ന് അനുമാനിക്കാം. പത്തൊൻപതാം നൂറ്റാണ്ടിൽ ജർമ്മനിയിൽ ഇത്തരം മോർച്ചറികൾ വളരെ ആലങ്കാരികമായി ഉണ്ടായിരുന്നു. ഇത്തരമൊരു സംവിധാനത്തിലൂടെ ഏതെങ്കിലുമൊരു പരേതൻ പുനർജനിച്ചതായി രേഖപ്പെടുത്തലുകൾ ഇല്ല.
ഇവകൂടി കാണുക
തിരുത്തുകചിത്രശാല
തിരുത്തുക-
ഒരു മോർച്ചറിക്കെട്ടിടം
-
മോർച്ചറിയിലെ ഒരു മൃതശരീരം
-
പോസ്റ്റ്മോർട്ടം
-
കേരളത്തിലെ മോർച്ചറി- നിർദ്ദേശങ്ങൾ